ന്യൂഡൽഹി: വിദ്യാഭ്യാസ മന്ത്രി രാജിവെച്ചതിന് പിന്നാലെ ആഹ്ലാദ പ്രകടനവുമായി സിജെപി സമരവേദി. ‘നമ്മൾ നേടി’, ധർമ്മേന്ദ്ര പ്രധാനെ രാജിവെപ്പിച്ചുവെന്ന് സിജെപി പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ പറഞ്ഞു. ‘സമാധാനപരമായ മാർഗങ്ങളിലൂടെ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്ന് ഗാന്ധിജിയിൽ നിന്ന് പഠിച്ചു’വെന്ന് കോക്രോച്ച് ജനതാ പാർട്ടി എക്സിൽ കുറിച്ചു. ‘പാറ്റകൾ ജയിച്ചു, ജനാധിപത്യം ജയിച്ചു. യുവാക്കളുടെ സമാധാനപരമായ പോരാട്ടം പാഴാകില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു’- അഭിജിത് ദീപ്കെ പറഞ്ഞു.“ധർമ്മേന്ദ്ര പ്രധാൻ രാജിവച്ചു. നിങ്ങൾ ഭയപ്പെടുന്നില്ലെങ്കിൽ, ഈ സർക്കാരിനു മുന്നിൽ തലകുനിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ആരുടെയും രാജി വാങ്ങാൻ കഴിയും എന്നതിന്റെ തെളിവാണിത്.
എന്നാൽ രാജി കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്നും രണ്ട് പ്രധാന ആവശ്യങ്ങൾ കൂടി സർക്കാർ പരിഗണിക്കണമെന്നും അഭിജീത് ദിപ്കെ ആവശ്യപ്പെട്ടു. പരീക്ഷാ അട്ടിമറികളെ തുടർന്ന് ജീവനൊടുക്കിയ കുട്ടികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ആദ്യ ആവശ്യം. കൂടാതെ, നടന്നുപോയ പ്രതിഷേധങ്ങൾക്കിടെ കഴിഞ്ഞ 20-ാം തീയതി വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം കാണിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.
‘


വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയാലും പൗരത്വം പോകില്ല; ബംഗാൾ എസ്ഐആർ കേസിൽ നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി, 34 ലക്ഷം അപ്പീലുകൾ ബാക്കി
സ്വയം കുഴി തോണ്ടിയോ കൈരളി ചാനല്‍ ? പ്രതിപക്ഷ നേതാവായി മാറിയ പിണറായിയെ കൈരളി ‘ഇരുട്ടിലാക്കിയോ’? കല്‍പ്പറ്റ വാര്‍ത്താ സമ്മേളന തത്സമയ വിവാദത്തില്‍ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം രൂക്ഷം







