പ്രമുഖ നടനും ഭാര്യയ്ക്കുമെതിരെ ജോജു ജോർജിന്റെ ഗുരുതര ആരോപണം, തനിക്കെതിരെ പിആർ പ്രചാരണം നടക്കുന്നതായി വെളിപ്പെടുത്തൽ, സംഭവത്തിൽ വിശദീകരണവുമായി താരം, സിനിമാ മേഖലയിൽ ചർച്ചയായി വിഷയം

joju-george-serious-allegation-against-malayalam-actor-and-wife

സിനിമാ മേഖലയിലെ പ്രമുഖ താരദമ്പതികൾക്കെതിരെ ഗുരുതര ആരോപണവുമായി നടൻ ജോജു ജോർജ് .മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പി ആർ വർക്ക് നടത്തുന്നുവെന്നാണ് ജോജുവിന്റെ ആരോപണം. ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജു ജോർജിന്റെ പ്രതികരണം.

നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും പെയ്ഡ് പിആർ വർക്ക് ചെയ്യുന്നുണ്ടെന്നും ജോജു ആരോപിച്ചു. ‘വരവ്’ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് നടൻ ഇൻസ്റ്റഗ്രാമിൽ ലൈവ് വന്നത്.
സിനിമയ്ക്കെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റിവ് ക്യാംപെയ്നുകൾക്കെതിരെയും അദ്ദേഹം സംസാരിക്കുകയുണ്ടായി. എന്നാൽ നടന്റെ അപ്രതീക്ഷിതമായ ഈ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. ജോജു ലക്ഷ്യം വച്ചത് മലയാളത്തിലെ ഏത് താര ദമ്പതികളെയാണെന്നാണ് ഇപ്പോൾ സിനിമാ ലോകം ചർച്ച ചെയ്യുന്നത്.

ഷാജി കൈലാസ് സംവിധാനം ചെയ്ത ‘വരവി’ൽ ഹൈറേ‍ഞ്ച് സ്വദേശിയായ പോൾസൺ എന്ന കഥാപാത്രമായി ജോജു എത്തുന്നു. എ.കെ. സാജൻ ആണ് തിരക്കഥ. ജൂലൈ 16ന് തിയറ്ററുകളിലെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു തിയറ്ററുകളിൽ നിന്ന് ലഭിച്ചത്.

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.