മോഹൻലാലിനെ നായകനാക്കി പുതിയ സിനിമ ഒരുക്കാനൊരുങ്ങുന്നതായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ് വ്യക്തമാക്കി. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്നും അദ്ദേഹം അറിയിച്ചു. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായെന്ന് ജൂഡ് പറഞ്ഞു.’വിസ്മയ മോഹൻലാൽ അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ സിനിമയിൽ ലാൽസാറിന്റെ സീൻ ഷൂട്ട് ചെയ്ത ദിവസം ഞാൻ അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയിരുന്നു. ലാലേട്ടന്റെ ഒരു വലിയ വേർഷൻ ഷൂട്ട് ചെയ്യാൻ എനിക്ക് അവസരം തരണം എന്ന് അന്ന് പറഞ്ഞിട്ടുണ്ട്. അത് വൈകാതെ ഉണ്ടാകും. ലാൽസാർ നായകനാകുന്ന സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോൾ ഞാൻ. അതിന്റെ തിരക്കഥ പൂർത്തിയാക്കി. ബാക്കി പിന്നാലെ’, ജൂഡ് പറഞ്ഞു.
‘തുടക്ക’ത്തിൽ മോഹൻലാലും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ചിത്രം ഓഗസ്റ്റ് ഏഴിന് തിയേറ്ററിലെത്തും. ‘തുടക്ക’ത്തിന്റെ ഭാഗമാവാൻ മോഹൻലാൽ ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നുവെന്നും ജൂഡ് അഭിമുഖത്തിൽ പറഞ്ഞു.
‘ഒരു ദിവസം ആന്റണിച്ചേട്ടൻ വിളിച്ചു. ലാൽസാർ ജൂഡിന്റെ നമ്പർ മേടിച്ചിട്ടുണ്ട്. വിളിക്കുമെന്ന് അറിയിച്ചു. വൈകാതെ ലാലേട്ടൻ വിളിച്ചു. അതെന്റെ ഫാൻ ബോയ് മൊമന്റ് ആയിരുന്നു. ഈ നിമിഷത്തിനുവേണ്ടിയാണ് ഇത്രയുംകാലം കാത്തിരുന്നതെന്ന് ഞാൻ ലാലേട്ടനോട് പറയുകയും ചെയ്തു. ”മോനേ ഞാൻ കഥ കേട്ടു, ഇഷ്ടപ്പെട്ടു, എപ്പോഴാണ് നമുക്ക് നേരിൽ കാണാൻ പറ്റുക” എന്ന് ചോദിച്ചു. അടുത്ത ദിവസം തന്നെ ലാലേട്ടനെ നേരിട്ടുകണ്ട് കഥ മുഴുവൻ പറഞ്ഞു. അദ്ദേഹത്തിനും ഏറെ ഇഷ്ടപ്പെട്ടു. ”ഞാൻ ഇതിൽ ഇല്ലല്ലോ…? എനിക്ക് എന്തെങ്കിലും ചെറിയ പരിപാടി ഉണ്ടാകുമോ” എന്ന് ലാലേട്ടൻ ചോദിച്ചു. പിറ്റേദിവസത്തേക്ക് ഞാനൊരു സംഭവം സെറ്റാക്കി, അത് ലാലേട്ടൻ ഓക്കെ പറയുകയും ചെയ്തു. അങ്ങനെയാണ് തുടക്കത്തിന്റെ തുടക്കം’, എന്നായിരുന്നു ജൂഡിന്റെ വാക്കുകൾ.
അശ്വിൻ പോലും പ്രതീക്ഷിച്ചില്ല! ദിയയുമായുള്ള കല്യാണത്തിന് ശേഷം ഭാര്യവീട്ടിൽ സംഭവിച്ച ആ ഞെട്ടിക്കുന്ന മാറ്റം


സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തില്‍ തെന്നിന്ത്യന്‍ താരം യോഗി ബാബുവും പ്രധാന വേഷത്തില്‍, ഫോട്ടോ സോഷ്യല്മീഡിയിയില് പങ്ക് വച്ച് താരം







