“ഒരു പെഗ് അടിക്കാൻ എത്തിയതായിരുന്നു; തർക്കത്തിനൊടുവിൽ പെട്രോളൊഴിച്ച് തീകൊളുത്തി”

തിരുവനന്തപുരം: വെമ്പായത്ത് ശ്രീവത്സം ബാറിലുണ്ടായ സംഘർഷത്തിന് പിന്നാലെ പ്രതി അനീഷ് കുറ്റം ഏറ്റുപറയുന്ന ദൃശ്യങ്ങൾ പുറത്ത്. ശരീരമാസകലം പൊള്ളലേറ്റ ശേഷം ബാർ ജീവനക്കാരോടാണ് പ്രതി ഇക്കാര്യങ്ങളെല്ലാം തുറന്നുപറയുന്നത്. ഇയാളുടെ കയ്യിലും കാലിലും ശരീരത്തിന്റെ പിൻഭാഗത്തുമെല്ലാം ഗുരുതരമായി പൊള്ളലേറ്റതിന് ശേഷമായിരുന്നു ഒരുകൂസലുമില്ലാതെയുള്ള പ്രതികരണം. ഒരു പ്രാദേശിക ഓൺലൈൻ ചാനലാണ് വീഡിയോ പുറത്തുവിട്ടത്.

‘ഞാൻ ജസ്റ്റ് ഒരു പെഗ്ഗടിക്കാൻ വന്നതാണ്. അപ്പോൾ അവൻ എന്നെ ചീത്തവിളിച്ചു, അടിച്ചു. ഉടനെ ഞാൻ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് കത്തിച്ചു. അവൻ ഓടി രക്ഷപ്പെട്ടു. അവൻ കത്തിയോ എന്ന് എനിക്കറിയില്ല. ഞാൻ വേറൊന്നും ചെയ്‌തിട്ടില്ല. അതിന് മുമ്പേ ഞാൻ വീണു. ചുമ്മാ എന്റെ കവാലത്തടിച്ചു. അവനെ മുൻപരിചയമില്ല’ – അമിത മദ്യലഹരിയിലായിരുന്ന അനീഷ് പറഞ്ഞു.ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ബാറിൽ സംഘർഷമുണ്ടായത്. മദ്യപിക്കുന്നതിനിടെ അനീഷിനെ നവാസ് എന്നയാൾ മുഖത്തടിച്ചു. ഇതിൽ പ്രകോപിതനായ അനീഷ് പുറത്തുപോയി പെട്രോൾ വാങ്ങിവന്ന് തീകൊളുത്തുകയായിരുന്നു. അനീഷ് ഇറങ്ങി ഓടിയപ്പോൾ ശരീരം തീഗോളമായി മാറിയിരുന്നുവെന്നാണ് സംഭവം കണ്ടുനിന്ന സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞത്.80 ശതമാനത്തിലേറെ പൊള്ളലേറ്റ അനീഷ് ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. പൊള്ളലേറ്റ മറ്റ് ആറുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.