മലപ്പുറം: പരപ്പനങ്ങാടി – നാടുകാണി സംസ്ഥാന പാതയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. മലപ്പുറം പാണക്കാട് ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിനെത്തുടർന്നാണ് പ്രധാന പാതയിലെ ഗതാഗതം നിലച്ചത്.
ഇന്ന് രാവിലെ മുതൽ ആരംഭിച്ച മണ്ണൊലിപ്പ് പിന്നീട് വലിയ രീതിയിലുള്ള മണ്ണിടിച്ചിലായി മാറുകയായിരുന്നു. റോഡിലേക്ക് മണ്ണ് കുത്തിയൊലിച്ചു വരുന്നതിനാൽ ഏതു നിമിഷവും വലിയൊരു ഭാഗം താഴേക്ക് പതിക്കാനുള്ള അപകടസാധ്യത നിലനിൽക്കുന്നുണ്ട്. മഴ തുടർന്നാൽ സ്ഥിതി അതീവ ഗുരുതരമായേക്കുമെന്നാണ് വിലയിരുത്തൽ.
സ്ഥലത്തിന് സമീപം സ്ട്രെയിറ്റ് പാത്ത് സ്‌കൂൾ പ്രവർത്തിക്കുന്നുണ്ട്, ഇതിന്റെ ഹോസ്റ്റലും തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ ഹോസ്റ്റലിലെ കുട്ടികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
നിലവിൽ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, നഗരസഭാ അധികൃതർ ഇതുവരെ സ്ഥലത്ത് എത്തിച്ചേർന്നിട്ടില്ല.
മേഖലയിൽ നടന്നുവരുന്ന അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളാണ് ഈ ദുരന്തത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മണ്ണിടിഞ്ഞ് വീണ പ്രോപ്പർട്ടി ആരുടേതാണ് എന്നതും, അനധികൃതമായാണോ ഇവിടെ നിന്ന് മണ്ണ് നീക്കം ചെയ്തതെന്നതും സംബന്ധിച്ച ചോദ്യങ്ങൾ ഇപ്പോഴും ഉത്തരം കിട്ടാതെ കിടക്കുകയാണ്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


പരപ്പനങ്ങാടി മണ്ണിടിച്ചിൽ: JCB മാന്തിയ ഭാഗം മാത്രം ഇടിഞ്ഞു, മനുഷ്യനിർമിത ദുരന്തമെന്ന് ആരോപണം; ബിൽഡിംഗ് പെർമിറ്റ് കൊടുത്തിട്ടുണ്ടെന്ന് നഗരസഭാ ചെയർപേഴ്സൺ; നൗഫൽ എന്ന വ്യക്തിയുടെ പ്രോപ്പർട്ടി എന്നും റിനിഷ റഫീക്ക്!







