7 ദിവസത്തിനിടെ കുറഞ്ഞത് 5 കിലോ; ജന്തർ മന്ദിറിൽ സോനം വാങ്‌ചുകിന്റെ ആരോഗ്യനില വഷളാകുന്നു; എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി സർക്കാർ

ന്യൂഡൽഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കിയ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെയുള്ള പ്രതിഷേധം ദേശീയതലത്തിൽ പുതിയ രാഷ്ട്രീയ മാനങ്ങളിലേക്ക്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹി ജന്തർ മന്ദിറിൽ ആരംഭിച്ച സമരം രണ്ടാഴ്ച പിന്നിടുകയാണ്. പ്രക്ഷോഭത്തിന് പിന്തുണയുമായി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുകിന്റെ ആരോഗ്യനില ഓരോ ദിവസവും വഷളായിക്കൊണ്ടിരികുക്കയാണെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെ അറിയിച്ചു. നിരാഹാര സമരം തുടരുന്ന

കേന്ദ്രനടപടി: 23 പേരെ യുഎപിഎ പ്രകാരം ഭീകരവാദികളായി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ജയ്ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ സംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ യുഎപിഎ പ്രകാരം ‘ഭീകരവാദികള്‍’ ആയി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്ക്കെതിരായ ആക്രമണങ്ങളില്‍ ഉള്‍പ്പെട്ടവരുള്‍പ്പെടെയുള്ളവരാണ് പട്ടികയിലുള്ള 23 പേര്‍.ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ അവരുടെ സാമ്പത്തിക ഇടപാടുകള്‍ തടയാനും ആയുധ വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കഴിയും. 2019-ല്‍, വ്യക്തിഗത ഭീകരവാദി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി ഭീകരവിരുദ്ധ നിയമം ഭേദഗതി ചെയ്തിരുന്നു. ഭേദഗതിക്ക് മുമ്പ്,

ഹോർമുസ് കടലിടുക്കിൽ ഒരാഴ്ചത്തേക്ക് സംഘർഷമില്ല; ദോഹ ചർച്ചയിൽ പരോക്ഷ ധാരണയുമായി യുഎസും ഇറാനും.

ദുബായ്: പശ്ചിമേഷ്യായുദ്ധത്തിന് ശാശ്വത പരിഹാരമുണ്ടാക്കുകയെന്ന ലക്ഷ്യവുമായി അമേരിക്കയുടെയും ഇറാന്റെയും പ്രതിനിധികൾ ഖത്തറിൽ മധ്യസ്ഥർ മുഖേന നടത്തിയ ചർച്ച അനുകൂലമെന്ന് റിപ്പോർട്ട്. ദോഹയിൽ നടന്ന കൂടിക്കാഴ്ചയിൽ ഹോർമൂസ് അടക്കം വിവിധ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഒരാഴ്ചത്തേക്ക് ഹോർമൂസിൽ സംഘർഷത്തിന് അയവുവരുത്താൻ ഇറാനും യുഎസും തമ്മിൽ ധാരണയായതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ നിയന്ത്രണം ആർക്കായിരിക്കണം എന്ന കാര്യത്തിൽ ഇരുപക്ഷവും തമ്മിലുള്ള ഭിന്നത തുടരുകയാണെന്നും

ടിവികെ സർക്കാരിനെ വീഴ്ത്താൻ 35 കോടിയുടെ ‘ഓഫർ’; തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയ ഗൂഢാലോചന, മൂന്ന് പേർ പിടിയിൽ!

ചെന്നൈ: വിജയ്‌യുടെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന് ആരോപണം. ടിവികെ സർക്കാരിനെ തകർക്കാനുള്ള ഗൂഢാലോചന തങ്ങൾ പരാജയപ്പെടുത്തിയെന്ന് തമിഴ്‌നാട് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. സർക്കാരിനെ താഴെയിറക്കാനായി 15 ടിവികെ എംഎൽഎമാരുടെ രാജിക്ക് ശ്രമം നടന്നുവെന്നാണ് ആരോപണം. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്. ഉത്തംഗരൈയിലെ ടിവികെ എംഎൽഎ എൻ ഇളയരാജ ചെന്നൈ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദ്യം ഐപിഡിഎസ് എന്ന കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്‌തത്. അന്വേഷണത്തിൽ ഡിഎംകെ എംഎൽഎ സെന്തിൽ ബാലാജിയുമായും അദ്ദേഹത്തിന്റെ സഹോദരൻ

മൃതദേഹത്തിൽ ആന്തരികാവയവങ്ങളില്ല! വെനസ്വേലൻ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ യുവാവിന്റെ കുടുംബം

ന്യൂഡൽഹി: വെനസ്വേലയിൽ കപ്പൽ ജീവനക്കാരനായിരുന്ന ഇന്ത്യൻ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഹൃദയാഘാതത്തെ തുടർന്ന് മേയിൽ മരിച്ച ഉത്തർപ്രദേശിലെ ദേവരിയ സ്വദേശി രാകേഷ് ചൗഹാന്റെ(33) കുടുംബമാണ് ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. നാട്ടിലേയ്ക്ക് അയച്ച രാകേഷിന്റെ ശരീരത്തിൽ തലച്ചോ‌ർ, ഹൃദയം, ശ്വാസകോശം ഉൾപ്പെടെയുള്ള ഒരു ആന്തരികാവയവങ്ങളും കാണാനില്ലെന്നും കുടുംബാംഗങ്ങൾ പരാതി നൽകുകയും സംഭവത്തിൽ അന്വേഷണം വേണമെന്നും പറഞ്ഞു . രാകേഷ് ചൗഹാൻ 2025 നവംബറിലാണ് കപ്പൽ ജീവനക്കാരനായി വെനസ്വേലയിലെത്തിയത്. കഴിഞ്ഞ മേയില്‍ കപ്പലിൽ വച്ച് രാകേഷ് മരണപ്പെട്ടതായി

സർക്കാർ ആശുപത്രിയിൽ രോഗിയെ ചവിട്ടിപ്പരിക്കേൽപ്പിച്ച ജീവനക്കാരിക്കെതിരെ നടപടി; ദൃശ്യങ്ങൾ പുറത്ത്

ലക്‌നൗ: സർക്കാർ ആശുപത്രിയിൽ രോഗിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജീവനക്കാരിക്ക് സസ്‌പെൻഷൻ. ഉത്തർപ്രദേശിലെ റായ്‌ബറേലി ജില്ലാ ആശുപത്രിയിലെ സ്വീപ്പറായ പിങ്കിയെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഈ സംഭവത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇതിനായി മൂന്നംഗ സമിതിയെയും ആശുപത്രി സൂപ്രണ്ട് ഏർപ്പെടുത്തി . കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ആശുപത്രിയിൽ തറയിലിരിക്കുന്ന രോഗിയായ പുരുഷനെ പിങ്കി ചവിട്ടുന്നതാണ് വീഡിയോയിലുള്ളത്. 35 സെക്കൻഡിനുള്ളിൽ പത്ത് തവണ ഇവർ രോഗിയെ ചവിട്ടുന്നുണ്ട്. മാനസിക രോഗിക്കാണ് പരിക്കേറ്റതെന്നും വിവരങ്ങളുണ്ട്

രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസ്: അറസ്റ്റിലായ 8 പ്രതികളുടെയും വീടുകളിൽ ഒരേസമയം മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ പോലീസ് റെയ്ഡ്.

അയോധ്യ: രാമക്ഷേത്ര ട്രസ്റ്റിന്റെ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എട്ട് പ്രതികളുടെയും വീടുകളിൽ ഒരേസമയം വിപുലമായ പോലീസ് റെയ്ഡ്. മജിസ്‌ട്രേറ്റും റവന്യൂ ഉദ്യോഗസ്ഥരും അടങ്ങുന്ന വൻ സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. പ്രതികളുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ശേഖരിക്കുകയാണ് റെയ്ഡിന്റെ ലക്ഷ്യം. കഴിഞ്ഞ നാല് വർഷത്തിനിടയിൽ പ്രതികളുടെ ജീവിതനിലവാരത്തിലും ആസ്തിയിലും ഉണ്ടായ പെട്ടെന്നുള്ള മാറ്റങ്ങളെക്കുറിച്ചാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഈ കാലയളവിൽ ഇവർ വാങ്ങിക്കൂട്ടിയ ഭൂമി, സ്വർണ്ണാഭരണങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ എന്നിവയുടെ

അയോധ്യ ഭൂമി ഇടപാട് വിവാദം: ചമ്പത് റായ് ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

ന്യൂഡൽഹി : ​അയോധ്യയിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമ്പത്തിക ആരോപണങ്ങളെത്തുടർന്ന് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് സ്ഥാനം രാജിവെച്ചു. ക്ഷേത്ര നിർമാണത്തിനായി ശേഖരിച്ച സംഭാവനകളിലും ഭൂമി ഇടപാടുകളിലും വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്ന ആരോപണം ശക്തമായ പശ്ചാത്തലത്തിലാണ് ഈ അപ്രതീക്ഷിത നീക്കം. ​വിവാദമായ ഭൂമി ഇടപാടുകളിൽ ട്രസ്റ്റിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും നേരത്തെ ആരോപിച്ചിരുന്നു. വളരെ കുറഞ്ഞ വിലയ്ക്കുള്ള ഭൂമി കോടികൾ വിലയിരുത്തി ട്രസ്റ്റ് വാങ്ങിയെന്ന

കേന്ദ്രമന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി; കേരളത്തില്‍ നിന്ന് അനില്‍ ആന്റണിക്ക് സാധ്യത..

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിയെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് കൂടിക്കാഴ്ച നടത്തിയത്. മന്ത്രിസഭയില്‍ വന്നേക്കാവുന്ന മാറ്റങ്ങളെ കുറിച്ച് ഇരുനേതാക്കളും രാഷ്ട്രപതിയെ ധരിപ്പിച്ചുവെന്നാണ് സൂചന. എഎപി, ടിഎംസി, ശിവസേന, യുബിടി തുടങ്ങിയവയില്‍നിന്ന് നിരവധി വിമതനേതാക്കള്‍ എന്‍ഡിഎ പക്ഷത്തേക്ക് ഇക്കഴിഞ്ഞനാളുകളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവരെ പരിഗണിക്കും വിധത്തിലുള്ള പുനഃസംഘടനയ്ക്കാണ് സാധ്യത കൂടുതല്‍. പരീക്ഷാക്രമക്കേട് വിവാദച്ചുഴിയില്‍പെട്ടിരിക്കുന്ന കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് സ്ഥാനം നഷ്ടപ്പെടാന്‍