കൂടംകുളം ഫയൽ ചോർച്ച കേസിൽ പുതിയ വിവരങ്ങൾ; റിയാക്ടർ രഹസ്യങ്ങൾ സുരക്ഷിതം, അന്വേഷണം ഊർജിതം ; 8.58 ലക്ഷം ഫയലുകൾ ഹാക്കർമാരുടെ വലയിൽ!

Kudankulam nuclear power plant data breach dark web കൂടംകുളം ആണവനിലയം ചിത്രം

ചെന്നൈ : ഇന്ത്യയിലെ ഏറ്റവും വലിയ ആണവനിലയമായ കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട വൻതോതിൽ ഫയലുകൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്. റഷ്യയുമായി ചേർന്ന് വികസിപ്പിച്ച ഈ ആണവനിലയത്തിന്റെ കരാറുകാരിൽ ഒരാളായ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് കരാർ നൽകിയ ഡേറ്റ സെന്ററിൽനിന്നാണ് വിവരങ്ങൾ ചോർന്നതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വേൾഡ് ലീക്‌സ് എന്ന് അറിയപ്പെടുന്ന റാൻസംവെയർ സംഘമാണ് ഫയലുകൾ ഡാർക്ക് വെബിൽ പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയിരിക്കുന്നത്. നേരത്തെ നൈക്കി, ഇന്ത്യയുടെ ടാറ്റ ഗ്രൂപ്പ് എന്നിവയെ

പെട്രോൾ കാരണം കാർ കേടായി; ഉപഭോക്താവിന് കോടതി വിധിച്ചത് കൈനിറയെ; പുത്തൻ കാർ അല്ലെങ്കിൽ ലക്ഷങ്ങൾ, ഇത് രാജ്യത്ത് ആദ്യമായി!

E20 petrol vehicle damage consumer court verdict ഇ20 പെട്രോൾ വാഹന കേസ് ചിത്രം

റായ്പൂർ :  പെട്രോൾ കാരണം സ്വന്തം കാർ കേടായെന്ന് പരാതിപ്പെട്ട ഉപഭോക്താവിന് കൈനിറയെ നീതി. ഇ20 പെട്രോൾ (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) ഉപയോഗിച്ചത് കാരണം വാഹനത്തിന് തകരാർ സംഭവിച്ചെന്ന പരാതിയിൽ, ഛത്തീസ്ഗഢിലെ റായ്പൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉപഭോക്താവിന് അനുകൂലമായി രാജ്യത്തെ ആദ്യ വിധി പുറപ്പെടുവിച്ചു. വാഹന നിർമാതാവും ഡീലറും ചേർന്ന് ഒന്നുകിൽ പരാതിക്കാരന് പുതിയ വാഹനം നൽകുകയോ അല്ലെങ്കിൽ 21.60 ലക്ഷം രൂപ തിരികെ നൽകുകയോ വേണമെന്നാണ് കമ്മീഷന്റെ ഉത്തരവ്.

കേരളത്തിന് നാളെ വൻ സമ്മാനം! 6 റെയിൽവേ സ്റ്റേഷനുകൾ ലോകോത്തര നിലവാരത്തിൽ; നരേന്ദ്ര മോദി നാടിന് സമർപ്പിക്കും, കോടികളുടെ വികസനം യാഥാർഥ്യമാകുന്നു!

