തിരുവനന്തപുരം: കണ്ണൂരിൽ നടന്ന കെഎസ് യു പ്രതിഷേധത്തിനിടെ മുൻ മന്ത്രി വീണ ജോർജിനെ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് തീരുമാനം. നിലവിൽ റെയിൽവേ പൊലീസ് അന്വേഷിക്കുന്ന കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കും. കേസിൽ പ്രതിചേർത്തിട്ടുള്ള കെഎസ് യു പ്രവർത്തകർ നൽകിയ പരാതിയിലാണ് തുടരന്വേഷണം നടത്തുന്നത്. ആഭ്യന്തരമന്ത്രി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.
എസ്.പി റാങ്കിലുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനായിരിക്കും ഈ പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്നത്. അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്ന മറ്റ് ഉദ്യോഗസ്ഥർ ആരൊക്കെയാണെന്നും ഏത് എസ്.പിക്കായിരിക്കും ചുമതലയെന്നും വ്യക്തമാക്കുന്ന ഔദ്യോഗിക ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങും.
മാരകായുധങ്ങളുമായി മന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പോലീസ് കേസ് എടുത്തിരുന്നത്. എന്നാൽ തങ്ങളുടെ പക്കൽ കരിങ്കൊടി മാത്രമാണുണ്ടായിരുന്നതെന്നും മാരകായുധങ്ങൾ ഉണ്ടായിരുന്നില്ലെന്നുമാണ് പ്രവർത്തകർ പറയുന്നത്. കേസില്‍ അഞ്ച് കെഎസ്‍യുക്കാരെ വധശ്രമക്കുറ്റം ചുമത്തി രണ്ടാഴ്ചയിലധികം ജയിലിലടച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്ന് വീണ ജോർജ് മൊഴിനൽകി.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


കളക്ടർ മാമാ, കുറച്ചുകൂടി നേരത്തെ എഴുന്നേൽക്കാമായിരുന്നു. അവധി പ്രഖ്യാപനം വൈകി; ‘കളക്ടർ ഉറങ്ങിപ്പോയോ?’ വിമർശനം സഹിക്കവയ്യാതെ കമന്റ് ബോക്സ് പൂട്ടി കോഴിക്കോട് കളക്ടർ







