യുവതീ-യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ: ജോൺ ബ്രിട്ടാസിന് എതിരെ വിമർശനവുമായി നടൻ വിനായകൻ

തിരുവനന്തപുരം/ന്യൂഡൽഹി: സി.പി.ഐ.എം രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിനെതിരെ രൂക്ഷമായ ഭാഷയിൽ അധിക്ഷേപ പരാമർശവുമായി നടൻ വിനായകൻ. ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ നടന്ന പ്രക്ഷോഭത്തിൽ എം.പി പങ്കെടുത്തതിന് പിന്നാലെയാണ് വിനായകൻ തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെ കടന്നാക്രമണം നടത്തിയത്. ഡൽഹി ജന്തർ മന്തറിൽ ഉയർന്നുവന്ന യുവാക്കളുടെ സമരം ജോൺ ബ്രിട്ടാസ് ‘ഹൈജാക്ക്’ ചെയ്യാൻ ശ്രമിക്കുന്നുവെന്നാണ് വിനായകന്റെ പ്രധാന ആരോപണം. കുറിപ്പിൽ എം.പിയുടെ പേര് നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും ജോൺ ബ്രിട്ടാസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ്. “യുവതീ യുവാക്കളുടെ സമരം ഹൈജാക്ക്

ആര്‍.എസ്.എസിന്റെ മൂന്നാം നമ്പര്‍ ശത്രു ജോണ്‍ ബ്രിട്ടാസ്‌; പരീക്ഷാത്തട്ടിപ്പ് സമരം രാഷ്ട്രീയവത്കരിച്ചതില്‍ ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മുഖ്യപങ്കെന്ന് ആര്‍.എസ്.എസ്.മുഖപത്രം ഓര്‍ഗനൈസര്‍

ന്യൂഡൽഹി: നീറ്റ്-യു.ജി (NEET-UG) ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകൾക്കുമെതിരെ ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (CJP) ഉൾപ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിൽ നടന്ന സമരം വിദ്യാര്ത്ഥി വിഷയം എന്നതിനപ്പുറം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉപയോഗിക്കപ്പെട്ടുവെന്ന് ആർ.എസ്.എസ് മുഖപത്രമായ ‘ഓർഗനൈസർ’. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഉന്നയിച്ച് ആരംഭിച്ച പ്രക്ഷോഭത്തെ ചില പ്രമുഖ രാഷ്ടീയ നേതാക്കളും വിവാദ വ്യക്തിത്വങ്ങളും തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾക്കായി മാറ്റിയെടുത്തു എന്ന് ചൂണ്ടിക്കാട്ടി തയ്യാറാക്കിയ വിശകലന ലേഖനത്തിലാണ് ആരോപണം. വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത ‘വിവാദ വ്യക്തിത്വങ്ങളുടെ’ പട്ടികയിൽ

സുരേഷ് ഗോപിയുടെ കത്തിന് ഫലം ; സിനിമകളുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച 4996 ടെലിഗ്രാം ചാനലുകളും 1263 വെബ്സൈറ്റുകളും കേന്ദ്രം പൂട്ടി

ന്യൂഡൽഹി: വ്യാജ സിനിമാ പതിപ്പുകൾ പ്രചരിപ്പിക്കുകയും അതിനു വഴിയൊരുക്കുകയും ചെയ്ത 1263 വെബ്‌സൈറ്റുകളും 4996 ടെലിഗ്രാം ചാനലുകളും കേന്ദ്ര സർക്കാർ നിരോധിച്ചു. ഡിജിറ്റൽ പൈറസിക്കെതിരെ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് ഈ നീക്കം. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച ഔദ്യോഗിക കത്തിലാണ് ഇക്കാര്യം അറിയിച്ചത്. വ്യാജ പതിപ്പുകൾ തടയണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി നൽകിയ കത്തിന് മറുപടിയായാണ് ഐടി മന്ത്രി വിവരങ്ങൾ വിശദീകരിച്ചത്.

