കൊച്ചി: സി.എം.ആർ.എൽ.-എക്സാലോജിക് പണമിടപാട് കേസിന്റെ അന്വേഷണത്തിൽ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഇ.ഡി. ചോദ്യം ചെയ്തേക്കുമെന്ന സൂചന. അദ്ദേഹത്തിന്റെ മകളും കേസിലെ പ്രതിയുമായ ടി. വീണയുടേതുൾപ്പെടെയുള്ള സ്വത്ത് കണ്ടുകെട്ടുന്നതിനു മുന്നോടിയായി ഡൽഹിയിലെ ഇ.ഡി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്കു നൽകിയ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. കേസ് അന്വേഷിച്ച കൊച്ചി ഇ.ഡി. ഓഫീസാണ് റിപ്പോർട്ട് നൽകിയത്.
എക്സാലോജിക്കിനും ഡയറക്ടറായ വീണയ്ക്കും പണംനൽകിയത് പിണറായിയുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലായിരുന്നുവെന്ന് സി.എം.ആർ.എൽ. എം.ഡി. എസ്.എൻ. ശശിധരൻ കർത്ത 2024 ഏപ്രിൽ 17-ന് മൊഴിനൽകിയെന്ന റിപ്പോർട്ടും പുറത്തുവന്നു. എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ് (ഇ.ആർ.പി.) സേവനങ്ങളൊന്നും നൽകാതെയായിരുന്നു പണം കൈമാറ്റമെന്നും മൊഴി നൽകി. ഐ.ടി. കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ 2.78 കോടി ലഭിച്ചത് സേവനങ്ങളൊന്നും നൽകാതെയാണെന്ന് വീണ സമ്മതിച്ചതായും ഇ.ഡി. റിപ്പോർട്ടിലുണ്ട്. കർത്തയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും പിണറായിയെ ചോദ്യംചെയ്യുക.
ഇല്ലാത്ത ഐ.ടി. കൺസൾട്ടൻസിയുടെപേരിൽ എക്സാലോജിക്കിന് സി.എം.ആർ.എൽ. 1.72 കോടി നൽകിയിട്ടുണ്ടെന്ന് 2019 ജനുവരി 25-ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കണ്ടെത്തിയെന്നാണ് പറയുന്നത്. ഇതുൾപ്പെടെ വീണയ്ക്കും കമ്പനിക്കും 2.78 കോടി കരാറുകളിലൂടെ നൽകിയെന്നും പറയുന്നു.
ഊരാളുങ്കലിൽ യുഡിഎഫിന് മലക്കംമറച്ചിൽ? അന്ന് സതീശൻ പറഞ്ഞതും ഇന്നത്തെ മന്ത്രിയുടെ മറുപടിയും
ഇ.ഡി. സ്പെഷ്യൽ ഡയറക്ടർ പ്രശാന്ത് കുമാർ കേസുകളുടെ അവലോകനത്തിനായി കഴിഞ്ഞയാഴ്ച കൊച്ചിയിലെത്തിയപ്പോൾ പിണറായിയെ ചോദ്യംചെയ്യുന്നത് സംബന്ധിച്ച ചർച്ച നടന്നിരുന്നു. ഡയറക്ടർ രാഹുൽ നവീന്റെ അനുമതി വാങ്ങിയശേഷം മതിയെന്നായിരുന്നു ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം. അനുമതി ലഭിച്ചതായാണ് സൂചന.


സംസ്ഥാന പൊലീസില്‍ വന്‍ അഴിച്ചുപണി; 161 ഡിവൈഎസ്പിമാര്‍ക്ക് സ്ഥലം മാറ്റ ഉത്തരവിറങ്ങി







