പത്തനംതിട്ട: സംസ്ഥാനത്ത് തുടരുന്ന അപ്രതീക്ഷിതമായ അതിതീവ്ര മഴയിൽ പത്തനംതിട്ടയിലെ റാന്നി ടൗൺ പൂർണ്ണമായും ഒറ്റപ്പെട്ടു. പമ്പാ നദിയിൽ അടിയന്തര സാഹചര്യത്തിൽ ജലനിരപ്പ് അതിവേഗം ഉയർന്നതിനെ തുടർന്നാണ് റാന്നിയിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ പ്രളയസ്ഥിതി ഉടലെടുത്തത്.
റാന്നി ടൗണിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. മേഖലയിലാകെ വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്.
വീടിന്റെ മുകൾ നിലയിലും മറ്റും അഭയം പ്രാപിച്ചവരെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. പമ്പയിലെ അരയാഞ്ഞിലിമണ്ണ് കോസ് വേ മുങ്ങിയ അവസ്ഥയിലാണ്. വളരെപെട്ടെന്നാണ് ഇവിടെ വെള്ളം കയറിയത്. ടൗണിലെ കടകളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. പല വീടുകളിലും ആളുകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. വെളളം കയറിയ റാന്നി ടൗണിന്റെ ആകാശ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ആളുകളെ ഡിങ്കി ബോട്ടുകളിലാണ് മാറ്റിയത്. കൂടുതൽ ഡിങ്കി ബോട്ടുകൾ സ്ഥലത്തേക്ക് എത്തിക്കുകയാണ്.
നരേന്ദ്ര മോദിയെ അവഹേളിച്ചത് തെറ്റ്; “വിടുവായിത്തരം പറഞ്ഞ് തെറിയും വാങ്ങി ബഹിരാകാശത്ത്!” ജാൻമണിയ്ക്കെതിരെ തുറന്നടിച്ച് സുഹൃത്ത് രഞ്ജിനി ഹരിദാസ്!


നെഹ്റു ട്രോഫി വള്ളംകളിക്ക് സര്‍ക്കാരിന്റെ സ്ഥിരം സഹായം രണ്ട് കോടി രൂപയായി വര്‍ധിപ്പിക്കും; ബോണസ് തുകയില്‍ 25% വര്‍ധനവ് പ്രഖ്യാപിച്ച് മന്ത്രി പിസി വിഷ്ണുനാഥ്







