പാലക്കാട്: കേരളത്തിലെ വനിതകൾ നേരിടുന്ന സാമ്പത്തിക പിന്നാക്കാവസ്ഥയാണ് ‘പ്രിയദർശിനി’ പദ്ധതിയുടെ വിജയത്തിന് പ്രധാന കാരണമെന്ന് മന്ത്രി സി പി ജോൺ .സാമൂഹിക യാഥാർഥ്യം തിരിച്ചറിഞ്ഞാണ് രാഹുൽ ഗാന്ധി ‘പ്രിയദർശിനി’ പദ്ധതി മുന്നോട്ടുവച്ചതെന്നും മന്ത്രി പൊതുവേദിയിൽ സംസാരിക്കുകയുണ്ടായി .
”സമൂഹത്തിലെ വനിതകളുടെ സാമ്പത്തികാവസ്ഥ തിരിച്ചറിഞ്ഞത് കൊണ്ടാണ് പൊതു ഗതാഗത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കാൻ രാഹുൽ ഗാന്ധി നിർദ്ദേശിച്ചത്. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നു. പാവപ്പെട്ടവൻ പണക്കാരനായി അഭിനയിക്കുന്നു. അല്ലെങ്കിൽ പരമ ദരിദ്രനായി അഭിനയിക്കുന്നു.
എനിക്ക് മനസിലാകാത്തത്, ഈ ബസിന് കാശില്ലാത്ത സ്ത്രീകള്‍ സ്വകാര്യ സ്കൂളിലേക്ക് കുട്ടികളെ വിടുകയാണ്. സർക്കാർ സ്കൂളിൽ സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുന്നു. എന്നാൽ ഫീസ് കൊടുക്കേണ്ടാത്ത പ്രൈവറ്റ് സ്കൂളിൽ പോലും കുട്ടികളെ വിടാതെ സ്വകാര്യ സ്കൂളിൽ കുട്ടികളെ ചേർക്കാനാണ് സ്ത്രീകള്‍ക്കിഷ്ടം. ഇതേ സ്ത്രീ… തൻ്റെ അച്ഛനയും ഭർത്താവിനെയും കൊണ്ട് വരാന്തയിൽ കെടക്കുകയാണ് സർക്കാർ ആശുപത്രിയിൽ.
കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനം പാലക്കാട് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. കാശു വേണ്ടാത്ത കെ എസ് ആർ ടി സി ബസ്സിൽ സ്ത്രീകൾ തള്ളിക്കയറുകയാണ്. എന്നാൽ മക്കളെ ഫീസ് നൽകേണ്ട സ്വകാര്യ സ്കൂളുകളിൽ ചേർക്കും. അസുഖം വരുമ്പോൾ സ്വകാര്യ ആശുപത്രികളിൽ പോകാതെ ഭർത്താവിനെയും അച്ഛനെയും കൊണ്ടുപോയി സർക്കാർ ആശുപത്രി വരാന്തയിൽ കിടത്തും. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം തന്നെ അതിശയിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സദസ്സിൽ നിന്നുള്ള കൈയടികൾക്കിടയിലായിരുന്നു മന്ത്രിയുടെ ഈ പരാമർശം.
യു ഡി എഫ് സർക്കാറിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ പ്രിയദർശിനി യാത്രാസൗജന്യ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകളെ മന്ത്രി മോശമായി ചിത്രീകരിച്ചുവെന്നാണ് പ്രധാന വിമർശനം. സർക്കാർ ആനുകൂല്യം നൽകുന്നത് ഔദാര്യമാണെന്ന രീതിയിലാണ് മന്ത്രി സംസാരിച്ചതെന്നും സ്ത്രീവിരുദ്ധത നിറഞ്ഞ ഇത്തരം പരാമർശങ്ങൾ ഒരു ജനപ്രതിനിധിയിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും വിവിധ കേന്ദ്രങ്ങളിൽ നിന്ന് വിമർശനമുയർന്നു. പ്രസ്താവനയിൽ മന്ത്രി പൊതുജനമധ്യത്തിൽ മാപ്പ് പറയണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.


നിതിൻരാജിന്റെ മരണം: ഒളിവിലായിരുന്ന ഡോ. റാം ആന്ധ്ര ചിറ്റൂരിൽ പിടിയിലായതായി സൂചന; സുപ്രീം കോടതി ജാമ്യം തള്ളിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് വല
“പകലും രാത്രിയും കറണ്ട് കട്ട്, ഇനി എത്ര നാൾ സഹിക്കണം?”; വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം സോളാറും ബാറ്ററി സ്റ്റോറേജും, അതിരപ്പിള്ളിയെ കുറിച്ചും പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്







