തിരുവനന്തപുരം/ന്യൂഡൽഹി: സി.പി.ഐ.എം രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷമായ ഭാഷയിൽ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ. ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ നടന്ന പ്രക്ഷോഭത്തിൽ എം.പി പങ്കെടുത്തതിന് പിന്നാലെയാണ് വിനായകൻ തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെ കടന്നാക്രമണം നടത്തിയത്.
ഡൽഹി ജന്തർ മന്തറിൽ ഉയർന്നുവന്ന യുവാക്കളുടെ സമരം ജോൺ ബ്രിട്ടാസ് ‘ഹൈജാക്ക്’ ചെയ്യാൻ ശ്രമിക്കുന്നുവെന്നാണ് വിനായകന്റെ പ്രധാന ആരോപണം. കുറിപ്പിൽ എം.പിയുടെ പേര് നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും ജോൺ ബ്രിട്ടാസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ്. “യുവതീ യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ” എന്നടക്കം അങ്ങേയറ്റം അധിക്ഷേപകരമായ വാക്കുകളാണ് കുറിപ്പിലുള്ളത്.
സംഭവത്തിന്റെ പശ്ചാത്തലം
നീറ്റ് പരീക്ഷാ തട്ടിപ്പിനെതിരെ കോക്രോച്ച് ജനതാ പാർട്ടി (CJP) തുടങ്ങിയ പ്രതിഷേധങ്ങളിൽ ജോൺ ബ്രിട്ടാസ് സജീവമായി പങ്കാളിയായിരുന്നു. തുടർന്ന് നടന്ന സംഭവവികാസങ്ങളിൽ എസ്.എഫ്.ഐ. നേതാവ് ഐഷെ ഘോഷിനെ ഡൽഹിയിലെ സി.പി.ഐ.എം ആസ്ഥാനത്തെത്തി അറസ്റ്റ് ചെയ്യാൻ ഡൽഹി പോലീസ് ശ്രമിച്ചപ്പോൾ ജോൺ ബ്രിട്ടാസ് ഇടപെടുകയും പോലീസുമായി കടുത്ത തർക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു. ഈ വിഷയം അദ്ദേഹം രാജ്യസഭയിൽ ഉന്നയിക്കുകയും ചെയ്തു. ഇതിനു തൊട്ടുപിന്നാലെയാണ് വിനായകന്റെ വിവാദ കുറിപ്പ് വരുന്നത്.
കുരുന്നുകളുടെ ജീവനെടുത്ത റെയിൽ ദുരന്തം; സ്കൂൾ വാനിൽ ട്രെയിൻ പാഞ്ഞുകയറി, നാല് പേർക്ക് ദാരുണാന്ത്യം
മുൻപ് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തി വിനായകൻ വലിയ രീതിയിലുള്ള നിയമനടപടികളും പ്രതിഷേധങ്ങളും നേരിട്ടിട്ടുണ്ട്. അതിനു പിന്നാലെയാണ് ഇപ്പോൾ ഭരണകക്ഷി എം.പിക്കെതിരെ വീണ്ടും അധിക്ഷേപവുമായി രംഗത്തെത്തിയിരിക്കുന്നത്.


ശബരിമല സ്വർണക്കൊള്ള: പി എസ് പ്രശാന്തിനെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു







