സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിൽ സാന്നിധ്യം ശക്തമാക്കാനും ജനങ്ങളിലേക്കിറങ്ങിച്ചെന്ന് കൂടുതൽ ഇടപഴകാനും കേന്ദ്രമന്ത്രിസഭാ യോഗത്തിൽ മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
ചൈനയിൽ മെയ്സാക് ചുഴലിക്കാറ്റും പ്രളയവും: അണക്കെട്ടുകൾ തകർന്നു; നാനിങ് നഗരത്തിൽ ലെവൽ 1 അടിയന്തരാവസ്ഥ
എത്ര മന്ത്രിമാർ ഇൻസ്റ്റഗ്രാമിൽ സജീവമാണെന്ന് ചോദിച്ച പ്രധാനമന്ത്രി, ഈ പ്ലാറ്റ്‌ഫോമിൽ യുവാക്കളുടെ വൻ പങ്കാളിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടി. സർക്കാരിന്റെ പ്രവർത്തനങ്ങൾ പങ്കുവെക്കുന്നതിന് പുറമെ, വ്യത്യസ്തങ്ങളായ ഉള്ളടക്കങ്ങളിലൂടെ യുവാക്കളുമായി നേരിട്ട് ആശയവിനിമയം നടത്താൻ എല്ലാ മന്ത്രിമാരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ചെറുപ്പക്കാരിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്തുന്നതിനായി റീലുകളും മറ്റ് ജനപ്രിയ ഫോർമാറ്റുകളും നിർമ്മിക്കാൻ അദ്ദേഹം മന്ത്രിമാരെ പ്രോത്സാഹിപ്പിച്ചു. “യുവാക്കൾ ഇൻസ്റ്റഗ്രാമിലുണ്ട്. നമ്മൾ തുടർച്ചയായി സംവദിക്കേണ്ട പൗരന്മാരാണവർ,” എന്ന് പ്രധാനമന്ത്രി മന്ത്രിമാരോട് പറഞ്ഞതായാണ് വിവരം.
ടിക്കറ്റില്ലാതെ പിടിക്കപ്പെട്ടാൽ ഇനി വൻ പിഴ ഉറപ്പ്; കൊല്ലത്ത് 7000 രൂപ ശിക്ഷ, പുകവലിക്കും ലേഡീസ് കോച്ചിനും കനത്ത പിഴ ; ജൻ വിശ്വാസ് നിയമം കർശനം!









