പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയ സംഭവം; കേന്ദ്ര സർക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റ

Meta apologizes to the Central Government over removal of PM’s video.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കിയ സംഭവത്തില്‍ ക്ഷമാപണവുമായി മെറ്റ. സാങ്കേതിക തകരാര്‍ മൂലമാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നാണ് മെറ്റ നല്‍കുന്ന വിശദീകരണം. പിഴവ് സംഭവിച്ചതിനെ തുടര്‍ന്നാണ് ഉള്ളടക്കം നീക്കം ചെയ്യേണ്ടിവന്നതെന്നും വീഡിയോ പുനസ്ഥാപിച്ചിട്ടുണ്ടെന്നും മെറ്റ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു.

എന്നാൽ, സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. മെറ്റയുടെ വിശദീകരണവും വിഡിയോ നീക്കം ചെയ്യപ്പെടാനുണ്ടായ സാഹചര്യങ്ങളും സർക്കാർ വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകാൻ മെറ്റ, ഇൻസ്റ്റഗ്രാം എന്നിവയുടെ ആഗോള മേധാവിമാരെ വിവരസാങ്കേതിക മന്ത്രാലയം വിളിച്ചുവരുത്തിയതായി വാർത്താ ഏജൻസിയായ ഐഎൻഎസ് റിപ്പോർട്ട് ചെയ്തു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.