‘അവർ കുട്ടികളാണ്, നേ‌ർവഴിക്ക് നയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം’: ‘അധിക്ഷേപങ്ങൾ ഒന്നിനും പരിഹാരമല്ല; അവരോട് ഞാൻ ക്ഷമിച്ചു’: പ്രധാനമന്ത്രി

Prime Minister says children need guidance and forgiveness

ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് നടന്ന ഡൽഹി പ്രക്ഷോഭത്തിനിടെ തന്നെ അധിക്ഷേപിച്ച യുവാക്കളോട് താൻ ക്ഷമിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കളെ ശിക്ഷിക്കാൻ താൻ ആ​ഗ്രഹിക്കുന്നില്ലെന്നും അവർക്ക് തെറ്റുകൾ തിരുത്താൻ അവസരം നൽകണമെന്നും പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. വെള്ളിയാഴ്ച രാത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്തും വിദേശത്തുമായി നിരവധി പേർ ഈ സംഭവം കണ്ടിട്ടുണ്ടെന്നും ഉപയോഗിച്ച ഭാഷ അപലപനീയമാണെന്നും മോദി പറഞ്ഞു. ‘എന്നെയും എന്റെ അമ്മയെയും പോലും അധിക്ഷേപിച്ചു. അത് തീർത്തും മോശമായ കാഴ്ചയായിരുന്നു,’ അദ്ദേഹം വ്യക്തമാക്കി. അസഭ്യം പറഞ്ഞ വിദ്യാർത്ഥികൾക്ക് ശിക്ഷ ഒഴിവാക്കി കരുണ കാണിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കുട്ടികൾ തെറ്റുകളിൽ നിന്ന് പഠിക്കേണ്ട പ്രായമാണിത്, കുട്ടികൾ വഴിതെറ്റിയവരാണെങ്കിൽ അവരെ നേർവഴിക്ക് നയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സംഭവത്തിൽ ഒരുപാട് പേർക്ക് വിഷമമുണ്ടായിട്ടുണ്ടെങ്കിലും സമൂഹം കോപത്തിന് അടിപ്പെടരുതെന്നും സംയമനം പാലിക്കണമെന്നും മോദി അഭ്യർത്ഥിച്ചു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.