തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതി രഹിതവും സുതാര്യവുമായ ഭരണസംവിധാനം ഉറപ്പാക്കുന്നതിനായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ നടപ്പിലാക്കുന്ന ‘പ്രോജക്ട് സീറോ’യുടെ ഭാഗമായി ‘വിജിലൻസ് കമാൻഡോ ഇനിഷ്യേറ്റീവ്’ പ്രഖ്യാപിച്ചു. തൂഫാൻ വാരിയർക്ക് പുറമേ യുവജനങ്ങളെ അഴിമതിക്കെതിരെയുള്ള പോരാട്ടത്തിൽ അംബാസിഡർമാരാക്കി മാറ്റുകയാണ് ഈ നവീന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും വിജിലൻസ് കമാൻഡോ ബാഡ്ജുകളുടെ വിതരണവും നാളെ രാവിലെ 11 മണിക്ക് തിരുവനന്തപുരം ശ്രീകാര്യം ലൊയോള സ്കൂളിൽ വെച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിക്കും.
ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കഴക്കൂട്ടം എം.എൽ.എ വി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. യുവാക്കൾക്ക് അഴിമതിക്കെതിരെയുള്ള പ്രതിജ്ഞ ചലച്ചിത്ര താരം നിവിൻ പോളി ചൊല്ലിക്കൊടുക്കും. കേരള ഗവർണറുടെ സെക്രട്ടറി ഡോ. കെ. വാസുകി ഐ.എ.എസ്. മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഡി.ജി.പിയും വിജിലൻസ് ഡയറക്ടറുമായ മനോജ് എബ്രഹാം പദ്ധതി വിശദീകരണം നടത്തും.
ലൊയോള ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ ഫാ. സണ്ണി കുന്നപ്പള്ളിൽ എസ്.ജെ, ലൊയോള സ്കൂൾ ഡയറക്ടറും പ്രിൻസിപ്പലുമായ ഫാ. ഡോ. സാൽവിൻ അഗസ്റ്റിൻ എസ്.ജെ, ലൊയോള കോളേജ് പ്രിൻസിപ്പൽ ഡോ. പ്രകാശ് പിള്ളൈ, സി.ബി.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. റംലറ്റ് തോമസ് എസ്.ജെ എന്നിവർ ആശംസകൾ അർപ്പിക്കും.
വിജിലൻസ് ഐ.ജി.പിയുടെ ചുമതല വഹിക്കുന്ന ഡി.ഐ.ജി തോംസൺ ജോസ് സ്വാഗതവും വിജിലൻസ് ആസ്ഥാനത്തെ എസ്.പി. എസ്.ആർ. ജ്യോതിഷ് കുമാർ നന്ദിയും പറയും.


കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു. ശരിയാണോ ഗയ്സ് , കൃഷ്ണകുമാറിനെതിരെ ചന്തു,പേളിക്കും ട്രോൾ
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; പാലക്കാട് 56 ദിവസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം







