മലയാള സിനിമയിൽ വലിയൊരു വിപ്ലവം സൃഷ്ടിച്ച ‘പ്രേമം’ എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം മലയാളികളുടെ പ്രിയതാരം നിവിൻ പോളിയും ഹിറ്റ് മേക്കർ അൽഫോൺസ് പുത്രനും വീണ്ടുമൊന്നിക്കുന്നു. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘വിജയം’ എന്ന് പേരിട്ടിരിക്കുന്ന, നിവിൻ പോളിയുടെ കരിയറിലെ അൻപതാം ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ പ്രഖ്യാപന വീഡിയോയുടെ ലോഞ്ചിങ് എറണാകുളം പത്മ തിയേറ്ററിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അരങ്ങേറി. വലിയൊരു കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട്, റേസിങ് പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ അൽഫോൺസ് പുത്രൻ ചിത്രത്തിൽ, മുൻ
‘അമ്മ’ മുൻവൈസ് പ്രസിഡന്റും നടിയുമായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി നടി അൻസിബ ഹസന്റെ സുഹൃത്തും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസറുമായ മിഥിലാജ് അബ്ദുൾ. സിനിമാ മേഖലയിലെ ചില വ്യക്തികളെയും പെൺകുട്ടികളെയും ലക്ഷ്യംവെച്ച് ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയാ സംഘത്തിൽ ലക്ഷ്മിപ്രിയയ്ക്ക് പങ്കുണ്ടെന്ന് അൻസിബക്ക് അറിയാമായിരുന്നുവെന്ന് മിഥിലാജ് ആരോപിച്ചു. മകളുടെ പേരിൽ നടത്തുന്ന സൊസൈറ്റിയുടെ മറവിൽ ലക്ഷ്മിപ്രിയ കള്ളപ്പണം വെളുപ്പിക്കൽ നടത്തുന്നുവെന്ന് അൻസിബക്ക് വിവരം ലഭിച്ചതായും മിഥിലാജ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു . അൻസിബയ്‌ക്കെതിരെ ലക്ഷ്മിപ്രിയ ഹിൽപാലസ് വനിതാ സെല്ലിൽ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് സി.പി.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ നാലിടത്ത് തിരുത്തൽ നിർദേശിച്ച് സംസ്ഥാന കൗൺസിൽ. മാറ്റംവരുത്തിയശേഷം കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്താൽ മതിയെന്നായിരുന്നു നിർദേശം. ഇതനുസരിച്ച് ഈമാസം 16, 17 തീയതികളിൽനടന്ന സംസ്ഥാന കൗൺസിൽ യോഗം കഴിഞ്ഞ് എട്ടുദിവസത്തിനു ശേഷമാണ് പാർട്ടി റിപ്പോർട്ടിങ് നടത്തുന്നത്. സർക്കാരിന്റെ വികസന-ക്ഷേമ പ്രവർത്തനങ്ങൾ ഏറിയും കുറഞ്ഞും ജനങ്ങളിലെത്തിയിട്ടുണ്ട്. അതിനാൽ, ഭരണവിരുദ്ധവികാരം പ്രകടമായിരുന്നില്ലെന്നായിരുന്നു ആദ്യ റിപ്പോർട്ട്. സർക്കാരിനെതിരേയുള്ള വികാരമാണ് യു.ഡി.എഫിന് വോട്ടായി മാറിയതെന്നും ഭരണവിരുദ്ധവികാരം തോൽവിക്ക് കാരണമായെന്നും റിപ്പോർട്ടിൽ ഉൾപ്പെടുത്താനാണ്
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം മുൻ മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് നീളുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സിഎംആർഎൽ കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ നൽകിയിട്ടുണ്ടോ എന്നതിലേക്കാണ് ഇപ്പോൾ ഇഡി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് കമ്പനിക്ക് അനുകൂലമായ നടപടികൾ സ്വീകരിച്ചോ എന്ന് പരിശോധിക്കുന്നതിനൊപ്പം പിണറായി വിജയനും സിഎംആർഎല്ലും തമ്മിലുള്ള ബന്ധവും അന്വേഷണ പരിധിയിൽ വരുന്നു പിണറായി വിജയൻ ആദ്യതവണ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് തൊട്ടുമുൻപാണ് അദ്ദേഹത്തിന്റെ മകൾ വീണ
തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ കീം (KEAM 2026) എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷകളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റായ cee.kerala.gov.in വഴി വിദ്യാർത്ഥികൾക്ക് റാങ്ക് പരിശോധിക്കാം. കൗൺസിലിങ്, ഓപ്ഷൻ എൻട്രി, സീറ്റ് അലോട്ട്മെന്റ് നടപടികൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് റാങ്ക് വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ: രജിസ്റ്റർ ചെയ്തവരുടെ എണ്ണം : ഈ വർഷം ആകെ 1.48 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പ്രവേശന പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. എഞ്ചിനീയറിങ് വിഭാഗം: സംസ്ഥാനത്തുടനീളം 1,08,409 വിദ്യാർത്ഥികളാണ് എഞ്ചിനീയറിങ്