Amrit Bharat railway station renovation Kerala PM Modi അമൃത് ഭാരത് റെയിൽവേ സ്റ്റേഷൻ ചിത്രം

ന്യൂഡൽഹി: കേരളത്തിലെ ആറ് റെയിൽവേ സ്റ്റേഷനുകൾ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ പൂർണമായി നവീകരിച്ച തിരൂർ, തലശ്ശേരി, നിലമ്പൂർ റോഡ്, പരപ്പനങ്ങാടി, ചാലക്കുടി, അങ്കമാലി റെയിൽവേ സ്റ്റേഷനുകളാണ് യാത്രക്കാർക്കായി തുറന്നുകൊടുക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾക്കായി തിരൂർ സ്റ്റേഷനിൽ 26.55 കോടി രൂപ, തലശ്ശേരിയിൽ 22.32 കോടി രൂപ, നിലമ്പൂർ റോഡിൽ 16.44 കോടി രൂപ, പരപ്പനങ്ങാടിയിൽ 14.21 കോടി രൂപ, ചാലക്കുടിയിൽ 9.94 കോടി

“സ്ത്രീയുടെ വസ്ത്രം ബലമായി അഴിച്ചുമാറ്റുന്നതും, മാറിടത്തിൽ അമർത്തുന്നതും പീഡനശ്രമമല്ല”; ഹൈക്കോടതിയുടെ വിവാദ പരാമർശത്തിൽ കടുത്ത അതൃപ്തിയോടെ സുപ്രീം കോടതി, എല്ലാ കോടതികൾക്കും കർശന മാർഗരേഖ!

Supreme Court of India സുപ്രീം കോടതി കെട്ടിടം ചിത്രം

ന്യൂഡൽഹി : സ്ത്രീയുടെ വസ്ത്രം ബലമായി അഴിച്ചുമാറ്റുന്നതും ശരീരത്തിൽ അനുചിതമായി സ്പർശിക്കുന്നതും പീഡനശ്രമമായി കണക്കാക്കാനാകില്ലെന്ന പട്ന ഹൈക്കോടതിയുടെ പരാമർശത്തിൽ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ലൈംഗിക കുറ്റകൃത്യ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ജഡ്ജിമാർ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ച് നാഷനൽ ജുഡീഷ്യൽ അക്കാദമി കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും ജില്ലാ കോടതികൾക്കും സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റികൾക്കും നിയമ വകുപ്പുകൾക്കും പ്രോസിക്യൂഷൻ ഡയറക്ടറേറ്റുകൾക്കും കൈമാറാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. സമാനമായ വിധിയിലൂടെ

ചൈനയുടെ ചാര ബലൂണുകൾക്ക് ഇന്ത്യയുടെ തിരിച്ചടി ; 15,000 കോടിയുടെ ‘ആകാശക്കണ്ണ്’ സ്ട്രാറ്റോസ്ഫെറിക് എയർഷിപ്പ് പദ്ധതിക്ക് തുടക്കം; അതിർത്തിയിൽ 24 മണിക്കൂറും നിരീക്ഷണം

India stratospheric airship AS-HAPS high altitude surveillance defence project

പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് പിന്നിടാൻ ഒരുങ്ങി ഇന്ത്യ. പ്രതിരോധരംഗത്ത് ഇതിനോടകം തന്നെ നിരവധി നേട്ടങ്ങളാണ് ഭാരതം സ്വന്തമാക്കിയിട്ടുള്ളത്. അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്കൊപ്പം സ്ട്രാറ്റോസ്ഫെറിക് നിരീക്ഷണ സാങ്കേതികവിദ്യയിൽ സ്വന്തം സാന്നിധ്യം ഉറപ്പിക്കാൻ ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി എയർഷിപ്പ് വികസിപ്പിക്കാനുള്ള നീക്കം തുടങ്ങി. എയർഷിപ്പ് അധിഷ്ഠിത ഹൈ ആൾട്ടിറ്റ്യൂഡ് സ്യൂഡോ സാറ്റലൈറ്റ് (AS-HAPS) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് ഏകദേശം 15,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വ്യോമസേനയുടെ ഡയറക്ടറേറ്റ് ഓഫ് ഓപ്പറേഷൻസ് (റിമോട്ട്) ആണ് പദ്ധതിക്ക്

പീഡനശ്രമം എതിർത്ത യുവതി; കുടുംബത്തെ 20 കിലോമീറ്റർ പിന്തുടർന്ന് ആക്രമണം, കാർ തകർത്തു, ആറുപേർ കസ്റ്റഡിയിൽ!

