ന്യൂഡൽഹി: കോക്ക്‌റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജിത് ദിപ്കെയ്‌ക്കെതിരെ ആക്രമണ ആരോപണവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഫൈസാൻ അൻസാരി. അഭിജിത് ദിപ്കെയുടെ ആളുകൾ പൂനെയിലും ഔറംഗബാദിലും വച്ച് തന്നെ മർദ്ദിച്ചതായി കാണിച്ച് ഡൽഹി ഡി.സി.പിക്ക് ഫൈസാൻ പരാതി നൽകി. സംഭവത്തിൽ ദിപ്കെയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടു.
അഭിജീത് ദിപ്‌കെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അന്തരീക്ഷം വഷളാകാതെ ഡല്‍ഹിയെ രക്ഷിക്കാന്‍ സമയോചിതമായ പോലീസ് ഇടപെടലിന് സാധിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ആത്മഹത്യ ചെയ്ത നീറ്റ്-യു.ജി ഉദ്യോഗാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന വാഗ്ദാനം പാലിച്ചില്ലെങ്കില്‍ ധര്‍ണ സമരം നടത്തുമെന്ന് അഭിജീത് ദിപ്‌കെ കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
37 ദിവസം നീണ്ടുനിന്ന സമരം ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പിന്‍വലിച്ചതെന്നും വാഗ്ദാനം പാലിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും ദിപ്‌കെ ആവശ്യപ്പെട്ടു.


ജാമ്യം കിട്ടിയ അന്ന് രാത്രിതന്നെ വീണ്ടും അധിക്ഷേപം! ശ്രീനാദേവി കുഞ്ഞമ്മ കേസിൽ യുട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ, ഇത്തവണ റിമാൻഡ്!
അമര്‍ അക്ബര്‍ ആന്റണി സിനിമയിലെ നല്ലവനായ ഉണ്ണിയെ വെല്ലുന്ന ‘കളി’ ; പിടിക്കപ്പെടാതിരിക്കാന്‍ പ്രതികള്‍ ബുദ്ധിപൂര്‍വ്വം താമസിച്ചത് പോലീസ് ഓഫീസറുടെ എതിര് ഫ്ളാറ്റില്‍ ; യതീഷ് ചന്ദ്രയും സുദര്‍ശനനും ഹാര്‍ദിക് മീണയും ഒത്തു ചേര്‍ന്നപ്പോള്‍ ആ സിന്‍ഡിക്കേറ്റ് തകര്‍ന്നു; ഹൈബ്രിഡ് കഞ്ചാവ് ദമ്പതികളായ ആയുഷിനെയും അനഘയെയും അകത്താക്കിയത് ത്രിമൂര്‍ത്തി ഓപ്പറേഷന് ! ഡാന്‍സാഫ് സംഘത്തിന് കയ്യടി ! വീഡിയോ ദൃശ്യങ്ങള്‍ മംഗളം ടിവിക്ക് !







