കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ പി എസ് പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോര്‍ഡ് മുന്‍ അംഗം എ. അജികുമാര്‍ എന്നിവരെ ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയിലാണ് ഹാജരാക്കുന്നത്.ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം അപഹരിച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനിരിക്കെയാണ് ഈ നീക്കം. ഇതുമായി ബന്ധപ്പെട്ട പ്രൊഡക്ഷന്‍ വാറന്‍ഡ് കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. തെളിവുകള്‍ ശേഖരിക്കാനും കൂടുതല്‍ ചോദ്യം ചെയ്യാനുമായി കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഇരുവരുടെയും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍
കൊച്ചി: സംവിധായകനും രാഷ്ട്രീയക്കാരനുമായ അഖില്‍ മാരാര്‍ ട്വന്റി 20 പാര്‍ട്ടി വിട്ടു. ട്വന്റി 20 പാര്‍ട്ടി അധ്യക്ഷന്‍ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് അഖില്‍ മാരാരിന്റെ പടിയിറക്കം. പാര്‍ട്ടിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാന്‍ ആകുന്നില്ലെന്നും അഖില്‍ മാരാര്‍ പ്രതികരിച്ചു. കൊട്ടാരക്കര സീറ്റ് ഉറപ്പുനൽകിയാണ് തന്നെ ട്വന്റി 20 പാർട്ടിയിലേക്ക് എത്തിച്ചതെന്നും, എന്നാൽ പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും അഖിൽ മാരാർ കുറ്റപ്പെടുത്തി. സാബു ജേക്കബിന്റെ സ്വന്തം
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിൽ യോഗം ചേരാനിരിക്കെ നീക്കങ്ങൾ ബിജെപിക്ക് നിർണ്ണായകമാകുന്നു. കാപ്പാ കേസിൽപെട്ട് ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ അയോഗ്യനാക്കപ്പെടുന്നത് ഒഴിവാക്കാൻ ബിജെപി അടിയന്തര നിയമനടപടികൾ സ്വീകരിച്ചു. അഭിഭാഷകർ മുഖേന മേയർക്ക് സുഗതന്റെ അവധി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് കൗണ്‍സില്‍ യോഗത്തിലും സുഗതന്‍ പങ്കെടുത്തിരുന്നില്ല. മൂന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ സുഗതന്‍ അയോഗ്യനാകും. ഈ നീക്കത്തെ നിയമപരമായി നേരിടാനാണ് ബിജെപി ശ്രമം.അതേസമയം, ഈ യോഗത്തിലും പങ്കെടുത്തില്ലെങ്കിൽ അയോഗ്യനാക്കാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് കത്ത്
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നിയന്ത്രണം വിട്ട ലോറി ഹോട്ടലിലേക്ക് ഇടിച്ചുകയറി തീപിടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. അപകടത്തെ തുടർന്ന് ലോറിയുടെ ക്യാബിൻ പൂർണ്ണമായും കത്തിനശിക്കുകയും, തീ ഹോട്ടലിലേക്കും പടരുകയുമായിരുന്നു. ആര്‍ക്കും പരുക്കുകള്‍ ഇല്ല. ദേശീയപാതയിലെ ആറ്റിങ്ങല്‍ മൂന്നുമുക്കിലാണ് അപകടം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ഹോട്ടലിലും ലോറിയിലും ഉണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയതിനാലാണ് വന്‍ അപകടം ഒഴിവായത്. തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ഈ ഭാഗത്തെ വൈദ്യുതി ബന്ധവും തടസപ്പെട്ടു.
കൊല്ലം: കുണ്ടറയിൽ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ച യുവാവിന്റെ മരണത്തിൽ കസ്റ്റഡി മർദ്ദനത്തിന് തെളിവില്ലെന്ന് പൊലീസ് . മർദ്ദമേറ്റതിന്റെ പാടുകൾ ശരീരത്തിലില്ലെന്നുമാണ് പൊലീസിന്റെ വാദം. പെരുമ്പുഴ സൊസൈറ്റിമുക്ക് കുളത്തിൻകര കടയിൽ വീട്ടിൽ സിയാദാണ് (36) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അയൽവാസിയായ 13കാരനെ കാണാനില്ലെന്ന പരാതിയെ തുടർന്നാണ് പൊലീസ് സിയാദിനെ കസ്റ്റഡിയിലെടുത്തത്. അതേസമയം, തന്റെ മുന്നിൽ വച്ച് പൊലീസ് വാഹനത്തിൽ സിയാദിനെ സിപിഒ ശ്രീജിത്ത് മർദ്ദിച്ചതായി പരാതിക്കാരി മൊഴി നൽകിയിരുന്നു. സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ്
