‘നിങ്ങൾക്ക് ഞാനുണ്ട്, ആരെയും ഭയക്കേണ്ട’; തൃണമൂൽ-ശിവസേന വിമത എംപിമാർക്ക് മോദിയുടെ ഉറപ്പ്, സുഖ്ബീർ ബാദലുമായുള്ള കൂടിക്കാഴ്ചയും രാഷ്ട്രീയ ചർച്ചയാകുന്നു!

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: എൻഡിഎയിലെ എല്ലാ എംപിമാർക്കും പൂർണ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃണമൂൽ കോൺഗ്രസിലും ശിവസേനയിലും നിന്ന് എൻഡിഎയിലേക്ക് എത്തിയ വിമത എംപിമാരോട് ‘ആരെയും ഭയക്കേണ്ട, നിങ്ങൾക്കൊപ്പം ഞാനുണ്ട്’ എന്ന സന്ദേശമാണ് പ്രധാനമന്ത്രി നൽകിയത്.
ലോക്സഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എൻഡിഎ എംപിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് മോദിയുടെ പരാമർശം. പാർലമെന്റിലെ ചർച്ചകളിൽ സജീവമായി പങ്കെടുക്കണമെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ സഭയിൽ ശക്തമായി ഉന്നയിക്കണമെന്നും അദ്ദേഹം എംപിമാരോട് ആവശ്യപ്പെട്ടു.
“എൻഡിഎ ഒരു കുടുംബമാണ്. ഓരോ എംപിക്കും തുല്യ ബഹുമാനവും അവസരവും ലഭിക്കണം. ഏതെങ്കിലും ഒരു പാർട്ടിക്കൊപ്പമല്ല, എൻഡിഎയിലെ ഓരോ എംപിക്കുമൊപ്പമാണ് ഞാൻ. ആരെയും ഭയപ്പെടേണ്ട സാഹചര്യമില്ല,” എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
യോഗത്തിൽ ശിവസേന (ഉദ്ധവ് വിഭാഗം) വിട്ടെത്തിയ ഏഴ് എംപിമാരും എൻസിപിയിൽ നിന്ന് എത്തിയ 20 പേരും അജിത് പവാർ വിഭാഗത്തിൽ നിന്നുള്ള രണ്ട് എംപിമാരുമുൾപ്പെടെ 45 എംപിമാർ പങ്കെടുത്തു. സ്വന്തം മണ്ഡലങ്ങളിലെ വികസന ആവശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസുമായി നേരിട്ട് പങ്കുവെക്കാമെന്നും കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കി പ്രവർത്തിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
പാർലമെന്റിലെ തുടർച്ചയായ തടസ്സങ്ങൾ പുതിയ എംപിമാർക്ക് സംസാരിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുന്നുവെന്ന ആശങ്കയും പ്രധാനമന്ത്രി പങ്കുവെച്ചു.
ഇതിനിടെ, ശിരോമണി അകാലി ദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ പ്രധാനമന്ത്രി മോദിയെ പാർലമെന്റിൽ സന്ദർശിച്ചതും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. പഞ്ചാബിൽ ബിജെപിയും ശിരോമണി അകാലി ദളും വീണ്ടും സഖ്യമൊരുക്കുമെന്ന അഭ്യൂഹങ്ങൾ ഇതോടെ ശക്തമായി.
എന്നാൽ, പഞ്ചാബിലെ നിയമ-സമാധാന സാഹചര്യവും സംസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചയായതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അടുത്ത വർഷം പഞ്ചാബിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഈ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം ലഭിച്ചിട്ടുണ്ട്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.