തിരുവനന്തപുരം : കേരളാ പിഎസ്‌സിയിലെ പരീക്ഷാ ക്രമക്കേടുകൾ ഓരോ ദിവസവും വലിയ ചർച്ചാ വിഷയമാണ്. പരീക്ഷാ ക്രമക്കേടിൽ പ്രത്യേക അന്വേഷണസംഘം കേസെടുത്തതിനു പിന്നാലെ പിഎസ്‌സി അംഗങ്ങളെ സംരക്ഷിക്കാൻ സിപിഎം രംഗത്തിറങ്ങി.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പിഎസ്‌സിയെ ന്യായീകരിച്ച് രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പിഎസ്‌സിയെ ന്യായീകരിക്കണമെന്ന് സൈബർ സഖാക്കൾക്കു പാർട്ടി നിർദേശം നൽകിയാതായിട്ടാണ് റിപ്പോർട്ട്. തുടർന്ന് പിഎസ്‌സിക്കെതിരായ അന്വേഷണത്തെ വിമർശിച്ചും പിഎസ്‌സി നടപടികളെ ന്യായീകരിച്ചും സിപിഎം നേതാക്കളും പ്രവർത്തകരും സഹയാത്രികരും രംഗത്തെത്തുകയായിരുന്നു.
പരീക്ഷാ ക്രമക്കേടുകളെക്കുറിച്ച് പിഎസ്‌സി തന്നെ ഫലപ്രദമായ അന്വേഷണം നടത്തുന്നുണ്ടെന്നും പിഎസ്‌സിയുടെ കാര്യക്ഷമത തകർക്കാൻ നീക്കം നടക്കുകയാണെന്നുമായിരുന്നു പിണറായി വിജയന്റെ പ്രതികരണം. നിലവിൽ ചെയർമാൻ അടക്കം പിഎസ്‌സിയിലെ അംഗങ്ങളെല്ലാം കഴിഞ്ഞ എൽഡിഎഫ് സർക്കാർ നിയമിച്ചവരാണ്. അന്വേഷണം ചെയർമാനിലേക്കും അംഗങ്ങളിലേക്കും എത്തിയാൽ എൽഡിഎഫിനു ക്ഷീണമാകും.
നിയമനം പ്രതീക്ഷിച്ച് പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ സമൂഹമാധ്യങ്ങളിലൂടെ രൂക്ഷ വിമർശനമാണ് പിഎസ്‌സിക്കും കഴിഞ്ഞ സർക്കാരിനുമെതിരെ ഉന്നയിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് അന്വേഷണത്തെയും സർക്കാർ നടപടികളെയും എതിർക്കാനുള്ള സിപിഎം തീരുമാനം.
പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ യുഡിഎഫ്, ബിജെപി പോഷക സംഘടനകൾ സമരം ചെയ്തെങ്കിലും എസ്എഫ്ഐയോ ഡിവൈഎഫ്ഐയോ സമരത്തിനു തയാറായിട്ടില്ല. പകരം, പ്ലാനിങ് ബോർഡ് ചീഫ് പരീക്ഷയിൽ മൂല്യനിർണയത്തിൽ സാങ്കേതിക തകരാർ മാത്രമാണു സംഭവിച്ചതെന്നാണ് ഇവർ സമൂഹമാധ്യമങ്ങളിലൂടെ നൽകുന്ന വിശദീകരണം.
സിപിഎം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.ജയമോഹന്റെയും സിപിഎം നേതാവ് കെ.വരദരാജന്റെയും മക്കൾ പരീക്ഷയെഴുതിയെങ്കിലും ഇരുവരും റാങ്ക് പട്ടികയിൽ മുന്നിലെത്താത്തതു പരീക്ഷ നിഷ്പക്ഷമായി നടന്നു എന്നതിന്റെ തെളിവാണെന്നും ഇവർ പറയുന്നു.
അതേസമയം, ആസൂത്രണ ബോർഡ് നിയമനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇടത് നേതാവിന് നിയമനം ലഭിക്കാൻ പി.എസ്.സി ഉദ്യോഗസ്ഥതലത്തിൽ നടത്തിയ ആസൂത്രിത ഇടപെടൽ വലിയ വിമർശനം നേരിട്ടിരുന്നു. ഒന്നാംറാങ്കുകാരനായ ഇടത് അനുഭാവിയായ നേതാവിന് റാങ്ക്പട്ടികയിൽ ഇടംലഭിക്കാൻ രാഷ്ട്രീയ ഇടപെടലിന് ഉദ്യോഗസ്ഥർ ബോധപൂർവം ശ്രമിച്ചെന്ന വിവരങ്ങളാണ് എസ്.ഐ.ടിക്ക് ലഭിച്ചത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


NEET സമരത്തിന് ഡൽഹിയിൽ പിന്തുണ; കേരളത്തിലെ PSC സമരം ആരും കണ്ടില്ലേ? രഞ്ജിനി ഹരിദാസിന്റെ പ്രതികരണം വീണ്ടും ചർച്ചയിൽ; കേന്ദ്രത്തോട് ചോദിച്ച ചോദ്യങ്ങൾ സംസ്ഥാനത്തോടും വേണ്ടേ?







