എസ്.നിരഞ്ജന്‍
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഐ.ജിക്കെതിരേ നീക്കം.ഐ.ജിയെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നു ആവശ്യപ്പെട്ട് സർക്കാരിലേക്ക് കത്ത് നൽകിയതായി സൂചന.ഇതോടെ ഐ.ജി റാങ്കുള്ള ഉദ്യോഗസ്ഥന്റെ കസേരയ്ക്ക് ആര് ‘ സംരക്ഷണം’ നൽകുമെന്ന ചോദ്യം ഉയരുന്നു. ക്ലീൻ ഇമേജാണ് ഐ.ജിക്കുള്ളത്. മനുഷ്യവകാശ കമ്മിഷനും അങ്ങനെയാണ്.
മന്ത്രിക്കും സർക്കാരിനും നിരവധി കത്തുകൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ ഐ.ജി: ജെ. ജയനാഥിന്റെ സേവനം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണാവശ്യം.പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്തും ജയനാഥിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കത്ത് അയച്ചിരുന്നു. എന്നാൽ പിണറായി അത് അംഗീകരിച്ചില്ല.
2005 അവസാനം ജെ.ജയനാഥ് കമ്മീഷൻ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലയേറ്റ് ഒരു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം കമ്മീഷനിൽ തുടരുന്നതിന് അപേക്ഷ നൽകിയിരുന്നില്ല. തന്നെ നിയമിച്ചത് സർക്കാരായതിനാൽ താൻ തുടരണമോയെന്നു തീരുമാനിക്കേണ്ടത് സർക്കാർ ആണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതിനാലാണ് കത്ത് നൽകാത്തത്. ഈ സമയത്ത് ജെ. ജയനാഥിനെ തത്സ്ഥാനത്ത് നിന്നും നീക്കണമെന്ന് സർക്കാരിന് വീണ്ടും കത്ത് നൽകി. ഇതും സർക്കാർ അവഗണിച്ചു. ജയനാഥിന്റെ കാലാവധി സർക്കാർ നീട്ടാത്തതിനാൽ കമ്മിഷൻ അദ്ദേഹത്തിന്റെ ശമ്പളം തടഞ്ഞു. മൂന്നു മാസത്തോളം ശമ്പളം നൽകിയില്ല. തുടർന്ന് സർക്കാർ ജയനാഥിന്റെ കാലാവധി ദീർഘിപ്പിച്ച് ഉത്തരവിറക്കി. തുടർന്ന് കമ്മീഷൻ കുടിശിക ഉൾപ്പെടെ ശമ്പളം നൽകി.
സർക്കാരിന് അനഭിതമായ ഉദ്യോഗസ്ഥരെ നിയമിക്കുന്ന തസ്തികയാണ് മനുഷ്യാവകാശ കമ്മീഷൻ സി.ഐ .ഒ (ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍) എന്നാണ് പരക്കെ അറിയപ്പെടുന്നത്. ബാങ്ക് മാനേജരുടെ കാബിന്റെ വലിപ്പം പോലുമില്ലാത്ത കാബിനാണ് ഐ.ജി യുടെ ഓഫീസ് മുറി. തിരുവനന്തപുരം പി .എം .ജി ജംഗ് ക്ഷനിലുള്ള സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കമ്മീഷൻ ഓഫീസിൽ ലിഫ്റ്റ് പോലുമില്ല. അഞ്ചാം നിലയിലാണ് ഓഫീസ്.
സി.ഐ.ഒക്ക് കീഴിൽ എസ്.പി, ഡിവൈ .എസ് . പി, സി.ഐ, എസ്.ഐ തുടങ്ങിയ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നു. മനുഷ്യാവകാശ കമ്മിഷൻ കൈമാറുന്ന കേസുകൾ അന്വേഷിക്കുക എന്നത് മാത്രമാണ് ഉത്തരവാദിത്തം.
മുതിർന്ന ന്യായധിപൻ ചെയർമാനും വിരമിച്ച ജില്ലാ ജഡ്ജി അംഗവും നിയമത്തിൽ പ്രത്യേക യോഗ്യതകൾ പറയാത്ത ഒരാൾ മറ്റൊരു അംഗവുമാണ് കമ്മിഷനിൽ പ്രവർത്തിക്കുന്നത്.
ഐ.പി.എസുകാരായജേക്കബ് പുന്നൂസ്, രമേശ് ചന്ദ്ര ഭാനു, ടി പി സെൻകുമാർ, എസ്. പത്മകുമാർ, എസ്. ശ്രീജിത്ത് , ടോമിൻ ജെ. തച്ചങ്കരി, സഞ്ജീവ് കുമാർ പട് ജോഷി തുടങ്ങിയവർ ഇവിടെ സി. ഐ. ഒമാരായി പ്രവർത്തിച്ചിട്ടുണ്ട്.
വീട്ടിൽ ഓർഡലി പോലുമില്ലാത്ത ഉദ്യോഗസ്ഥനാണ് ജെ. ജയനാഥ്. വ്യക്തിപരമായ കാര്യങ്ങൾക്ക് ഓട്ടോയിലും സ്കൂട്ടറിലും പോകും. സർക്കാരിന്റെ ഒരു സേവനവും അങ്ങനെ ഉപയോഗിക്കാറില്ല. സ്വന്തം ബാഗ് പിടിക്കാൻ പോലീസുകാരെ നിയോഗിക്കാറില്ല, ഐ. പി. എസുകാർക്കിടയിൽ ജയനാഥ് വ്യത്യസ്തനാവുന്നത് ഇങ്ങനെയാണ്. എഴുത്തിലും വായനയിലും മുന്നിൽ. സീനിയർ ഉദ്യോഗസ്ഥർ വിളിക്കുകയാണെങ്കിൽ ചെന്നു കാണും. ജെ.ജെ എന്ന പേരിൽ അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകൾ വൻ ചർച്ചയായി മാറാറുണ്ട്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


യുവതികൾക്കൊപ്പം പിടിയിലായത് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ യുവാവ്, നിർണായക വഴിത്തിരിവ്; മയക്കുമരുന്ന് ശൃംഖല തകർത്ത് പൊലീസ്







