ന്യൂഡൽഹി : തമിഴ്നാട്ടിൽ പശുക്കളെയും കിടാങ്ങളെയും കശാപ്പ് ചെയ്യുന്നത് വിലക്കിക്കൊണ്ട് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് സുപ്രീം കോടതി താൽക്കാലിക സ്റ്റേ അനുവദിച്ചു. തമിഴ്നാട് സർക്കാർ സമർപ്പിച്ച പ്രത്യേക ഹർജിയിലാണ് ഈ ഇടക്കാല തീരുമാനം. ഇതോടു കൂടി മുഖ്യമന്ത്രി ജോസഫ് വിജയിയോടുള്ള തമിഴ് മക്കളുടെ വിശ്വാസം ഊട്ടിയുറപ്പിക്കപ്പെടുകയാണ്. ബക്രീദിന് തലേന്ന്, അതായത് മേയ് 28ന്, സംസ്ഥാനത്ത് എവിടെയും പശുക്കളെയോ കിടാങ്ങളെയോ കശാപ്പ് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താൻ ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും നിർദേശം നൽകിക്കൊണ്ട് മേയ് 27നാണ് ഹൈക്കോടതി
ന്യൂഡൽഹി: രാഷ്ട്രപതിയും ഗവർണരും പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ തുടക്കത്തിലും ഒടുക്കത്തിലും ‘വന്ദേമാതര’വും ‘ജനഗണമന’യും മുഴുവനും ആലപിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം നിർദേശിച്ചു. ഇതുൾപ്പെടെ ദേശീയഗീതത്തിന്റെയും ആലാപന പ്രോട്ടക്കോൾ പരിഷ്‌കരിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്. വന്ദേമാതരത്തിന്റെ മൂന്നു മിനിറ്റും 10 സെക്കൻഡും നീളുന്ന മുഴുവൻ ഖണ്ഡങ്ങളും ആദ്യം ആലപിക്കണം. തുടർന്ന് 52 സെക്കൻഡ് നീളുന്ന ദേശീയഗാനമായ ‘ജനഗണമന’യും. ആകാശവാണിയിലൂടെ രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴും പരേഡിനായി ദേശീയപതാക കൊണ്ടുവരുമ്പോഴും ദേശീയഗീതവും ദേശീയഗാനവും തുടക്കത്തിലും ഒടുക്കത്തിലും ആലപിക്കണം. തമിഴ്‌നാട് ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ദേശീയഗീതമോ
ചെന്നൈ: മതാചാരത്തിന്റെ ഭാഗമായി ജലാശയങ്ങൾ മലിനമാക്കാൻ ആർക്കും അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി. ശേഷക്രിയക്കെത്തുന്നവർ തമിഴ്‌നാട്ടിലെ താമിരഭരണി നദിയിൽ വസ്ത്രങ്ങളും പ്ലാസ്റ്റിക് എന്നിവ ഉപേക്ഷിക്കാറുണ്ട്. ഇത് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥനും ജസ്റ്റിസ് പുകഴേന്തിയുമടങ്ങുന്ന ബെഞ്ചിന്റെ നിരീക്ഷണം. ആചാരങ്ങൾ അനുഷ്ഠിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഈ പ്രവൃത്തി സമൂഹത്തിലെ മറ്റുള്ളവർക്കും പരിസ്ഥിതിക്കും ദോഷംചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം. മതാചാരങ്ങൾക്കുള്ള അവകാശം പൊതുജനാരോഗ്യത്തിന് അനുസൃതമായിരിക്കണമെന്ന് ഭരണഘടനയുടെ 25-ാം അനുച്ഛേദം വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ദിവസവും ഒരു ടണ്ണിലേറെ വസ്ത്രങ്ങളും മറ്റു
വിശാഖപട്ടണം: ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പലായ ഐഎൻഎസ് മഹേന്ദ്രഗിരി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിശാഖപട്ടണത്ത് കമ്മീഷൻ ചെയ്തു. ശത്രുവിന്റെ റഡാറിനെ വെട്ടിച്ച് മുന്നേറാൻ കഴിയുന്ന തദ്ദേശീയ സ്റ്റെൽത്ത് യുദ്ധക്കപ്പൽ മഹേന്ദ്രഗിരി ഇനി നാവികസേനയ്ക്ക് സ്വന്തം. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ, ദീർഘദൂര ഭൂതല-വ്യോമ മിസൈൽ, ഭൂതല-ഭൂതല മിസൈൽ, അത്യാധുനിക അന്തർവാഹിനിവേധ സംവിധാനങ്ങൾ എന്നിവ ഇതിലുണ്ടാകും. പ്രൊജക്ട് 17എയുടെ ഭാഗമായാണിത് നിർമിച്ചത്. 28നോട്ടാണ് പരമാവധി വേഗം. യുദ്ധക്കപ്പലിലെ സജ്ജീകരണങ്ങളിൽ 75 ശതമാനത്തിലധികവും തദ്ദേശീയമായി നിർമിച്ചവയാണ്. റോക്കറ്റ്‌ലോഞ്ചർ, ടോർപ്പിഡോലോഞ്ചർ
ഭോപ്പാൽ: മധ്യപ്രദേശിലെ ദാതിയ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജില്ലയിൽ വ്യാപക അക്രമം. മുൻ സംസ്ഥാന ആഭ്യന്തര മന്ത്രിയുമായ ബി.ജെ.പി നേതാവും നരോത്തം മിശ്രയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ അനുയായികൾ തെരുവ് യുദ്ധം അഴിച്ചുവിട്ടു. പ്രധാന ദേശീയപാത മണിക്കൂറുകളോളം ഉപരോധിച്ച ജനക്കൂട്ടം പൊലീസിന് നേരെ കല്ലെറിഞ്ഞു. അക്രമത്തിൽ ദാതിയ എസ്.പി മയൂർ ഖണ്ഡേൽവാൽ ഉൾപ്പെടെ എട്ടോളം പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. മുൻ കോൺഗ്രസ് എം.എൽ.എ രാജേന്ദ്ര ഭാരതി തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ട്
