സംഗീതയുടെ മാസ് മടങ്ങിവരവോ? വിവാഹമോചന ഹർജി പിൻവലിച്ചു ; മകന്റെ വാക്കുകൾ വൈറൽ, തൃഷയുടെ പഴയ പോസ്റ്റുകളും വീണ്ടും കുത്തിപ്പൊക്കി തമിഴകം; മുഖ്യമന്ത്രിയുടെ കുടുംബജീവിതം വീണ്ടും ചർച്ചയിൽ!

വിജയ്-സംഗീത വിവാഹമോചന ഹർജി പിൻവലിച്ചതിന് പിന്നാലെ ജേസൺ സഞ്ജയ്‌യുടെ പ്രതികരണവും തൃഷയുടെ പഴയ സോഷ്യൽ മീഡിയ പോസ്റ്റുകളും ചർച്ചയാകുന്നു
രാഷ്ട്രീയവും സിനിമയും എപ്പോഴും വന്‍ട്വിസ്റ്റുകളും സസ്‌പെന്‍സുകളും നിറഞ്ഞതാണ്. അപ്പോള്‍ രണ്ടും കൂടി ഒന്നിച്ച് വന്നാലെ അതാണ് സി. ജോസഫ് വിജയ് . തമിഴ്‌നാട്ടില്‍ വിജയ് ഫാന്‍സ് വന്‍ആവേശത്തിലാണ്. ടി.വി.കെ അണികളും ആഘോഷത്തിലാണ്. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും വിമര്‍ശകരും ഒരു പോലെ പ്രയോഗിച്ചിരുന്ന വിവാഹമോചനകേസില്‍ ഒരു തീരുമാനമായി എന്നുള്ളത് തന്നെയാണ് കാരണം. തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ അധ്യക്ഷനും നടനുമായിരുന്ന സി. ജോസഫ് വിജയ്ക്കെതിരെ ഭാര്യ സംഗീത സ്വര്‍ണലിംഗം നല്‍കിയ വിവാഹമോചന ഹര്‍ജി പിന്‍വലിച്ചതായി ദിവസങ്ങള്‍ക്ക് മുന്‍പേ വാര്‍ത്ത വന്നിരുന്നു.
വാര്‍ത്തകള്‍ക്ക് സ്ഥീരീകരണം വന്നതോടെയാണ് ദളപതി ടീംസ് ആവേശം വാരിവിതറി ഇറങ്ങിയിരിക്കുന്നത്. വിജയ് എന്ന താരത്തെ പല വിഷയങ്ങളിലും അനുകൂലിക്കുന്നവരും ഭാര്യയുമായുള്ള വിഷയത്തില്‍ വിയോജിച്ച് രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ ആരാധകര്‍ക്കും വിമര്‍ശകര്‍ക്കും ഒരു പോലെ ഉത്തരമായി. ഏറെ നാളായി തമിഴ്നാട് രാഷ്ട്രീയത്തിലും സിനിമാ ലോകത്തും വന്‍ ചര്‍ച്ചയായിരുന്ന കേസിന്  തല്‍ക്കാലം വിരാമമായി. മാത്രവുമല്ല അമ്മയെക്കാളും തന്റെ സ്വപ്നങ്ങളെ മനസ്സിലാക്കിയത് അച്ഛനാണെന്ന് സിനിമയിലേക്കുള്ള അരങ്ങേറ്റത്തെക്കുറിച്ച് മനസ് തുറന്ന് വിജയ്യുടെ മകന്‍ ജേസണ്‍ വന്നതും ഫാന്‍സ് ഏറ്റെടുത്തിട്ടുണ്ട്.
സന്ദീപ് കിഷന്‍ നായകനാകുന്ന സിഗ്മ എന്ന ചിത്രത്തിലൂടെയാണ് ജേസണ്‍ സംവിധായകനായുള്ള അരങ്ങേറ്റം കുറിക്കുന്നത്. തന്റെ വലിയ സ്വപ്നങ്ങള്‍ക്ക് പിതാവ് വിജയ് വലിയ പിന്തുണയയാണ് നല്‍കിയതെന്നും ജേസണ്‍ പറഞ്ഞു.