കടലൂർ: തമിഴ്നാട്ടിലെ കടലൂർ ജില്ലയിൽ ചിദംബരത്തിന് സമീപം പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ കഴുത്തറുത്ത് യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ചു. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് ആക്രമണം നടന്നത് എന്നാണ് വിവരം. അയ്യപ്പൻ എന്ന ഇലക്ട്രീഷ്യനാണ് പെൺകുട്ടിയെ ആക്രമിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാൾ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നതായും എന്നാൽ പെൺകുട്ടി അത് നിരസിച്ചിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. കടലൂരിലെ കീഴ്മൂങ്കിലാടി ഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്ചയാണ് നടുക്കുന്ന ഈ സംഭവം നടന്നത്. ആക്രമണത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് ഓടി
തിരുവനന്തപുരം: പ്രധാനമന്ത്രിയെ അപമാനിച്ചു എന്ന് ആരോപിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ പരാതി നല്‍കി മഹിളാമോര്‍ച്ച. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഷൗക്കത്തലിക്ക് ആണ് അധ്യക്ഷ നവ്യ ഹരിദാസ് പരാതി നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയെ ജാന്‍മണി അപമാനിച്ചതായി നവ്യ ഹരിദാസ് ആരോപിച്ചു. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും നാളെ പരാതി നല്‍കാനാണ് മഹിളാമോര്‍ച്ചയുടെ നീക്കം. പരാമര്‍ശത്തിന് പിന്നില്‍ ഭാഷാ പരിമിതി അല്ലെന്നും പരാതിയില്‍ പറയുന്നു. ജാന്‍മണിയുടെ മാപ്പ് പറച്ചില്‍ അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിനുശേഷം മാപ്പ് പറഞ്ഞാല്‍ തീരില്ലെന്നുമാണ് മഹിളാ മോര്‍ച്ചയുടെ
ചിപ്പുകളുടെ വില വർധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ക്വാൽകോം. ഇതോടെ സ്മാർട്ട്ഫോണുകൾ, ലാപ്‌ടോപ്പുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ വില ഇനിയും കൂടും. ചിപ്പുകളുടെ വില വർധിപ്പിക്കാൻ തീരുമാനിച്ച വിവരം ക്വാൽകോം ഉപയോക്താക്കളായ വിവിധ കമ്പനികളെ അറിയിച്ചുവെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ടു ചെയ്യുന്നത്. സെപ്റ്റംബർ 1-ന് ശേഷം അയയ്ക്കുന്ന ഉത്പന്നങ്ങളുടെ വില വർധിക്കുമെന്ന് ക്വാൽകോം കമ്പനികൾക്കയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ചിപ്പ് നിർമാണത്തിന്റെ ഉയർന്ന ചെലവ് ഇനിയും താങ്ങാനാകില്ലെന്ന് കമ്പനി പറയുന്നു. പ്രധാന ഘടകങ്ങൾക്ക് ലോകമെമ്പാടും നേരിടുന്ന ദൗർലഭ്യം നിർമ്മാണച്ചെലവുകൾ വർധിപ്പിക്കുകയാണ്. ബദൽ വിതരണ
കൊല്ലം: കുണ്ടറ പൊലീസ് മർദന ആരോപണത്തിൽ മരിച്ച സിയാദിന്റെ മകളും പൊലീസുകാരനായ ശ്രീജിത്തും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്. പപ്പയെ ഇടിച്ചത് സാറാണെന്ന് പപ്പ പറഞ്ഞിരുന്നുവെന്ന് സംഭാഷണത്തിൽ മകൾ പറയുന്നു. സുഖമില്ലെന്ന് പറഞ്ഞിട്ടും മർദിച്ചെന്നും പറഞ്ഞു. നട്ടേല്ലിന് നിറയെ പഴുപ്പാണെന്നും ആരാണ് മർദിച്ചതെന്ന് ഡോക്ടർമാർ ചോദിച്ചെന്നും മകൾ പറഞ്ഞു. പൊലീസ് മർദനത്തെ സിയാദ് മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. പൊലീസുകാരനായ ശ്രീജിത്താണ് മർദിച്ചതെന്നും മകൾ ആരോപിക്കുന്നു. എന്റെ പപ്പ പോയി സാറേയെന്ന് പറഞ്ഞ് മകൾ പൊട്ടിക്കരഞ്ഞു. കുണ്ടറയിൽ യുവാവ്
തിരുവനന്തപുരം: ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ് 8 മുതൽ ആരംഭിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്. മഞ്ഞക്കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് 10 മുതൽ ഓണക്കിറ്റ് വിതരണം ആരംഭിക്കും. 16 ഇനം സാധനങ്ങളാണ് ഓണക്കിറ്റിൽ ഉണ്ടാവുക. ഓണം ട്രെഡ് ഫെയറുകളും ഓഗസ്റ്റ് 6 മുതൽ ആരംഭിക്കും. ഓണസദ്യക്കുള്ള എല്ലാ സാധനങ്ങളും കിറ്റിലുണ്ടാവുമെന്നാണ് ഭക്ഷ്യ വിതരണ മന്ത്രി വിശദമാക്കിയത്. കൂടുതൽ പേർക്ക് ഓണക്കിറ്റ് അടുത്ത വർഷം മുതൽ നൽകുമെന്നും മന്ത്രി വിശദമാക്കി. സംസ്ഥാനത്ത് വിലക്കയറ്റം പ്രതിസന്ധിയായി നിൽക്കുമ്പോഴാണ് പ്രഖ്യാപനം. വിപണി ഇടപെടലിന്റെ










