സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടലുകളും റിപ്പോർട്ട് ചെയ്തു. മഴക്കെടുതിയിൽ മരണം മൂന്ന് ആയി.
പത്തനംതിട്ട റാന്നി ടൗണിൽ വെള്ളം കയറി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് (ജൂലൈ 31) റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ ഏഴാം വാർഡിൽ മഷിക്കല്ലേൽ സുമതി മരിച്ചു. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണ് ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ വീട് ഇടിഞ്ഞു വീണ് മണക്കാട്ട് ജോസഫിൻ ജോണി (24) മരിച്ചു. ജോസഫിന്റെ മാതാവ് റജീന വീട്ടിൽ കുടുങ്ങിക്കിടക്കുകയാണ്.
സ്ഥിതി കൂടുതൽ ഗുരുതരമാകുന്നതിന്റെ സൂചനയായി, കൊക്കയാർ പഞ്ചായത്തിലെ പ്ലാപ്പള്ളിയിലുണ്ടായ മറ്റൊരു ഉരുൾപൊട്ടലിൽ ആറ്റുചാലിൽ ജോമിയുടെ ഭാര്യ സോണി (45), മകൻ അലൻ (8), പന്തലാട്ടിൽ മോഹനന്റെ ഭാര്യ സരസമ്മ (58), മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്നി (50) എന്നിവരെ കാണാതായി. കൊക്കയാർ പൂവഞ്ചി, മാക്കോച്ചി ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ ഒരേ കുടുംബത്തിലെ 7 പേരെയും കാണാതായിട്ടുണ്ട് – കളപുരക്കൽ നസീറിന്റെ കുടുംബത്തിനായി തിരച്ചിൽ തുടരുകയാണ്.
ഉപ്പുതറയിൽ പൊലീസ് ജീപ്പിന് മുകളിൽ മണ്ണിടിഞ്ഞുവീണു; പൊലീസുകാർ വാഹനം നിർത്തി ഇറങ്ങിയതിനാൽ ആർക്കും പരുക്കില്ല. ഇടുക്കി ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞു വീണു. ഈരാറ്റുപേട്ട-വാഗമൺ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതതടസവും ഉണ്ടായി. കെ.കെ റോഡിൽ വെള്ളം കയറി. തിരുവനന്തപുരം പൊൻമുടിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഇക്കോ ടൂറിസം കേന്ദ്രം അടച്ചു.
കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലും ശക്തമായ മഴ തുടരുകയാണ്. മൂന്നിലവിൽ ഉരുൾപൊട്ടി. കെഎസ്ആർടിസി പാലാ ഡിപ്പോയിലെ ഡ്രൈവർ രാജേഷിന്റെ വീട് പൂർണമായും ഒലിച്ചുപോയി. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിവിധയിടങ്ങളിലും നേരിയ ഉരുൾപൊട്ടലുകൾ ഉണ്ടായി. കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങയിലും ഉരുൾപൊട്ടി. കൂട്ടിക്കൽ ടൗണിൽ വെള്ളം കയറി. മുണ്ടക്കയം കോസ്വേ വെള്ളത്തിലായി. ഈരാറ്റുപേട്ട ടൗണും വെള്ളത്തിലായി. നടക്കൽ, മുരിക്കോരി ഭാഗങ്ങളിൽ വെള്ളം കയറി. മൂവാറ്റുപുഴ-പുനലൂർ ഹൈവേയിൽ മണിമല ചെറുവള്ളി പള്ളിപ്പടി ഭാഗത്ത് മണിമലയാറ്റിൽ നിന്ന് വെള്ളം കയറി. വണ്ടിപ്പെരിയാർ ഉൾപ്പെടെ പല പ്രദേശങ്ങളിലും റോഡിൽ വെള്ളം കയറി.
ആറു കേന്ദ്രങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി താലൂക്ക് ആസ്ഥാനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


സാബു ജേക്കബ് ചതിച്ചു, ട്വന്റി 20 പാർട്ടി വിട്ട് അഖിൽ മാരാർ, പടിയിറക്കം സാബു ജേക്കബിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച്







