കോഴിക്കോട്: വടകരയിൽ ലഹരി വിൽപ്പനയിൽ അറസ്റ്റിലായ അധ്യാപകരുടെ കച്ചവട ശൃംഖല തേടി പൊലീസ്. വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. വടകര ഇൻസ്പെക്ടർ എ വി ദിനേശിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
എംഡിഎംഎ കേസിൽ സമഗ്രശിക്ഷ കേരളയിലെ രണ്ട് സ്പെഷൽ എജ്യുക്കേറ്റർമാർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ അധ്യാപകർക്ക് പങ്കുണ്ടെന്ന സംശയത്തിൽ അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫ് പറഞ്ഞു.റിമാൻഡിൽ കഴിയുന്ന കീർത്തന, കാവ്യ എന്നീ അധ്യാപികമാരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് എൻഡിപിഎസ് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. പ്രതികളുടെ അക്കൗണ്ടിലേക്ക് പണം അയച്ചവരുടെ മുഴുവൻ വിശദാംശങ്ങളും ശേഖരിച്ചതായി പൊലീസ് പറഞ്ഞു. മയക്കുമരുന്ന് മാഫിയയിലെ കണ്ണികളുമായി ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴിയെന്ന് പോലീസ്. ലഹരിമാഫിയയിലെ ആളുകളാണെന്ന് അറിഞ്ഞുതന്നെയാണ് ഇവർ ബന്ധം സ്ഥാപിച്ചതെന്നാണ് വിവരം.


ഒന്നേകാൽ ലക്ഷം ശമ്പളമുള്ള ചീഫ് തസ്തികയിൽ 58 മാർക്കിന്റെ ഉത്തരം അപ്രത്യക്ഷമായി; ഇടത് അനുകൂലിക്ക് ഒന്നാം റാങ്ക്, വിജിലൻസ് വലയിൽ പിഎസ്സി; ഈ അട്ടിമറി ആരും കാണുന്നില്ലേ?!
ഇന്ന് ലോക പാമ്പ് ദിനം! ഭയമല്ല, ബഹുമാനമാണ് വേണ്ടത്; പ്രകൃതിയുടെ കാവൽക്കാരെ അറിയാം!