Car damaged after Nashik Igatpuri attack video goes viral

നാസിക് : വിനോദയാത്രയ്ക്കിടെ പീഡനശ്രമം എതിർത്ത യുവതിയെയും കുടുംബത്തെയും യുവാക്കളുടെ സംഘം 20 കിലോമീറ്ററോളം പിന്തുടർന്ന് ആക്രമിച്ചു. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഇഗത്പുരിയിലുള്ള ബാവ്‌ലി ഡാം വെള്ളച്ചാട്ടത്തിനു സമീപമാണ് സംഭവം. കേസിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായറാഴ്ച വിനോദസഞ്ചാരത്തിനെത്തിയ എട്ടംഗ കുടുംബത്തിനാണ് ദുരനുഭവം ഉണ്ടായത്. ഭക്ഷണം കഴിച്ചും വെള്ളത്തിൽ കളിച്ചും സമയം ചെലവഴിച്ച ശേഷം മടങ്ങാൻ ഒരുങ്ങവെ, അവിടെയുണ്ടായിരുന്ന രണ്ടു യുവാക്കൾ യുവതിയെ വിളിച്ച് ശല്യപ്പെടുത്താൻ തുടങ്ങിയെന്നാണ് പരാതി. വിസിലടിച്ചും അശ്ലീലവാക്കുകൾ പറഞ്ഞും യുവാക്കൾ പെരുമാറിയതോടെ

ഇടത് പാര്‍ട്ടികള്‍ ടിവികെയെ കൈവിട്ടു അണ്ണാമലൈയ്ക്ക് പിന്നാലെ മുഖ്യമന്ത്രി വിജയ്‌യെ ഞെട്ടിച്ച നിര്‍ണായക തീരുമാനം സഖ്യമില്ല, തദ്ദേശ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കും

കഴിഞ്ഞ ദിവസം അണ്ണാമലൈ തൊടുത്തുവിട്ട അമ്പ് വിദൂരഭാവിയില്‍ ടിവികെയ്ക്ക് കൊള്ളുമോ എന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ ഇതാ ഇടതുപാര്‍ട്ടികളുടെ വക പ്രഹരം ടിവികെയ്ക്ക്. തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐയും സിപിഎമ്മും തനിച്ച് മത്സരിക്കാന്‍ തീരുമാനിച്ചു. ഒരു സഖ്യത്തിന്റെയും ഭാഗമാകില്ലെന്നും എന്നാല്‍ ടിവികെ സര്‍ക്കാരിന്റെ ജനക്ഷേമ നയങ്ങള്‍ക്ക് പുറത്തുനിന്ന് പിന്തുണ നല്‍കുന്നത് തുടരുമെന്നും ഇടതുപാര്‍ട്ടികള്‍ വ്യക്തമാക്കി. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ സംഭവിച്ച ഭരണമാറ്റം 2031-ലും ആവര്‍ത്തിക്കുമെന്ന് വി ദി ലീഡര്‍ പാര്‍ട്ടിനേതാവും ബി.ജെ.പി. മുന്‍സംസ്ഥാനപ്രസിഡന്റുമായ കെ. അണ്ണാമലൈല

അപ്പാ പാസം, നീങ്ക താന്‍ എന്‍ ഹീറോ; തൃഷ വിവാദങ്ങള്‍ക്കിടയിലും വിജയ്ക്ക് വേണ്ടി മാറികൊടുത്ത് മകന്‍ ജേസണ്‍ സഞ്ജയ്; ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചേക്കും!

