ആലപ്പുഴ: ഔദ്യോഗിക വാഹനം എത്താൻ വൈകിയതോടെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് സംഭവം.
ഉദ്ഘാടനച്ചടങ്ങ് നടന്ന പ്രദേശത്തെ വലിയ തിരക്കും സമീപത്തെ കോടതി പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണവുമാണ് ഔദ്യോഗിക വാഹനം സ്ഥലത്തെത്താൻ വൈകാൻ കാരണമായത്. ചടങ്ങ് കഴിഞ്ഞ് മന്ത്രി പുറത്തേക്കിറങ്ങിയപ്പോൾ വാഹനം സ്ഥലത്ത് എത്തിയിരുന്നില്ല.
ഔദ്യോഗിക വാഹനം ഉടൻ എത്തുമെന്ന് സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിച്ചു. എന്നാൽ കാത്തുനിൽക്കാതെ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ കയറി സുരേഷ് ഗോപി താമസസ്ഥലത്തേക്ക് പോകുകയായിരുന്നു. പിന്നീട് താമസസ്ഥലത്ത് എത്തിയ ശേഷമാണ് ഔദ്യോഗിക വാഹനത്തിൽ യാത്ര തുടർന്നത്.
സുരേഷ് ഗോപി മുമ്പും ആലപ്പുഴയിൽ സമാനമായ രീതിയിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിട്ടുണ്ട്. മണ്ണാറശാല ക്ഷേത്രത്തിലെ പരിപാടിക്കിടെയായിരുന്നു നേരത്തെ സമാന സംഭവം. അന്നും ഔദ്യോഗിക വാഹനം ഒഴിവാക്കി മന്ത്രി ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്തത്. ഇത്തരത്തിൽ സുരേഷ് ഗോപിയുടെ ഓട്ടോ റിക്ഷാ യാത്ര വൈറലാകുകയും ചെയ്തിരുന്നു. ഇപ്പോഴും വൈറലാകാൻ വേണ്ടിയോ എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


സി.ആർ. ബിജു നേതൃത്വം നൽകുന്ന കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇനി ഇല്ലാതാകുമോ? രണ്ട് സംഘടന മതിയെന്ന് ആവശ്യം , മൂന്നും വേണമെന്ന് ഡി.ജി.പി; ആര് ജയിക്കും, നിര്‍ണ്ണായകം ആഭ്യന്തരമന്ത്രിയുടെ നിലപാട്







