തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് ഗൺമാന്മാർ കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിനെ തുടർന്ന് എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന് സസ്‌പെൻഷൻ. സംസ്ഥാന പോലീസ് മേധാവിയുടെ അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ നിർണ്ണായക നടപടി.
മുഖ്യമന്ത്രി വി.ഡി. സതീശനുമായി നടത്തിയ ഉയർന്നതല കൂടിയാലോചനകൾക്ക് ശേഷമാണ് ആഭ്യന്തരമന്ത്രി എ.ഡി.ജി.പിയെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിന് അനുമതി നൽകിയത്. കേസ് അന്വേഷണത്തിൽ അജിത് കുമാറിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയും ഇടപെടലുകളും ഉണ്ടായതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
തുടരന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ എ.ഡി.ജി.പി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തലിലാണ് ആഭ്യന്തര വകുപ്പ് അച്ചടക്ക നടപടിയിലേക്ക് കടന്നത്. കേസ് അട്ടിമറിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ തന്നെ നേരിട്ട് ഇടപെട്ടു എന്നത് വകുപ്പിന് വലിയ നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സസ്‌പെൻഷൻ നടപടി
മഴക്കെടുതിയിൽ സംസ്ഥാനം ; മൂന്ന് മരണം റിപ്പോർട്ട് ചെയ്തു, ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതായി മുഖ്യമന്ത്രി വിഡി സതീശൻ


സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ 7 ആയി







