പ്ലസ് വൺ പരീക്ഷാഫലം ഇന്ന് ; വൈകുന്നേരം മൂന്നുമണിക്ക് പ്രഖ്യാപനം

+1 result today 3 pm

തിരുവനന്തപുരം : ഒന്നാംവർഷ ഹയർസെക്കന്ററി പരീക്ഷാഫലം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. results.hse.kerala.gov.in എന്ന വെബ്‌സൈറ്റിൽ ജനനത്തീയതിയും രജിസ്റ്റർ നമ്പറും നൽകി വ്യക്തിഗത ഫലങ്ങൾ പരിശോധിക്കാം. അതത് സ്‌കൂളുകൾക്ക് തങ്ങളുടെ സ്‌കൂൾ കോഡ് ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് ഗ്രേഡ് വിവരങ്ങൾ ഒന്നിച്ച് പരിശോധിക്കാനാകും.
മാർച്ച് മാസം ആയിരുന്നു പരീക്ഷ നടന്നത്. മുൻവർഷം ജൂൺ രണ്ടിനായിരുന്നു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിരുന്നത്. ഈ വർഷം ജൂൺ മാസം പത്താം തീയതി പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാൻ നിശ്ചയിച്ചിരുന്നെങ്കിലും പശ്ചിമേഷ്യയിൽ പരീക്ഷ മാറ്റിവച്ചതിനെ തുടർന്ന് ഫലപ്രഖ്യാപനവും നീളുകയായിരുന്നു.

ഈ വെബ്സൈറ്റുകളിലൂടെയും ഫലം അറിയാം

dhsekerala.gov.in
results.hse.kerala.gov.in
keralaresults.nic.in
results.kite.kerala.gov.in
results.kerala.gov.in
DigiLocker
PRD Live
Saphalam KITE mobile app

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.