പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള തന്റെ നിലപാടുകൾ തുറന്ന് പങ്കുവെച്ച് തമിഴ് താരം സൂര്യ. ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കവെയാണ് താരം ഇക്കാര്യങ്ങളെക്കുറിച്ച് പറഞ്ഞത് .
പ്രണയം എന്നത് വിവാഹത്തോടെ തീരുന്ന ഒന്നല്ലെന്നും ജീവിതത്തിലുടനീളം അത് നിലനിർത്തേണ്ടതുണ്ടെന്നും സൂര്യ അഭിപ്രായപ്പെട്ടു. ‘പ്രണയം എന്നും നിലനിൽക്കേണ്ട ഒന്നാണെന്നാണ് ഞാൻ കരുതുന്നത്. താലികെട്ടുന്നതോടെ തീരേണ്ടതല്ല, പകരം ജീവിതത്തിൽ ഓരോ ദിവസവും പങ്കാളിയെ സ്‌നേഹിക്കണം. ഒരാളോടൊപ്പം 20 വർഷം ജീവിച്ചാലും ആ സ്‌നേഹം തുടരണം. പങ്കാളിയോട് എപ്പോഴും ബഹുമാനമുണ്ടായിരിക്കണം,’ സൂര്യ പറഞ്ഞു.
പ്രായം കൂടുന്തോറും മനുഷ്യരിൽ സ്വാഭാവികമായ മാറ്റങ്ങൾ വരുമെന്ന് താരം ചൂണ്ടിക്കാട്ടി. ‘പ്രായം കൂടുന്തോറും നമ്മൾ സ്വയവും പങ്കാളിയും മാറും. 20, 25, 30 വയസ്സുകളിൽ ഓരോഘട്ടത്തിലും നമ്മുടെ മുൻഗണനകൾ വ്യത്യസ്തമായിരിക്കും. ചിന്താഗതികൾ മാറാം, ജീവിതം ഏത് ദിശയിലേക്കും തിരിയാം. എന്നാൽ പങ്കാളിയോടുള്ള സ്‌നേഹവും കരുതലും ഒരിക്കലും മാറ്റമില്ലാതെ തുടരണം,’ അദ്ദേഹം കൂട്ടിച്ചേർത്തു.
”കാത്തിരിപ്പിന് വിരാമം ; സെൻസർ കടമ്പ കടന്ന് ‘ജനനായകൻ’, തിയേറ്ററുകൾ പൂരപ്പറമ്പാക്കാൻ റിലീസ് തീയതി ഉടൻ!”
കുടുംബത്തിലും സമൂഹത്തിലും സ്ത്രീകൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും അവരുടെ ത്യാഗങ്ങളെക്കുറിച്ചും സൂര്യ ചടങ്ങിൽ സംസാരിച്ചു. ജീവിതത്തിൽ ഒരു ലക്ഷ്യത്തിലെത്താൻ പുരുഷനേക്കാൾ കൂടുതൽ പ്രതിബന്ധങ്ങൾ തരണം ചെയ്യേണ്ടി വരുന്നത് സ്ത്രീകൾക്കാണെന്ന് അദ്ദേഹം പറഞ്ഞു. വീട്ടുകാര്യങ്ങൾ നോക്കാനും കുഞ്ഞുങ്ങൾക്ക് ജന്മം നൽകാനും, വലിയ വിട്ടുവീഴ്ചകളാണ് സ്ത്രീകൾ നടത്തുന്നത്. അതിനാൽ അവരുടെ ത്യാഗങ്ങളെ എപ്പോഴും ബഹുമാനിക്കണം. സ്‌നേഹത്തേക്കാൾ ഉപരിയായി ബഹുമാനവും പ്രകടിപ്പിക്കണമെന്നും സൂര്യ വ്യക്തമാക്കി.


ബാഹുബലി 3 അണിയറയിൽ ഒരുങ്ങുന്നോ? പ്രതീക്ഷ നൽകി പ്രഭാസിന്റെയും റാണയുടെയും വാക്കുകൾ







