പത്തനംതിട്ട: ശക്തമായ മഴയെ തുടർന്ന് ഇന്നലെ വെള്ളത്തിലായ പത്തനംതിട്ട റാന്നിയില്‍ വെള്ളം പൂർണമായും ഇറങ്ങി. പമ്പ നദിയിലും ജലനിരപ്പ് താഴ്ന്നു വരികയാണ്. ഇന്നലെ ഒരു ദിവസം കൊണ്ട് കോടികളുടെ നാശനഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്.
435 കോടിയുടെ ഒന്നാം ഘട്ടം: പരപ്പനങ്ങാടിയും തിരൂരും തലശ്ശേരിയും ഉൾപ്പെടെ 5 സ്റ്റേഷനുകൾ തുറക്കുന്നു
ഓണക്കാലമായതിനാൽ മിക്ക കടകളിലും വലിയ അളവിൽ സാധനങ്ങളുണ്ടായിരുന്നു.കനത്ത മഴയെതുടർന്ന് അപ്രതീക്ഷിതമായി വെള്ളപ്പൊക്കം ഉണ്ടായതോടെ കച്ചവടസാധനങ്ങളൊന്നും സുരക്ഷിതമായ സ്ഥാനത്തേയ്‌ക്ക് മാറ്റാനുള്ള സാവകാശം കിട്ടിയില്ലെന്ന് വ്യാപാരികൾ പറയുന്നു. പ്രദേശത്തെ ലോട്ടറി വ്യാപാരികൾക്ക് നാല് ലക്ഷം രൂപയ്‌ക്ക് മുകളിൽ നാശനഷ്‌ടമുണ്ടായി. ഓണം ബമ്പർ ഉൾപ്പടെയുള്ള ലോട്ടറി ടിക്കറ്റുകൾ വെള്ളത്തിൽ ഒലിച്ചുപോയി. ഇന്നലെ ചന്ത ദിവസമായിരുന്നതിനാൽ പ്രദേശത്തെ കടകളിൽ കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്‌തിരുന്നു. ഇവയെല്ലാം വെള്ളം കൊണ്ടുപോയി.വ്യാപാരികൾക്കുണ്ടായ നാശനഷ്‌ടങ്ങളുടെ കണക്കെടുക്കണമെന്നും ആനുപാതികമായ നഷ്‌ടപരിഹാരം ഉറപ്പാക്കണമെന്നും ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റാന്നി എംഎൽഎ പഴകുളം മധു പ്രതികരിച്ചു.


കെ.പി.സി.സി. അധ്യക്ഷസ്ഥാനത്തേക്ക് ‘വന്‍ സപ്രൈസ് ! ടേം വ്യവസ്ഥ വരുമോ ? മന്ത്രിസ്ഥാനം ഒഴിയാന്‍ സണ്ണി ജോസഫ്; കെപിസിസിയില്‍ തുടരാന്‍ വൈദ്യുതി മന്ത്രിക്ക് മോഹം; എം.എം. ഹസനും ജോസഫ് വാഴക്കനും ബെന്നി ബെഹനാനും ആന്‍ോ ആന്റണിയും മാത്യു കുഴല്‍നാടനും കൊടിക്കുന്നിലും ഷാഫിയും ജംബോ പട്ടികയില്‍, നറുക്ക് ആര്‍ക്ക് ? നാളെ അറിയാം