കോഴിക്കോട്: കളിക്കാനായി അയൽവീട്ടിലേക്ക് പോകാൻ റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിതട്ടി ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരൻ മരിച്ചു. കല്ലായി റോഡിൽ കണ്ണഞ്ചേരി ‘മുബസാന’യിൽ അഹമ്മദിന്റെ മകൻ ഫൈസാനാണ് സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെ മരിച്ചത്. വെള്ളിയാഴ്ച രാവിലെ 7.50-ന് കണ്ണഞ്ചേരിയിലാണ് അപകടം നടന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. യശ്വന്ത്പുർ-കണ്ണൂർ എക്‌സ്പ്രസാണ് കുട്ടിയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കുട്ടി മുന്നോട്ടുതെറിച്ച് പാളത്തിന്റെ മധ്യത്തിൽ വീഴുകയായിരുന്നു. കുട്ടിയുടെ മുകളിലൂടെയാണ് തീവണ്ടി പോയത്. പാളങ്ങൾക്കിടയിൽ അബോധാവസ്ഥയിൽ കിടന്ന ഫൈസാനെ
തിരുവനന്തപുരം: ആറ്റുകാലിൽ വാടകവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. വർക്കല സ്വദേശി ആരതിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടിലെ പീഡനം കാരണമാണ് മരണമെന്ന് ആരതിയുടെ കുടുംബം ആരോപിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭർത്താവ് അതുലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒന്നരവർഷം മുൻപാണ് ഇവരുടെ വിവാഹം നടന്നത് . ആരതിയുടെ അമ്മ കൊടുത്ത പരാതിയിലാണ് കേസെടുത്തത്. മുറിയിൽനിന്ന് ആരതിയുടെ ഡയറി കണ്ടെടുത്തിട്ടുണ്ട്. ജോലിയേപ്പറ്റി തെറ്റായ വിവരംനൽകിയ ശേഷമാണ് അതുൽ വിവാഹം കഴിച്ചതെന്നും പരാതിയുണ്ട്.
പാലക്കാട്: ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സമ്മേളനത്തിലെ പൊതുചർച്ചയിൽ സിപിഎമ്മിനെതിരെയും പിണറായി വിജയനെതിരെയും രൂക്ഷവിമർശനം. തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണം സിപിഎമ്മിന്റെ നിലപാടുകളാണെന്നും പിണറായി വിജയന്റെ പല പരാമർശങ്ങളും ജനങ്ങൾക്കിടയിൽ ദോഷകരമായി ബാധിച്ചുവെന്നും ചർച്ചയിൽ ആക്ഷേപമുയർന്നു. നേതാക്കളുടെ ബന്ധുക്കളെ സ്ഥാനാർഥികളാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും യുഡിഎഫ് യുവാക്കൾക്ക് നൽകുന്ന പ്രാതിനിധ്യം പോലും എൽഡിഎഫിൽ ലഭിക്കുന്നില്ലെന്നും പ്രതിനിധികൾ വ്യക്തമാക്കി . മട്ടന്നൂരിൽ വി.കെ. സനോജിന്റെ ഭൂരിപക്ഷം കുറഞ്ഞത് നേതൃത്വം ഗൗരവമായി പരിശോധിക്കണമെന്ന് സമ്മേളനത്തിൽ ആവശ്യമുയർന്നു. പാലക്കാട് ജില്ലയിൽ സിപിഎം നേതാവായ സുരേഷ്
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി ഭരണത്തെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും അരയും തലയും മുറുക്കി രംഗത്തിറങ്ങുമ്പോള്‍, തലസ്ഥാനത്തെ രാഷ്ട്രീയക്കളത്തില്‍ നിര്‍ണ്ണായക നീക്കങ്ങളുമായി ബിജെപി ദേശീയ നേതൃത്വം. മേയര്‍ വി.വി. രാജേഷിനെ പദവിയില്‍ നിന്ന് താഴെയിറക്കാനുള്ള പ്രതിപക്ഷ നീക്കങ്ങളെ തടയാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെടുന്നതായാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തലസ്ഥാനത്തെ സംഭവവികാസങ്ങള്‍ അതീവ ഗൗരവത്തോടെ വീക്ഷിക്കുകയാണ്. കോര്‍പ്പറേഷനില്‍ അവിശ്വാസ പ്രമേയത്തിന് വഴിയൊരുങ്ങുമ്പോഴും, ബിജെപി ഭരണത്തിന് യാതൊരു കോട്ടവും സംഭവിക്കില്ലെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യംചെയ്തു. പോലീസ് ആസ്ഥാനത്തുവെച്ച് നടന്ന ചോദ്യംചെയ്യൽ ഏകദേശം എട്ടു മണിക്കൂറോളം നീണ്ടുനിന്നു. എഡിജിപി എച്ച്. വെങ്കടേഷിന്റെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യലെന്നാണ് വിവരം. 2025-ൽ ശബരിമലയിൽ നിന്ന് സ്വർണ്ണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തിരിക്കുന്നത്. തിങ്കളാഴ്ചയാണ് അന്വേഷണ സംഘം ഈ കേസിലെ അന്തിമ റിപ്പോർട്ട് കോടതിയിൽ കൈമാറിയത് . റിപ്പോർട്ട് സമർപ്പിക്കുന്നതിന് തൊട്ടുമുൻപ് പ്രതിയിൽ നിന്ന് കൂടുതൽ വ്യക്തത










