തിരുവനന്തപുരം : കണ്ണൂർ ചെറുപുഴ മീൻതുള്ളിയിൽ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പൊലിഞ്ഞ കല്ലൂർ സ്വദേശി രാജേഷിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി വി ഡി സതീശൻ അന്തിമോപചാരം അർപ്പിച്ചു. കല്ലൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചിരുന്ന മൃതദേഹത്തിൽ അഞ്ജലി അർപ്പിച്ച ശേഷം സമീപത്തുള്ള രാജേഷിന്റെ വീട്ടിലെത്തി അദ്ദേഹം കുടുംബാംഗങ്ങളെയും മക്കളെയും ആശ്വസിപ്പിച്ചു.
രാജേഷിനോടുള്ള ആദരസൂചകമായി സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ രാജേഷിന്റെ പണിപൂർത്തിയാകാത്ത വീടിന്റെ നിർമ്മാണം പൂർത്തിയാക്കി നൽകാനുള്ള മുഴുവൻ സഹായവും സർക്കാർ നൽകുമെന്നും കുടുംബത്തെ മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിമാരായ സണ്ണി ജോസഫ്, പി സി വിഷ്ണുനാഥ് തുടങ്ങിയവരും നേരത്തെ സ്ഥലത്തെത്തി അന്തിമോപചാരം അർപ്പിച്ചിരുന്നു.
You May Also Like
എട്ട് ദിവസത്തെ സന്ദർശനം; തിരുവനന്തപുരം മേയർ വിവി രാജേഷ് ഇന്ന് അമേരിക്കയിലേക്ക്, വിവിധ സിറ്റികളിലെ മേയർമാരുമായി കൂടിക്കാഴ്ച നടത്തും
എട്ട് ദിവസത്തെ സന്ദർശനം; തിരുവനന്തപുരം മേയർ വിവി രാജേഷ് ഇന്ന് അമേരിക്കയിലേക്ക്, വിവിധ സിറ്റികളിലെ മേയർമാരുമായി കൂടിക്കാഴ്ച നടത്തും
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


കോറോഹെൽത്ത് പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളവും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും ഉറപ്പാക്കുമെന്ന് മന്ത്രി







