കൊച്ചി: കുംഭമേളയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ താരം മൊണാലിസ ഭോസ്‌ലെയുടെ വിവാഹവുമായി ബന്ധപ്പെട്ട തർക്കത്തിൽ ഹൈക്കോടതിയുടെ നിർണായ ഇടപെടൽ. യുവതി ആവശ്യപ്പെടുകയാണെങ്കിൽ അവർക്ക് ആവശ്യമായ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് എറണാകുളം പൊലീസിന് ഹൈക്കോടതി നിർദേശം നൽകി.
കഴിഞ്ഞ മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം. വിവാഹം കഴിക്കുമ്പോള്‍ പെണ്‍കുട്ടിക്ക് 16 വയസ് മാത്രമേ പ്രായമുള്ളൂ എന്നായിരുന്നു ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. മഹേശ്വര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ജനന സര്‍ട്ടിഫിക്കറ്റില്‍ 2009 ഡിസംബര്‍ 30 ന് വൈകിട്ട് 5.50 ന് പെണ്‍കുട്ടി ജനിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്ത് പൊലീസിന് മുമ്പാകെ പെണ്‍കുട്ടി ഹാജരാക്കിയ രേഖകളില്‍ 2008 ജനുവരി ഒന്നാണ് ജനന തീയതി. പെണ്‍കുട്ടി സമര്‍പ്പിച്ച ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമായി തയ്യാറാക്കിയതെന്നാണ് കമ്മീഷന്‍ പറയുന്നത്.
നെന്മാറ വിധിക്ക് പിന്നാലെ വധശിക്ഷ വീണ്ടും ചർച്ചയിൽ; കേരള ജയിലുകളിൽ 38 പേർ മരണവിധി കാത്ത്,ശിക്ഷാ നടപ്പാക്കൽ അപൂർവ്വം, ഒടുവിൽ തൂക്കിലേറ്റിയത് റിപ്പർ ചന്ദ്രനെ


ക്രിക്കറ്റ് കോച്ചിന് പോക്സോ കേസിൽ 47 വർഷം കഠിനതടവ്; നാലാം കേസിലും കുറ്റക്കാരൻ







