കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജോസഫ് കോടതിയിലെത്തിയത് അടിപൊളി ലുക്കില്‍.ജീന്‍സും ടോപ്പുമണിഞ്ഞ് മാറാട് പ്രത്യേക കോടതിയില്‍ എത്തിയ ജോളിയെ കാണാന്‍ ആളുകള്‍ കൂടുകയും ചെയ്തു. കോടതിവരാന്തയിലെ ബെഞ്ചിന് പുറത്തിരുന്ന് തമാശപറഞ്ഞ് ചിരിച്ച് മുഴുവൻസമയവും ഹാപ്പിയായാണ് ജോളിയെ കണ്ടത്. മുൻഭർത്താവ് റോയ്തോമസ് കൊല്ലപ്പെട്ട കേസിൽ അന്വേഷണോദ്യോഗസ്ഥനായിരുന്ന മുൻ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. ഹരിദാസിനെ വിസ്തരിക്കുമ്പോൾ വലിയ ഭാവമാറ്റങ്ങളൊന്നുമില്ലാതെ കോടതിമുറിയിൽ ഓരോപോയിന്റും ശ്രദ്ധയോടെ കേട്ടിരിക്കുന്നുണ്ടായിരുന്നു.
കോടതിനടപടികൾ അവസാനിച്ച് ഉച്ചയ്ക്ക് മൂന്നുമണിയോടെ കോഴിക്കോട് ജില്ലാജയിലിലേക്ക് കൊണ്ടുപോവുമ്പോൾ ജോളിതന്നെയാണ് പോലീസ് ജീപ്പിന്റെ വാതിൽതുറന്ന് അകത്തുകയറിയത്. മുൻഭർത്താവും ഭർത്തൃപിതാവും മാതാവും ബന്ധുക്കളുമടക്കം ആറുപേരെയാണ് ജോളി സയനൈഡ് നൽകി കൊന്നത്.കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ ഭര്‍ത്താവ് റോയ് തോമസ് കൊല്ലപ്പെട്ട കേസിന്റെ വിചാരണയ്ക്കാണ് ജോളി ഹാജരായത്.


നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയ്ക്ക് വധശിക്ഷ
കേരള ചരിത്രത്തിലെ നാടകീയ സത്യപ്രതിജ്ഞ ; ആർ. സുഗതന്റെ ജയിലിൽ സത്യപ്രതിജ്ഞ ; ഇന്ന് ദൈവങ്ങളുടെ പേരില്ല, പക്ഷെ ദൈവം രക്ഷിച്ചു; ഇനിയുള്ള 6 മാസം ബിജെപിയിൽ എന്ത് നടക്കും?