വിദ്യാർത്ഥികൾക്ക് നേരെ വെടിവെക്കാൻ അമിത് ഷാ നിർദേശം നൽകിയെന്ന് രാഹുൽ; എതിർത്ത് കിരൺ റിജിജു

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരായി നടന്ന പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ വെടിവയ്ക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവിട്ടു എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിൽ പുതിയ ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് രാഹുൽ ആരോപണം ഉന്നയിച്ചത്.’ആഭ്യന്തര മന്ത്രി നമ്മുടെ വിദ്യാർത്ഥികളെ വെടിവെക്കാൻ ഉത്തരവിട്ടു. അദ്ദേഹം നമ്മുടെ വിദ്യാർത്ഥികളുടെ ദേഹത്ത് പെല്ലറ്റുകൾ നിറച്ചു. ഇന്ത്യയിലെ വിദ്യാർത്ഥികളെ വെടിവെക്കാൻ അദ്ദേഹം ഉത്തരവിട്ടു.’ ബുധനാഴ്ച ലോക്‌സഭയിൽ സംസാരിക്കവെ രാഹുൽ ഗാന്ധി ആരോപിച്ചു.വിദ്യാർത്ഥികൾക്കെതിരെ

സർവകലാശാല ക്യാമ്പസിൽ ​ഗവേഷക വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു; അപകടം ഹോസ്റ്റലിൽനിന്ന് പഠനവകുപ്പിലേക്ക് നടന്നുപോകുമ്പോൾ; വി.സിക്കെതിരേ വിദ്യാർഥി പ്രതിഷേധം

ചണ്ഡീ​ഗഢ്: ചണ്ഡീ​ഗഢിലെ പഞ്ചാബ് സർവകലാശാല ക്യാമ്പസിൽ ​ഗവേഷക വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു. ഹരിയാണ റെവാരി സ്വദേശിനിയും മൈക്രോ ബയോളജി വിഭാ​ഗത്തിലെ പിഎച്ച്ഡി വിദ്യാർഥിയുമായ ജ്യോതി(28)യാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. വെള്ളക്കെട്ടുണ്ടായ വഴിയിലൂടെ ഹോസ്റ്റലിൽനിന്ന് പഠനവകുപ്പിലേക്ക് നടന്നുപോകുന്നതിനിടെയാണ് ജ്യോതിക്ക് ഷോക്കേറ്റത്. ഷോക്കേറ്റ് തെറിച്ചുവീണ വിദ്യാർഥിനിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കനത്തമഴയെത്തുടർന്ന് ക്യാമ്പസിലെ പ്രധാന വഴികളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ജ്യോതി നടന്നുപോയ വഴിയിലും സമാനമായിരുന്നു സ്ഥിതി. ഇതിന്റെ സമീപത്തായി ഒരു ഇലക്ട്രിക് ജം​ഗ്ഷൻ ബോക്സും ഉണ്ടായിരുന്നു. ഇതിൽനിന്ന് വെള്ളത്തിലൂടെ

NEET സമരത്തിന്റെ ഹീറോയ്ക്ക് പിന്നാലെ പെൺകുട്ടികളുടെ പുതിയ ക്രഷ് ഇനി കല്യാണപ്പന്തലിലേക്ക്?

രാഷ്ട്രീയ രംഗത്തും സമരവേദികളിലും നിരവധി നേതാക്കളെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഒരു സമരം കഴിഞ്ഞ് വ്യക്തിജീവിതത്തിൽ വലിയ മാറ്റം സംഭവിച്ച ഒരു നേതാവിനെക്കുറിച്ചുള്ള ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കോക്രോച്ച് ജനതാ പാർട്ടി (CJP) നേതാവ് അഭിജിത്ത് ദീപ്കെയാണ് പുതിയ ചർച്ചയിലെ താരം. NEET ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിൽ നടത്തിയ ശക്തമായ പ്രക്ഷോഭത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ അഭിജിത്ത് ദീപ്കെയുടെ വീട്ടിൽ ഇപ്പോൾ സമരങ്ങളുടെ തിരക്കല്ല, വിവാഹാലോചനകളുടെ തിരക്കാണെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സമരവേദികളിലെ

അസമിൽ പ്രളയക്കെടുതി തുടരുന്നു; ഏഴ് പേർ കൂടി മരിച്ചു, 75 ആയി മരണസംഖ്യ,മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒമ്പത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

Alt: Assam flood victims and rescue operations

ഗുവാഹത്തി : അസമില്‍ കനത്ത മഴയെ തുടര്‍ന്നുള്ള പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 75 ആയി. ശിവസാഗര്‍ ജില്ലയില്‍ നിന്ന് ഏഴ് മരണം കൂടി ആയി . ശിവസാഗറിനു പുറമെ ചരായ്ദിയോ, ഗോലാഘട്ട്, ജോര്‍ഹട്ട്, നഗാവോന്‍, സോനിത്പുര്‍, കാംരൂപ് എന്നീ ജില്ലകളും മഴക്കെടുതിയുടെ പിടിയിലാണ്. 21 റവന്യൂ സര്‍ക്കിളുകളിലെ 622 ഗ്രാമങ്ങളിലായുള്ള 3,32,639ഓളം പേരെ പ്രളയം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 45,341.98 ഹെക്ടറിലെ കൃഷിയും നശിച്ചു. നുമാലിഗറിലെ ധാന്‍സിരി നദിയില്‍ അപകടപരിധിക്കു മുകളിലാണ് വെള്ളമുയര്‍ന്നിരിക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 9 ലക്ഷം

പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയ സംഭവം; കേന്ദ്ര സർക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റ

Meta apologizes to the Central Government over removal of PM’s video.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കിയ സംഭവത്തില്‍ ക്ഷമാപണവുമായി മെറ്റ. സാങ്കേതിക തകരാര്‍ മൂലമാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടതെന്നാണ് മെറ്റ നല്‍കുന്ന വിശദീകരണം. പിഴവ് സംഭവിച്ചതിനെ തുടര്‍ന്നാണ് ഉള്ളടക്കം നീക്കം ചെയ്യേണ്ടിവന്നതെന്നും വീഡിയോ പുനസ്ഥാപിച്ചിട്ടുണ്ടെന്നും മെറ്റ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു. എന്നാൽ, സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. മെറ്റയുടെ വിശദീകരണവും വിഡിയോ നീക്കം ചെയ്യപ്പെടാനുണ്ടായ സാഹചര്യങ്ങളും സർക്കാർ വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ വിശദീകരണം നൽകാൻ മെറ്റ, ഇൻസ്റ്റഗ്രാം എന്നിവയുടെ

ഐ.സി.എ.ആർ.- സി.ടി.സി.ആർ.ഐ. 63-ാമത് സ്ഥാപക ദിനാഘോഷം ജൂലൈ 27-ന്; ഉദ്ഘാടനം അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം ഐ.എ.എസ് നിർവ്വഹിക്കും

തിരുവനന്തപുരം: കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരം ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന ഐ.സി.എ.ആർ.- കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന്റെ 63-ാമത് സ്ഥാപക ദിനാഘോഷം 2026 ജൂലൈ 27-ന് സംഘടിപ്പിക്കുന്നു. സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിയും കാർഷിക ഉൽപ്പാദന കമ്മീഷണറുമായ ശ്രീ. മിൻഹാജ് ആലം ഐ.എ.എസ്. ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. സംസ്ഥാന കാർഷിക വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ശ്രീ. ടി. വി. സുഭാഷ് ഐ.എ.എസ്. മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഐ.സി.എ.ആർ.- സി.ടി.സി.ആർ.ഐ. ഡയറക്ടർ ഡോ. ജി. ബൈജു അധ്യക്ഷത

കൊടിപിടിച്ച് ധനുഷ് രാഷ്ട്രീയത്തിലേക്ക് ; വേലയില്ലാ പട്ടധാരി പൊളിച്ചടുക്കുമോ ? കസ്തൂരിരാജയുടെ മകനും എസ്എ ചന്ദ്രശേഖറിന്റെ മകനും നേര്‍ക്കുനേര്‍

ചെന്നൈ: എം.ജി.ആര്‍, കരുണാനാധി, ജയലളിത, വിജയകാന്ത്, കമല്‍ഹാസന്‍, വിജയ് ഇപ്പോഴിതാ ധനുഷും. തമിഴ് സിനിമയുടെ വെളളിവെളിച്ചത്തില്‍ നിന്നും ദ്രാവിഡ രാഷ്ട്രീയചൂടിലേയ്ക്ക് ഇതാ മറ്റൊരു സൂപ്പര്‍താരം കൂടി. ധനുഷ് വെങ്കിടേഷ് പ്രഭു. വേലയില്ലാ പട്ടധാരിയിലൂടെ യുവാക്കളുടെ ആവേശമായി മാറി, കൊടിയിലൂടെ രാഷട്രീയ ഗോദയിലെ വേഷവും തനിക്ക് വഴങ്ങുമെന്ന തെളിയിച്ച ധനുഷ് സജീവ രാഷ്ട്രീയത്തിലേയ്ക്കിറങ്ങുന്നുവെന്നതിന്റെ വ്യക്തമായ സൂചനയായി ധനുഷിന്റെ പുതിയ നീക്കത്തെ വ്യാഖ്യാനിക്കാം. അടുത്തിടെ ഒരു ആരാധക ഒത്തുചേരലില്‍, കേവലം സിനിമാ ആഘോഷങ്ങള്‍ക്കപ്പുറം പ്രാദേശികമായി ജനക്ഷേമ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ധനുഷ്