പാലക്കാട് : പാലക്കാട്–വാണിയമ്പാറ ദേശീയപാത 544ലെ സർവീസ് റോഡുകളുടെയും മേൽപാലങ്ങളുടെയും നിർമാണ പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന ആവശ്യവുമായി കെ.രാധാകൃഷ്ണൻ എംപി, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തി . മണ്ഡലത്തിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങളും നിർമാണത്തിലെ പുരോഗതിയും കേന്ദ്രമന്ത്രിയെ അറിയിച്ചു.
ഈ മാസം ഒന്നിനു പാലക്കാട് കലക്ടറേറ്റിൽ ജനപ്രതിനിധികളുടെയും ദേശീയപാത ഉദ്യോഗസ്ഥരുടെയും യോഗത്തിൽ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് എംപി കേന്ദ്രമന്ത്രിയെ കണ്ടത്. ദേശീയപാതയിലെ നിർമാണ പ്രവൃത്തികൾ കൃത്യസമയത്തു പൂർത്തിയാക്കുന്നത് ഉറപ്പാക്കണമെന്നും സുരക്ഷയ്ക്കായുള്ള നടപടികൾ വേഗത്തിലാക്കണമെന്നുമാണ് എംപി ഉന്നയിച്ച ആവശ്യങ്ങൾ.
ആലത്തൂർ സ്വാതി ജംക്‌ഷൻ മേൽപാലം, വാണിയമ്പാറ മേൽപാലം എന്നിവയുടെ നിർമാണം ഈ വർഷം ഡിസംബറിനകം പൂർത്തിയാക്കുക, വടക്കഞ്ചേരി മേൽപാലത്തിന്റെ കേടുപാടുകൾ തീർക്കുന്ന പ്രവൃത്തികൾ 15 ദിവസത്തിനകം പൂർത്തിയാക്കുക, മംഗലം പാലം, പന്നിയങ്കര ടോൾ പ്ലാസയ്ക്കു സമീപമുള്ള ഭാഗങ്ങൾ, കുഴൽമന്ദം, തേനിടുക്ക് എന്നിവിടങ്ങളിലെ സർവീസ് റോഡ് നിർമാണം എത്രയും വേഗം പൂർത്തിയാക്കുക, പതിവായി അപകടങ്ങൾ സംഭവിക്കുന്ന അഞ്ചു മൂർത്തി മംഗലം ഭാഗത്ത് അടിയന്തരമായി ബസ് ബേയും ബസ് സ്റ്റോപ്പും നിർമിക്കുക, വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥലങ്ങളിൽ അടിയന്തര പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും എംപി ഉന്നയിച്ചു. വിഷയത്തിൽ അടിയന്തര ഇടപെടലുണ്ടാകുമെന്നും ഇതിനുള്ള നിർദേശം നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർക്കു നൽകുമെന്നും കേന്ദ്ര മന്ത്രി ഉറപ്പു പറഞ്ഞതായി എംപി അറിയിച്ചു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


മഞ്ചേരിയിൽ ഞെട്ടിക്കുന്ന സംഭവം; മുള്ളമ്പാറയിൽ മുറിയിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനരികിൽ കാട്ടുപന്നി; ധീരമായി കുഞ്ഞിനെ രക്ഷപ്പെടുത്തി അമ്മാവൻ