ന്യൂഡൽഹി: മാധ്യമപ്രവർത്തകർക്ക് നേരെ ക്ഷുഭിതനായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ശേഷം കേരള ഹൗസിലെത്തിയപ്പോഴായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് തട്ടിക്കയറിയത്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ താൻ തന്നെ പറയുമെന്നും, അതുവരെ നിങ്ങൾ ആരും ഇവിടെ ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ലകാത്തുനിൽക്കേണ്ടതില്ലെന്നുമാണ് പിണറായി പറഞ്ഞത്. വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിൽ ഉയർന്നുവന്ന ആഭ്യന്തര ഭിന്നതകളാണ് പിണറായി വിജയത്തിന്റെ ഈ അതൃപ്തിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ അതൃപ്തി നിലനിൽക്കുമ്പോഴും ഇ.പി. ജയരാജൻ,
ന്യൂഡൽഹി: സുപ്രീം കോടതിയുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (NCERT) എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകം സമഗ്രമായി പരിഷ്കരിച്ചു. ‘എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്’ എന്ന പുതുക്കിയ പാഠപുസ്തകത്തിൽ നിന്ന് ജുഡീഷ്യറിയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾ പൂർണ്ണമായും നീക്കം ചെയ്തു. ഇതിന് പുറമെ ചരിത്ര വിഭാഗത്തിൽ വി.ഡി. സവർക്കറുടെ ആശയങ്ങൾ കൂട്ടിച്ചേർക്കുകയും സുഭാഷ് ചന്ദ്രബോസ്, ഇന്ത്യയുടെ വിഭജനം എന്നിവയുമായി ബന്ധപ്പെട്ട നിർണ്ണായക ഭാഗങ്ങൾ തിരുത്തുകയും ചെയ്തിട്ടുണ്ട്. കോടതികളിൽ കെട്ടിക്കിടക്കുന്ന
ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസമേഖലയുടെ നിയന്ത്രണം പരിപൂർണമായി കേന്ദ്രത്തിന് ലഭിക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ (വി.ബി.എസ്.എ.) ബില്ലിനെതിരേ രാജ്യവ്യാപകമായുള്ള എതിർപ്പ് തുടരുന്നു. ഈ മാസം 20ന് നടക്കുന്ന വർഷകാല സമ്മേളനത്തിലാണ് ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിനെതിരെയാണ് പ്രതിപക്ഷസർക്കാരുകളുള്ള സംസ്ഥാനങ്ങൾക്കു പുറമേ എൻ.ഡി.എ. ഭരിക്കുന്ന സംസ്ഥാനങ്ങളും രംഗത്തെത്തിയിരിക്കുകയാണ്.ഉന്നത വിദ്യാഭ്യാസമേഖലയിൽ ഘടനാപരമായ പൊളിച്ചെഴുത്തിന് വഴിയൊരുക്കുന്നതാണ് ബിൽ. യു.ജി.സി., എ.ഐ.സി.ടി.ഇ., എൻ.സി.ടി.ഇ. എന്നിവയ്ക്കു പകരം വി.ബി.എസ്.എ. എന്ന ഏക സംവിധാനം ഈ ബില്ലിലൂടെ നിലവിൽ വരും. എന്നാൽ ഈ ബിൽ നിലവിൽ
ന്യൂഡൽഹി: കനത്ത ചൂടിന് ആശ്വാസമായെത്തിയ മഴ വിതച്ചതു കനത്ത നാശം. ഇന്നലെ പെയ്ത കനത്ത മഴയിൽ ഡൽഹിയുടെ പല ഭാഗങ്ങളും വെള്ളത്തിലായി. സഫ്ദർജങ് സ്റ്റേഷനിൽ 24 മണിക്കൂറിനിടെ 72.6 മില്ലിമീറ്റർ മഴയാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ 16 വർഷത്തിനിടയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജൂലൈ മാസത്തിലെ മഴയാണിത്. അതോടെ നഗരത്തിലെ പകൽ താപനിലയിൽ 6 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെ കുറവ് രേഖപ്പെടുത്തി. സാധാരണ ജൂലൈയിൽ ലഭിക്കുന്ന മഴയുടെ 70 ശതമാനവും വെറും 24 മണിക്കൂറിലാണു പെയ്തത്.
ബ്രിസ്ടോൾ: നാലാം ട്വന്റി20 മത്സരത്തിൽ 9 വിക്കറ്റിനാണ് ഇന്ത്യയുടെ ദയനീയ തോൽവി. ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്. ഇന്ത്യ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം വെറും 13.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ കീഴിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ടി20 പരമ്പര തോൽവി. ക്യാപ്റ്റനായി നിയമിതനായശേഷം ഇതുവരെ ഒന്നിൽപ്പോലും വിജയം കാണാൻ ശ്രേയസ് അയ്യർക്ക് സാധിച്ചിട്ടില്ല. ആദ്യ അഞ്ചു മത്സരങ്ങളിൽ ഒന്നിൽപ്പോലും ജയിക്കാത്ത ആദ്യ ഇന്ത്യൻ ക്യാപ്റ്റനാണ് ശ്രേയസ്. അയർലൻഡിനെതിരായ










