എം റിജു വെറും 55 കോടി മുടക്കി, 400 കോടിയിലേറെ നേടി 2009-ലെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ ഹിറ്റ് മൂവിയായ, ത്രീ ഇഡിയറ്റ്‌സ് ഓര്‍മ്മയില്ലെ. അതില്‍ ആമിര്‍ ചെയ്ത ഫുന്‍സുഖ് വാങ്ഡു എന്ന എഞ്ചിനീയര്‍ കം ശാസ്ത്രജ്ഞനെ സിനിമാ പ്രേമികള്‍ക്ക് അത്ര എളുപ്പത്തിലൊന്നും മറക്കാന്‍ കഴിയില്ല. ആ കഥാപാത്രം, യഥാര്‍ത്ഥത്തില്‍, ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ കഥയായിരുന്നു. ലക്ഷങ്ങള്‍ ശമ്പളം കിട്ടുന്ന എഞ്ചിനീയറിങ്ങ് ജോലി വലിച്ചെറിഞ്ഞ്, തന്റെ നാട്ടിലെ പ്രകൃതി സംരക്ഷിക്കാനും, കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്ന
Latest News, Latest News HD, National, national news, Top News, Top News HD
“യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല”; ചോദ്യപേപ്പർ ചോർച്ചയിൽ കർശന നടപടിയുമായി സർക്കാർ? അതിവേഗ കോടതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി ; വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി തുടരുമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള പ്രതിഷേധങ്ങൾക്കിടയിൽ, യുവാക്കളുടെ ക്ഷേമത്തിനാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വിവാദമായ നീറ്റ്-യുജി 2026 ചോദ്യപേപ്പർ ചോർച്ചയെച്ചൊല്ലി ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപി പ്രതിഷേധം തുടരുന്നതിനിടയിലാണ്, രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ ഏറ്റവും വലിയ മുൻഗണനയെന്ന് വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് “വേഗത്തിലുള്ളതും കർശനവുമായ ശിക്ഷ” ഉറപ്പാക്കാൻ
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ചുള്ള സമരം താത്കാലികമായി നിര്‍ത്തിവെച്ച് സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് നിരാഹാരം നടത്തുന്ന സോനം വാങ്ചുക്. ജന്തര്‍മന്തറില്‍ സിജെപി നടത്തുന്ന പ്രതിഷേധത്തിനൊപ്പം ചേര്‍ന്ന് 25 ദിവസമായി നിരാഹാരത്തിലാണ് വാങ്ങ്ചുക്. പ്രതിഷേധക്കാരുടെ പേരില്‍ കേസോ മറ്റ് നടപടികളോ എടുക്കില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ താന്‍ നിരാഹാരം അവസാനിപ്പിക്കാമെന്നാണ് സോനം വാങ്ങ്ചുക്കിന്റെ പ്രഖ്യാപനം. എന്നാല്‍ ഈ ആവശ്യത്തിനോട് അനുകൂലമായ പ്രതികരണമല്ല സിജെപിയില്‍ നിന്നുണ്ടായിരിക്കുന്നത്. മന്ത്രിയടക്കമുള്ളവരുടെ രാജിയടക്കം തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും വരെ പ്രതിഷേധം തുടരുമെന്ന് സിജെപി ആവര്‍ത്തിച്ചു.
