കണ്ണൂർ: ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് കണ്ണൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനമൊട്ടാകെ അർജുൻ ആയങ്കിക്കായി പൊലീസ് വല വിരിച്ചിരിക്കുന്നതിനിടെയാണ് പിണറായിയുടെ പ്രതികരണം. പയ്യന്നൂരിൽ സ്ഥാനാർത്ഥിയെ മാറ്റുന്ന കാര്യത്തിൽ ആലോചന നടന്നെന്ന കെകെ രാഗേഷിന്റെ പ്രസംഗം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ മറുപടി.
അതേസമയം, അര്‍ജ്ജുന്‍ ആയങ്കിയുമായി ബന്ധമുള്ള അഞ്ചു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തുമ്പ, തമ്പാനൂര്‍ പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഷൈജു, ഷാ, ശങ്കു, വെങ്കിടേഷ്, സംഗീത സുരേഷ്, ആദിത്യന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനത്താകെ ആയങ്കിക്കെതിരെ 23 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
വിദ്യാർഥിസമരത്തെ പിന്തുണച്ചു; വേടനെ പൂട്ടാനിറങ്ങി പോലീസ്…!


സർക്കാരിന് മനസാക്ഷിയില്ലേ ? 9 ദിവസം പിന്നിട്ടിട്ടും മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല; എങ്ങുമെത്താതെ രക്ഷാപ്രവർത്തനം







