സിനിമാലോകത്ത് ഒട്ടേറെ വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ ചിത്രം ‘ഓപ്പറേഷൻ ത്രാൾ’ പാക്കപ്പായി. ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റസിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിച്ച് സുനിമോൾ ജോബി സഹനിർമ്മാണം വഹിക്കുന്ന ചിത്രം രചന നടത്തി സംവിധാനം ചെയ്യുന്നത് പ്രമുഖ സംഗീത സംവിധായകൻ രതീഷ് വേഗയാണ്. ‘കിഷ്കിന്ധാ കാണ്ഡം’, ‘രോമാഞ്ചം’, ‘കസബ’, ‘അബ്രഹാമിൻ്റെ സന്തതികൾ’ തുടങ്ങിയ വമ്പൻ ഹിറ്റ് സിനിമകൾ സമ്മാനിച്ച ഗുഡ്‌വിൽ എൻ്റർടെയ്ൻമെന്റ്സ് അണിയിച്ചൊരുക്കുന്ന ചിത്രമായതിനാലും, അടുത്തിടെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധിക്കപ്പെട്ടതിനാലും വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തിന്റെ റിലീസ് ഉറ്റുനോക്കുന്നത്. ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അന്ന് മെസ്സിയുടെ കൈകളിൽ, ഇന്ന് ഫൈനലിൽ എതിരാളി; ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അത്ഭുത ട്വിസ്റ്റ്!
നാഷണൽ ഇന്റലിജൻസ് പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന ചിത്രം, വൻ ആക്ഷൻ രംഗങ്ങളും ശക്തമായ ദേശസ്നേഹ സന്ദേശവും ചേർത്താണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. മലയാള സിനിമയുടെ പാൻ-ഇന്ത്യൻ വ്യാപ്തി ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന ഈ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്.
കേരളം, കോയമ്പത്തൂർ, ന്യൂഡൽഹി, കുളു, മണാലി, മസൂറി, ലഡാക്ക് തുടങ്ങി ഇന്ത്യയിലുടനീളമുള്ള നിരവധി ആകർഷകമായ ലൊക്കേഷനുകളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, നന്ദലാൽ കൃഷ്‍ണമൂർത്തി, വിനയ് റായ്, സിദ്ധിഖ്, സായ് കുമാർ, മുരളി ശർമ്മ, സിറാജുദ്ദീൻ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നജോസും എഡിറ്റിംഗ് ഷഫീഖ് വി.ബിയും നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്.
നോബിൾ ജേക്കബ് പ്രോജക്ട് ഡിസൈനും, സജീഷ് താമരശ്ശേരി പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിച്ചിരിക്കുന്നു. സുനീഷ് സോദരൻ കലാസംവിധാനവും, സമീറ സനീഷ്, സരിത ജയസൂര്യ എന്നിവർ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്തിരിക്കുന്നു. റോണക്‌സ് സേവ്യർ മേക്കപ്പും, ഉല്ലാസ് കൃഷ്‍ണ ചീഫ് അസോസിയേറ്റ് ഡയറക്ഷനും, എം.ആർ. രാജകൃഷ്‍ണൻ സൗണ്ട് മിക്‌സിംഗും നിർവ്വഹിക്കുന്നു. വിക്കി (റെസൊണൻസ് ഓഡിയോസ്) സൗണ്ട് ഡിസൈനും, ജാൻ ജോസഫ് ജോർജ് സ്റ്റിൽസ് ഫോട്ടോഗ്രാഫിയും കൈകാര്യം ചെയ്യുന്നു. ടെൻപോയിന്റ് മീഡിയ പബ്ലിസിറ്റി ഡിസൈൻ നിർവ്വഹിച്ച ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഇക്ബാൽ പാനായിക്കുളമാണ്. ‘സ്റ്റോറീസ് സോഷ്യൽ’ എന്ന ബാനറിൽ ഡോ. സങ്കീത ജനചന്ദ്രൻ മാർക്കറ്റിംഗും, ആതിര ദിൽജിത്ത്, വാഴൂർ ജോസ് എന്നിവർ പി.ആർ.ഒ ചുമതലയും നിർവ്വഹിക്കുന്നു.
പ്രണവിന്റെ പാർക്കൂർ, വിസ്മയയുടെ മുവായ് തായ്… യോദ്ധയിലും തച്ചോളി വർഗീസ് ചേകവരിലും കണ്ട ആ ലാലേട്ടൻ മാജിക്; ഇതാ, അതുക്കും മേലെ!









