‘തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്ക് എതിരെ മാനനഷ്ടക്കേസ്; മാപ്പില്ലെന്ന് പി.കെ. ശ്രീമതി”

കണ്ണൂർ: തന്നെക്കുറിച്ച് വ്യാജവാർത്ത നൽകിയവർക്കെതിരെ എന്തായാലും മാനനഷ്ടക്കേസ് നൽകുമെന്നും അത്തരക്കാർക്ക് മാപ്പില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗം ‌പി കെ ശ്രീമതി. ഒരു എംഎൽഎയുടെ ഭാര്യയെന്ന നിലയിൽ പെൻഷൻ വാങ്ങുന്നുവെന്നടക്കമുള്ള വ്യാജവാർത്തകൾക്കെതിരെയാണ് ശ്രീമതിയുടെ പ്രതികരണം.

വാർത്ത നൽകിയ പലരും തന്നെ വിളിച്ചിരുന്നെന്നും കാലിൽ വീണ് മാപ്പുചോദിക്കുന്നതായി അറിയിച്ചെന്നും ശ്രീമതി പറഞ്ഞു. കൂടാതെ, കോൺഗ്രസിലെയും ബിജെപിയിലെയും നേതാക്കൾ വിളിച്ച് പിന്തുണ അറിയിച്ചതായും അവർ വ്യക്തമാക്കി. സൈബർ ഇടങ്ങളിലെ മോശം പോർവിളികൾ അവസാനിപ്പിക്കണമെന്നും ശ്രീമതി ആവശ്യപ്പെട്ടു.

കോൺ​ഗ്രസ് നേതാവ് പിടി തോമസ് മുൻപ് ചില വ്യാജ ആരോപണങ്ങൾ തനിക്കെതിരെ ഉന്നയിച്ചിരുന്നതായും അന്ന് രോഗാവസ്ഥയിൽ ആയിരുന്നതിനാലാണ് നിയമ നടപടി സ്വീകരിക്കത്തതെന്നും ശ്രീമതി പറഞ്ഞു. ഇന്നലെ വ്യാജവാർത്തകൾക്കെതിരെ വിതുമ്പി കരഞ്ഞുകൊണ്ടാണ് ശ്രീമതി പ്രതികരിച്ചത്.പി കെ ശശിക്കെതിരായ പീഡന ആരോപണത്തെക്കുറിച്ച് പറയുമ്പോൾ തീവ്രത എന്ന വാക്ക് താൻ ഉപയോ​ഗിച്ചിട്ടില്ലെന്നും അങ്ങനെയുള്ള വ്യാജപ്രചരണം കാലങ്ങളായി നടക്കുന്നുണ്ടെന്നും ശ്രീമതി പറഞ്ഞു. ഏതോ എംഎൽഎയുടെ ഭാര്യ എന്ന നിലയിൽ പെൻഷൻ വാങ്ങുന്നുവെന്ന ആരോപണം മാനംകെടുത്താനാണെന്നും ശ്രീമതി കൂട്ടിച്ചേർത്തു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.