സൂറത്ത്: എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് വ്യാജ മൊബൈൽ ആപ്പുകൾ വികസിപ്പിച്ച് രാജ്യവ്യാപകമായി സൈബർ തട്ടിപ്പ് നടത്തിയെന്ന കേസിൽ 18 കാരൻ അറസ്റ്റിൽ. 64 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായി ആരോപിക്കപ്പെടുന്ന രോഹിത് വീരേന്ദ്രസിംഗ് ശാക്യയെ സൂറത്ത് പൊലീസ് പിടികൂടി.സൂറത്ത് സിറ്റി സൈബർ ക്രൈം സെല്ലാണ് കാൺപൂരിലെ ഹോട്ടലിൽനിന്ന് ഇയാളെ അറസ്റ്റ് ചെയ്‌തത്. പ്ലസ് വണ്ണിൽ പഠനം ഉപേക്ഷിച്ച ഇയാൾ സ്വയം കോഡിംഗ് പഠിച്ചെടുത്ത് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് വ്യാജ ആപ്പുകൾ നിർമ്മിച്ചത്. ബാങ്കുകളുടെയും സർക്കാർ സേവനങ്ങളുടെയും
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നത്. രാഹുല്‍ ഗാന്ധിയോടൊപ്പം പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ് എംപിമാരും കേരള മുഖ്യമന്ത്രി വി ഡി സതീശനുംസമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുണ്ട്. കൈകള്‍ പരസ്പരം ചേര്‍ത്ത് കെട്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിക്കുന്നത്. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നിന്ന്
ന്യൂഡല്‍ഹി: സ്‌കൂളില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് തെറ്റായ ജനനത്തീയതി നല്‍കിയ മാതാപിതാക്കളുടെ പ്രവര്‍ത്തി കാരണം കുട്ടി കഷ്ടപ്പെടാന്‍ ഇടയാകരുതെന്ന് വ്യക്തമാക്കി വ്യാജ വിവരങ്ങള്‍ നല്‍കിയ മാതാപിതാക്കള്‍ക്ക് 2 ലക്ഷം രൂപ പിഴ ചുമത്തി ഡല്‍ഹി ഹൈക്കോടതി. വിദ്യാര്‍ത്ഥിയുടെ ജനനത്തീയതി സ്‌കൂള്‍ രേഖകളിലും പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റിലും തിരുത്തി നല്‍കാന്‍ സെന്റ് കൊളംബാസ് സ്‌കൂളിനോടും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനോടും ജസ്റ്റിസ് വികാസ് മഹാജന്‍ ആവശ്യപ്പെട്ടു. കുട്ടിയുടെ ജനനത്തീയതിയുമായി ബന്ധപ്പെട്ട് ബോധപൂര്‍വ്വം തെറ്റായ വിവരങ്ങളും രേഖയും നല്‍കിയെന്ന് കോടതി
ന്യൂഡൽഹി: ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലും ഉരുൾപൊട്ടലിലും പ്രളയത്തിലുംപെട്ട് 22 പേർ മരിച്ചു. മഴക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ചത് ജമ്മു കശ്മീരിനെയാണ്. ഇവിടെ 11 പേരാണ് കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയിലെ ലോറാനിൽ മഴയെത്തുടർന്ന് മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീണ് ഒരു കുടുംബത്തിലെ 7 പേർ മരിച്ചു. ഡോഡ ജില്ലയിൽ ജമ്മു-കിഷ്ത്വാർ ദേശീയപാതയിലൂടെ പോവുകയായിരുന്ന ബസിന് മുകളിലേക്ക് മലവെള്ളപ്പാച്ചിലിൽ പാറക്കല്ല് പതിച്ച് രണ്ട് യാത്രക്കാർ മരിച്ചുഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിൽ സരയു
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പാർലമെന്റ് മാർച്ച് ചൊവ്വാഴ്ചയും തുടരുമെന്ന് പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്‌കെ. തിങ്കളാഴ്ച നടന്ന ആദ്യദിന മാർച്ചിൽ പോലീസും പ്രതിഷേധക്കാരും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നതിന് പിന്നാലെയാണ് സമരം ശക്തമായി തുടരാനുള്ള തീരുമാനം. ജന്തർ മന്തറിലെ പ്രതിഷേധ കേന്ദ്രം വിട്ടുപോകില്ലെന്നും മന്ത്രി രാജി വെക്കുന്നതുവരെ സമരം തുടരുമെന്നും ദിപ്‌കെയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. കനത്ത
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച ‘ചലോ സൻസദ്’ മാർച്ചിൽ സംഘർഷം തുടരുന്നതിനിടെ കേന്ദ്രമന്ത്രി ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി സി.ജെ.പി. പ്രതിനിധികൾ. ചർച്ചയിൽ സി.ജെ.പി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവരാണ് പങ്കെടുത്തത്. ഏകദേശം രണ്ട് മണിക്കൂറിലധികം കാത്തിരുന്ന ശേഷമാണ് നഡ്ഡയുടെ വസതിയിൽവെച്ച് പത്ത് മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച നടന്നത്. സമരക്കാരുടെ ആവശ്യങ്ങൾ അടങ്ങിയ ഔദ്യോഗിക കത്ത് നേതാക്കൾ മന്ത്രിക്കു കൈമാറി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ ഇരുപത് ദിവസമായി നിരാഹാരം അനുഷ്ഠിച്ചുവന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്കിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സമരപ്പന്തലില്‍നിന്ന് മാറ്റിയ നടപടി അതീവ നിര്‍ണ്ണായകമായ തന്ത്രപരമായ നീക്കമെന്ന് സൂചന. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഈ നീക്കം നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. രാജ്യ തലസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയും വലിയ തോതിലുള്ള സുരക്ഷാ ഭീഷണിയും ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ദൗത്യം ഏകോപിപ്പിച്ചത്. ആര്‍ക്കും പ്രതിഷേധിക്കാന്‍ പോലും










