കണ്ണൂർ: നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് നൂറാം ദിനം പിന്നിടുമ്പോഴാണ് കേസിലെ ഒന്നാം പ്രതിയും അധ്യാപകനുമായ ഡോ. എം.കെ. റാം പിടിയിലാകുന്നത്. നൂറുദിവസത്തെ ഒളിവുജീവിതം സംഭവബഹുലമായിരുന്നു. നിതിൻ രാജിന്റെ മരണവിവരം പുറത്ത് വന്നയുടനെ കണ്ണൂരിൽനിന്ന് തീവണ്ടിയിൽ വാരാണസിയിലേക്കാണ് പുറപ്പെട്ടത്. അവിടുന്ന് തിരിച്ചെത്തി സ്വദേശമായ ആന്ധ്രയിലെ എട്ടോളം ഗ്രാമങ്ങളിലായിരുന്നു ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുന്നതുവരെ ഒളിവിൽ കഴിഞ്ഞിരുന്നത്.
നിയമം പഠിപ്പിക്കുന്ന ഗതാഗത മന്ത്രിയുടെ കാറിന് പുക സർട്ടിഫിക്കറ്റില്ല; വിവാദത്തിന് പിന്നാലെ തിരുത്തൽ
ബന്ധുവും സുഹൃത്തുക്കളും ഉൾപ്പെടെ മൂന്നുപേർ സഹായത്തിനുണ്ടായിരുന്നു. പകൽ ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളിൽ ചെലവഴിക്കുന്ന ഇവർ രാത്രിയോടെ ഏതെങ്കിലും വീടുകളിലോ വാടകമുറികളിലോ താമസിക്കും. ഇതിന് പലരുടെയും സഹായം ലഭിച്ചെന്നാണ് പോലീസ് കരുതുന്നത്. സുപ്രീംകോടതിയും ജാമ്യാപേക്ഷ തള്ളിയതോടെ അന്വേഷണം ശക്തമാക്കി അന്വേഷണസംഘം ആന്ധ്രയിലെ റാമിന്റെ നാട്ടിൽ ക്യാമ്പ് ചെയ്തതോടെ അവിടെനിന്ന് കർണാടകയിലേക്ക് കടന്നു. കുടകിന് സമീപത്തെ ഗുണ്ടൂർ ഗ്രാമത്തിലാണ് പിന്നീട് ഒളിവിൽ താമസിച്ചത്.
അവിടെയും ഗ്രാമീണ ക്ഷേത്രങ്ങളിലാണ് പകൽ മുഴുവനും ചെലവഴിച്ചത്. പോലീസ് വേഷം മാറിയെത്തുമെന്ന നിഗമനത്തിൽ ഗ്രാമത്തിലെത്തുന്ന ‘അപരിചിതരെ’ പ്രത്യേകം നിരീക്ഷിച്ചു. പോലീസാണെന്ന് സംശയം തോന്നിയാൽ തൊട്ടടുത്തുള്ള ഉൾനാടൻ ഗ്രാമത്തിലേക്ക് തിരിക്കും. ഗ്രാമീണ ബസുകളിലായിരുന്നു യാത്ര. അവിടെയും ഒളിവുസങ്കേതം കണ്ടെത്തും. സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ കീഴടങ്ങുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് നിയമോപദേശം ലഭിച്ചു. ഇതേത്തുടർന്നാണ് ഞായറാഴ്ച രാത്രിതന്നെ കീഴടങ്ങാനുള്ള തയ്യാറെടുപ്പോടെ സഹോദരിക്കും അഭിഭാഷകനുമൊപ്പം കണ്ണൂരിലേക്ക് പുറപ്പെട്ടത്. ഇതിനിടയിലാണ് പോലീസിന്റെ പിടിയിലായത്.
വഖഫ് : സർക്കാർ നിലപാട് കൊടുംവഞ്ചന









