അങ്ങനെ വി ഡി സതീശൻ മുഖ്യന്റെ വാർത്താ സമ്മേളനം വന്നു.. വ്യക്തമായി ഓരോ ചോദ്യത്തിനും മറുപടി. ഉത്തരം ഇല്ലെങ്കിൽ കഴിഞ്ഞ വർഷം കേരളത്തിലെ മുഖ്യമന്ത്രി എന്ത് ചെയ്തു എന്ന മറുചോദ്യം…
എന്നാൽ പിന്നെ മംഗളം ടി വി ഓപ്പൺ ടാല്കിൽ നമുക്കും ചോദിക്കാം , കഴിഞ്ഞ വർഷത്തെ മുഖ്യമന്ത്രിയോ അതോ നമ്മുടെ ചിരിക്കുന്ന ഈ വർഷത്തെ മുഖ്യനോ?
ഓരോ മഴക്കാലം വരുമ്പോഴും, ഓണം വരുമ്പോഴും 2028 ഒറ്റക്കാത്തവർ ഇല്ല..
അതെ… മൂന്ന് ദിവസമായി മഴ പെയ്യുകയാണ്… ഈ മഴയും നമ്മളെ ഓർമ്മിപ്പിക്കുന്നത് 2018 തന്നെ… കേരളം ഇന്നും മറക്കാത്ത ആ പ്രളയകാലം… അന്നും ഇന്നും തമ്മിൽ ഒരു താരതമ്യം നടത്തിയാൽ… ചിലതൊക്കെ വളരെ വ്യക്തമായി കാണാം…
2018-ൽ കേരളം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം നേരിടുമ്പോൾ… മുഖ്യമന്ത്രി പിണറായി വിജയൻ ദിവസത്തിൽ രണ്ട് തവണ മാധ്യമങ്ങളെ കണ്ടു… ലൈവ് ടെലികാസ്റ്റ്… ലൈവ് സ്ട്രീം… വൈദ്യുതി പോലും ഇല്ലാത്ത പ്രദേശങ്ങളിൽ പോലും ജനത്തിന് വിവരം കിട്ടണം എന്ന നിർബന്ധബുദ്ധി… ഒരു നാടകീയതയും ഇല്ലാതെ… ശാന്തമായി… കൃത്യമായി കണക്കുകൾ നിരത്തി… ജനത്തിന്റെ മനസ്സിലെ ഭയം കുറയ്ക്കാൻ ശ്രമിച്ച നേതൃത്വം…
മന്ത്രിമാർ എവിടെയായിരുന്നു എന്നറിയാമോ… തോമസ് ഐസക് ആലപ്പുഴയിൽ വെള്ളത്തിൽ ഇറങ്ങി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു… ഒരു കുഞ്ഞിനെ ബോട്ടിൽ എടുത്തുകൊണ്ടുള്ള ആ ചിത്രം ഇന്നും കേരളം മറന്നിട്ടില്ല… കളക്ടർമാർ അരി ചാക്ക് ചുമലിൽ ചുമന്ന് ദുരിതാശ്വാസ ട്രക്കിൽ നിന്ന് ഇറക്കി… ഇത് വെറും ഫോട്ടോ ഓപ്പർച്യൂണിറ്റി ആയിരുന്നില്ല… നാടിനൊപ്പം നിന്ന ഭരണകൂടം ആയിരുന്നു അത്…
സിനിമാ താരങ്ങളും കയ്യും മെയ്യും മറന്നിറങ്ങി.
ഇനി ഇന്നത്തെ അവസ്ഥ നോക്കൂ… സംസ്ഥാനം മഴയിൽ മുങ്ങിനിൽക്കുമ്പോൾ… ഇന്നിതുവരെ 15 മരണം…. എന്നിട്ട് മുഖ്യമന്ത്രി വി ഡി സതീശൻ എവിടെയായിരുന്നു… സ്വകാര്യ ആവശ്യത്തിന് ഹെലികോപ്റ്ററിൽ കൊച്ചിയിലേക്ക്… പൊന്നാനിയിൽ ഒരു സ്വകാര്യ വിരുന്നിൽ പങ്കെടുത്തു… വെള്ളിയാഴ്ച തുടങ്ങിയ മഴയ്ക്ക് മൂന്ന് ദിവസം കഴിഞ്ഞ്, തിങ്കളാഴ്ച മാത്രമാണ് ആദ്യമായി മാധ്യമങ്ങളെ കാണാൻ തോന്നിയത്… 2018-ൽ ദിവസത്തിൽ രണ്ട് തവണ ജനത്തോട് സംസാരിച്ച ഒരു നേതൃത്വത്തിന് പകരം… ഇന്ന് മൂന്ന് ദിവസം കാത്തിരിക്കേണ്ടി വരുന്ന ഒരു അവസ്ഥ…
വിമർശനം വന്നപ്പോൾ പ്രതികരണം എന്തായിരുന്നു… “കുത്തിത്തിരിപ്പ് ഉണ്ടാക്കരുത്” എന്ന്… “ഞാൻ ഭക്ഷണം കഴിക്കുന്നതിൽ എന്ത് ഔചിത്യക്കുറവാണ്” എന്ന്… ചോദ്യങ്ങളെ “ഹീനമായ വാദം” എന്ന് തള്ളിക്കളഞ്ഞു…
2018-ൽ പിണറായി വിജയൻ ഒരിക്കലും ഇങ്ങനെ വിമർശനങ്ങൾ കേട്ടിരുന്നില്ല… കാരണം അദ്ദേഹം ഫുൾ സജീവമായിരുന്നു.. ജനത്തിന്റെ കൂടെ നിന്നപ്പോൾ ചോദ്യങ്ങൾ ഉയരേണ്ട ആവശ്യമേ വന്നില്ല…
എന്നാൽ, ഇന്നിപ്പോൾ വാർത്താ സമ്മേളത്തിൽ , മഴയിൽ കേരളം വിറങ്ങലിച്ചപ്പോൾ സൽക്കാരം സ്വീകരിച്ച് ഭക്ഷണം കഴിക്കാൻ പോയോ എന്ന ചോദ്യത്തിന്, വി ഡി സതീശന്റെ മറുപടി, മുൻ മുഖ്യമന്ത്രി എവിടെയായിരുന്നു… പിണറായി വിജയൻ ഇവിടെ മാധ്യമങ്ങളെ വിളിച്ചു കൂട്ടി വെറും രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ഉണ്ടായത്…
വീഡിയോ കാണാം പൂർണ്ണമായി…..!
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു. ശരിയാണോ ഗയ്സ് , കൃഷ്ണകുമാറിനെതിരെ ചന്തു,പേളിക്കും ട്രോൾ