എന്നാല്‍ ഈ സംഭവവികാസങ്ങള്‍ക്കൊക്കെ പിന്നാലെ, നടി തൃഷ കൃഷ്ണന്റെ പഴയ സമൂഹ മാധ്യമ പോസ്റ്റുകള്‍ വീണ്ടും വ്യാപകമായി പ്രചരിക്കുകയാണ്. തൃഷയുടെ ജൂലൈ മാസത്തെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് വീണ്ടും വൈറലായി. ഡാര്‍ക് ബ്രൗണ്‍ വസ്ത്രം ധരിച്ച ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ആകുലപ്പെടാതെ ഇരിക്കുക, പുഞ്ചിരിച്ചുകൊണ്ടിരിക്കുക എന്ന് തൃഷ കുറിച്ചതിന് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. കൂടാതെ, ജൂണില്‍ വിജയിയുടെ ജന്മദിനത്തില്‍ തൃഷ പങ്കുവച്ച ആശംസാ പോസ്റ്റും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പരക്കുന്നു.
കേസ് പിന്‍വലിച്ചെങ്കിലും വിജയും സംഗീതയും തമ്മിലുള്ള ബന്ധം പൂര്‍ണമായി പുനഃസ്ഥാപിക്കപ്പെട്ടോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. പക്ഷെ അണ്ണിയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമാ സ്റ്റൈലില്‍ തന്നെ സംഗീതയ്ക്കും, ജെയ്‌സണും സാഷയ്ക്കും വരവേല്‍പൊരുക്കുമോ എന്നതും കണ്ടറിയണം.
തമിഴ് സിനിമയും രാഷ്ട്രീയവും എല്ലാകാലത്തും പ്രവചനാതീതമാണ്. അതുകൊണ്ട് തന്നെ എന്ത് സസ്‌പെന്‍സും ത്രില്ലറും ക്ലൈമാക്‌സും പ്രതീക്ഷിക്കാം. ചെങ്കല്‍പ്പേട്ട് കുടുംബ കോടതി ജഡ്ജി ഡി. സുജാത മുന്‍പാകെ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സംഗീത ഹാജരായത്. കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ താല്പര്യമില്ലെന്നും ഹര്‍ജി പിന്‍വലിക്കുകയാണെന്നും കോടതിയെ ബോധിപ്പിച്ചു.
വിജയുടെ അഭിഭാഷകന്‍ ഇതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കോടതി ഹര്‍ജി തള്ളുകയും നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്തു. ഭാവിയില്‍ ആവശ്യമായി വന്നാല്‍ പുതിയ ഹര്‍ജി ഫയല്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം സംഗീതയ്ക്ക് അനുവദിച്ചുകൊണ്ടാണ് കോടതി കേസ് അവസാനിപ്പിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഗീത ചെങ്കല്‍പ്പേട്ട് കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്.
ജൂണ്‍ 15ന് നടന്ന വാദത്തിനിടെ തന്നെ ഹര്‍ജി പിന്‍വലിക്കാന്‍ താല്പര്യമുണ്ടെന്ന് സംഗീത സൂചന നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം നടന്ന വാദത്തില്‍ ഇരുപക്ഷവും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കേസ് ഓഗസ്റ്റ് 7ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു. നേരത്തെ ഈ വര്‍ഷമാദ്യം നല്‍കിയ വിവാഹ  മോചന ഹര്‍ജിയില്‍ വിജയിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സംഗീത ഉന്നയിച്ചത്.
2023 മുതല്‍ വിജയ് പങ്കെടുത്ത പ്രമുഖ പൊതുപരിപാടികളില്‍ സംഗീതയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് 2025ല്‍ ടിവികെയുടെ രണ്ടാമത് സംസ്ഥാന സമ്മേളനം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വേദികളിലും സംഗീത എത്താത്തതോടെയാണ് ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്തകള്‍ക്ക് ബലമേറിയത്. മാത്രവുമല്ല സത്യപ്രതിഞ്ജ ചടങ്ങിന് തൃഷ എത്തുകയും ചെയ്തു.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.