മുത്തങ്ങ അബ്ദുൽ സലാം വധശ്രമക്കേസ്; സെഷൻസ് കോടതി വിധിയിൽ പിഴവെന്ന് ഹൈക്കോടതി

കൊച്ചി :  മുത്തങ്ങ പോലീസ് കോൺസ്റ്റബിൾ അബ്ദുൽ സലാം വധശ്രമക്കേസിൽ കൽപ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി. വിചാരണക്കോടതിയുടെ നടപടികളിലും വിധിയിലും വീഴ്ചകളുണ്ടായതായി ഹൈക്കോടതി വ്യക്തമാക്കി .

ശിക്ഷാവിധി സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിധിയിലെ ഓരോ ഭാഗവും പ്രത്യേകമായി പരിശോധിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു.

പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന് അന്തിമ വിധി എഴുതിയതില്‍ പിഴവുണ്ടെന്നാണ് കോടതി കണ്ടെത്തി. പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നിലനില്‍ക്കുമെന്ന് അന്തിമവിധിയില്‍ എങ്ങനെ പറയാനാകുമെന്നും ഹൈക്കോടതി ചോദിച്ചു.

ശിക്ഷ റദ്ദാക്കണമെന്ന് ആവിശ്യപ്പെട്ട് എം ഗീതാനനന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ അപ്പീലാണ് കോടതി പരിഗണിച്ചത്. ഹരജിയില്‍ സിബിഐയ്ക്ക് കോടതി നോട്ടീസ് അയച്ചു. കേസില്‍ കല്‍പ്പറ്റ സെഷന്‍സ് കോടതി ഗീതാനന്ദന്‍ ഉള്‍പ്പെടെ നാല് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.