Jason Sanjay's 'Sigma' Release Postponed to Avoid Clash

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് രാഷ്ടീയത്തിലും ഭരണത്തിലും കത്തിക്കയറുമ്പോഴും രാഷ്ട്രീയ എതിരാളികളടക്കം മുഖ്യന്റെ കുടുംബപ്രശ്‌നം നിയമസഭയ്ക്ക് അകത്തും പുറത്തും മുള്ളും മുനയും വച്ച് വലിച്ചിടാറുണ്ട്. എന്നാല്‍ ഒരു ആരോപണത്തെയും തനിക്ക് പേടിയില്ലെന്ന് ഉറക്കെ വിളിച്ച് പറയുന്നതിന് തുല്യമാണ് വിജയുടെ പല നീക്കങ്ങളും. മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചൊല്ലുമ്പോള്‍ സദസ്സില്‍ തൃഷയുണ്ടായിരുന്നു. പക്ഷെ ഭാര്യയായ സംഗീതയും മക്കളായ ജേസണ്‍ സഞ്ജയും ദിവ്യ സാഷയും ഉണ്ടായിരുന്നില്ല. നടന്‍ അജിത് കുമാറിന്റ മാതാവിന് അന്തിമോപചാരമര്‍പ്പിക്കാനും വിജയയും തൃഷയും ഒന്നിച്ചാണ് വന്നത്. സിനിമയ്ക്കും

ബഹിരാകാശത്തേക്ക്! മലയാളി അനില്‍ മേനോന്റെ ദൗത്യം ഓള്‍ ദ് ബെസ്റ്റ്; ആ സിനിമ മാറ്റിമറിച്ച ജീവിതം. പ്രശാന്തിന്റെ ആശംസ

ലോകത്തിന്റെ ഏതു കോണില്‍ പോാലും, എന്തിന് എവറസ്റ്റിന്റെ മുകളിലും മലയാളിയുടെ ചായക്കടയുണ്ടെന്ന് നമ്മള്‍ തമാശയായി പറയാറുണ്ട്. കൊടുമുടിയിലിലെല്ലങ്കിലും രാജ്യാന്തര ശ്രദ്ധ നേടിയ പല മിഷനുകളിലും മലയാളി സാനിധ്യം പലപ്പോഴും യാഥാര്‍ഥ്യമായിട്ടുണ്ട്. ഇപ്പോഴിതാ ഒരു ചരിത്രനേട്ടത്തിലേയ്ക്ക് മറ്റൊരു മലയാളി. നാസക്കൊപ്പം കേരളത്തിനും അഭിമാനം, മലയാളി  ബഹിരാകാശത്തേക്ക്! അനില്‍ മേനോന്റെ ദൗത്യത്തിനായി ഉറ്റുനോക്കി രാജ്യം. ബഹിരാകാശ യാത്രകളില്‍ നേരിടുന്ന മെഡിക്കല്‍ വെല്ലുവിളികളെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഏറെ നിര്‍ണായകമാണ് ഈ യാത്ര. മലയാളിക്ക് ഏതായാലും ആവേശം നല്‍കുന്ന ദിനമാണിത്. ഒറ്റപ്പാലം സ്വദേശിയായ ശങ്കരന്‍

കോടതി കയറി അയോധ്യ ഫണ്ട്;എസ്.ഐ.ടിയോട് റിപ്പോർട്ട് തേടി! കുടുങ്ങുമോ വമ്പന്മാർ?

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര നിർമാണ ഫണ്ടിലെ ക്രമക്കേട് ആരോപണങ്ങളിൽ സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. ക്രമക്കേട് നടന്നെന്നാരോപിച്ചുള്ള ഹർജികളിൽ സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തോട്(എസ്.ഐ.ടി.) റിപ്പോർട്ട് തേടി. സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ അടുത്തയാഴ്ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, കേന്ദ്രസർക്കാർ, ഉത്തർപ്രദേശ് സർക്കാർ, ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് എന്നിവർക്ക് നോട്ടീസ് അയക്കുകയും ചെയ്തു. അന്വേഷണ പുരോഗതിയും സംഘത്തിന്റെ ഘടനയും വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ യു.പി. സർക്കാർ