തിരുവനന്തപുരം: മുതലപ്പൊഴിയിൽ മൽസ്യബന്ധന വള്ളം മറിഞ്ഞു 2 മത്സ്യത്തൊഴിലാളികളെ കാണാതായി. വള്ളം മറിഞ്ഞത് ശക്തമായ കാറ്റ് പ്രദേശത്തു അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു. അഞ്ചുതെങ്ങ് സ്വദേശികളായ തൊഴിലാളികളെയാണ് കാണാതായത്. കടലിൽ ശക്തമായ കടലാക്രമണം തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
അതേസമയം, മധ്യകേരളത്തിലും തെക്കൻ കേരളത്തിലും രാത്രിയോടെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇടത്തരം മുതൽ ശക്തമായ മഴവരെ ലഭിക്കാനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
You May Also Like
കൃഷ്ണപിള്ള സ്മാരക ഭൂമി റദ്ദാക്കിയ സർക്കാർ നടപടി ചരിത്രപരമായ വങ്കത്തമെന്ന് സജി ചെറിയാൻ; ഇത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമെന്നും ആരോപണം
കൃഷ്ണപിള്ള സ്മാരക ഭൂമി റദ്ദാക്കിയ സർക്കാർ നടപടി ചരിത്രപരമായ വങ്കത്തമെന്ന് സജി ചെറിയാൻ; ഇത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമെന്നും ആരോപണം


ചോദ്യകർത്താക്കളുടെ പേര് നൽകില്ല! പിഎസ്സിയുടെ ‘സ്വകാര്യ രഹസ്യ’ നിലപാട്; 10 ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ റാങ്ക് ലിസ്റ്റ്, ഇടത് നേതാവിന് ഒന്നാം റാങ്ക്







