മീററ്റ്: 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക സ്വന്തമാക്കാൻ ഭർത്താവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന് യുവതി. ആരോപണത്തിൽ യുവതി അറസ്റ്റിൽ. ആസൂത്രിത കൊലപാതകമാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.മീററ്റിലെ ഹസ്തിനപൂർ സ്വദേശി അതുൽ പവാർ (32) ആണ് മരിച്ചത്. സംഭവത്തിൽ അതുലിന്റെ ഭാര്യ ദാമിനി പവാറിനെയും (30) അവരുടെ കാമുകൻ തുഷാർ കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ ആറ് മണിയ്ക്കായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ അതുലിനെ അബോധാവസ്ഥയിലാണ് കണ്ടതെന്നായിരുന്നു ഭാര്യയുടെ മൊഴി. തുടർന്ന് ആശുപത്രിയിൽ
ന്യൂഡൽഹി : ബോളിവുഡ് താരം ആമിർ ഖാന് ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണി. സമൂഹമാധ്യമത്തിൽ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ ആർസു ബിഷ്ണോയി, ടൈസൺ ബിഷ്ണോയി എന്നിവരുടെ പേരിലാണ് ഭീഷണി സന്ദേശവും ഓഡിയോ ക്ലിപ്പും പ്രത്യക്ഷപ്പെട്ടത്. നടന്റെ മൂന്നാം വിവാഹത്തിന് പിന്നാലെയാണ് ഭീഷണി എത്തിയത്. ജൂലൈ 5ന് മുംബൈയിലെ ബാന്ദ്ര വസതിയിൽ ഗൗരി സ്പ്രാറ്റുമായി രജിസ്റ്റർ വിവാഹം നടത്തിയിരുന്നു ആമിർ ഖാൻ. “ആമിർ ഖാനെപ്പോലുള്ളവർ രാജ്യത്ത് ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു. ഇത് നമ്മുടെ സംസ്കാരത്തിന് എതിരാണ്. ഞങ്ങൾ ഇത്
ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് വിക്രം-1 വിജയകരമായി വിക്ഷേപിച്ചു. സ്കൈറൂട്ട് എയ്റോസ്പേസിന്റെ ആദ്യ ഭ്രമണപഥ റോക്കറ്റായ വിക്രം-1ന്റെ വിജയകരമായ കുതിപ്പിന് സതീഷ് ധവാൻ സ്പേസ് സെന്റർ സാക്ഷ്യംവഹിച്ചു. അൽപം വൈകി, ഉച്ചയ്ക്ക് 12.05നായിരുന്നു അന്തിമ വിക്ഷേപണം. വിക്ഷേപണ വിജയത്തിന്റെ ആഹ്ലാദത്തിൽ കൈയടികളും ആർപ്പുവിളികളും അഭിനന്ദന വാക്കുകളും കൊണ്ട് നിറഞ്ഞ സ്കൈറൂട്ട് ടീമിന്റെ മുറിയിലേക്ക് ഒരു ഫോൺ കോൾ എത്തി, പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു മറുതലയ്ക്കൽ. ചരിത്ര നേട്ടത്തിൽ ടീമിനൊപ്പം ചേരാൻ അദ്ദേഹം
ലഡാക്ക് : ഇന്ത്യയിലെ ആദ്യ ജിയോതെർമൽ കിണറുകൾ ലഡാക്കിലെ തണുത്ത മരുഭൂമിയിൽ കമ്മിഷൻ ചെയ്തു. പുഗ താഴ്‌വരയിൽ 1,000 മീറ്റർ ആഴമുള്ള രണ്ട് കിണറുകളാണ് ലഡാക്ക് ഭരണകൂടം സ്ഥാപിച്ചത്. സമുദ്രനിരപ്പിൽ നിന്ന് 14,000 അടി ഉയരത്തിലുള്ള ഈ കിണറുകൾ, ലഡാക്കിൽ 1 മെഗാവാട്ട് ശേഷിയുള്ള ജിയോതെർമൽ വൈദ്യുത നിലയം സ്ഥാപിക്കുന്നതിനുള്ള നിർണായക ചുവടുവയ്‌പ്പാണെന്ന് അധികൃതർ അറിയിച്ചു. ലഡാക്ക് ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. “പുഗയിലെ 1 മെഗാവാട്ട് പൈലറ്റ് ജിയോതെർമൽ പദ്ധതിയുടെ വിജയകരമായ
ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ആദ്യ സ്വകാര്യ ഭ്രമണപഥ റോക്കറ്റായ വിക്രം-1 വിക്ഷേപിച്ചു. നിശ്ചയിച്ചിരുന്ന സമയത്തിന് അൽപം മുൻപ് വിക്ഷേപണം ‘പ്ലാൻഡ് ഹോൾഡിൽ’ ആയിരുന്നെങ്കിലും, പുതുക്കിയ സമയമായ ഉച്ചയ്ക്ക് 12.05ന് ശ്രീഹരിക്കോട്ടയിലെ ആദ്യ വിക്ഷേപണത്തറയിൽ നിന്ന് റോക്കറ്റ് കുതിച്ചുയർന്നു. സ്കൈറൂട്ട് എയ്റോസ്പേസിന്റെ ‘മിഷൻ ആഗമൻ’ എന്ന് പേരിട്ട ഈ ദൗത്യത്തോടെ, ഇന്ത്യയിലെ ആദ്യ സ്വകാര്യ കമ്പനിയുടെ ഭ്രമണപഥ വിക്ഷേപണം എന്ന ചരിത്ര നേട്ടം യാഥാർഥ്യമായി. വിക്ഷേപണത്തിന് ശേഷമുള്ള ഘട്ടങ്ങളുടെ വേർപെടലും ഉപഗ്രഹങ്ങളുടെ ഭ്രമണപഥ പ്രവേശനവും സംബന്ധിച്ച പൂർണ വിവരങ്ങൾ
ന്യൂഡൽഹി : നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ 21 ദിവസമായി നിരാഹാരസമരം നടത്തിവന്ന ലഡാക്ക് ആക്ടിവിസ്റ്റ് സോനം വാങ്ചുകിനെ ദില്ലി പൊലീസ് ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെത്തുടർന്ന് വൈദ്യോപദേശപ്രകാരമാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ പ്രതിഷേധക്കാർക്കൊപ്പം ജന്തർ മന്തറിൽ ഇരിക്കുകയായിരുന്ന വാങ്ചുകിനെ, സാധാരണ വേഷത്തിൽ എത്തിയ പൊലീസ് സംഘമാണ് കൊണ്ടുപോയത്. നീല, വെള്ള നിറത്തിലുള്ള ഷർട്ടുകൾ ധരിച്ചെത്തിയ ഉദ്യോഗസ്ഥർക്കൊപ്പം മഞ്ഞ,
ന്യൂഡൽഹി : വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെടുന്നതോടെ പൗരത്വം നഷ്ടമാകുന്നില്ലെന്ന് സുപ്രീം കോടതി വാക്കാൽ വ്യക്തമാക്കി. പൗരത്വം നിർണയിക്കാനുള്ള ആത്യന്തിക അധികാരം തിരഞ്ഞെടുപ്പ് കമ്മിഷനല്ലെന്നും, വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യുന്നത് സ്വയമേവ പൗരത്വം നഷ്ടപ്പെടാൻ കാരണമാകില്ലെന്നും നേരത്തേ ബിഹാർ എസ്ഐആർ കേസിൽ പുറപ്പെടുവിച്ച വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ഓർമിപ്പിച്ചു. പശ്ചിമ ബംഗാളിലെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) ഒഴിവാക്കപ്പെട്ടവരുടെ അപ്പീലുകൾ കേൾക്കാൻ രൂപീകരിച്ച അപ്പലറ്റ് ട്രൈബ്യൂണലുകളിലെ വാദം കേൾക്കൽ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രസേൻജിത് ബോസ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ചീഫ്
ന്യൂഡൽഹി : സ്കൂളിൽ കണക്കിന് നൂറിൽ 51 മാർക്ക് മാത്രം വാങ്ങിയ വിദ്യാർഥി, ഇന്ന് ആകാശത്തേക്ക് കണക്കുകൂട്ടി രാജ്യത്തിന് പുതിയൊരു ചരിത്രനേട്ടം സമ്മാനിക്കുകയാണ്. സ്കൈറൂട്ട് എയ്റോസ്പേസ് സഹസ്ഥാപകൻ പവൻ കുമാർ ചന്ദനയുടെ നേതൃത്വത്തിൽ വികസിപ്പിച്ച ഇന്ത്യയുടെ ആദ്യ സ്വകാര്യ ഭ്രമണപഥ റോക്കറ്റായ വിക്രം-1, ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് കുതിച്ചുയരും. രാവിലെ 11.30നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. ‘മിഷൻ ആഗമൻ’ എന്നാണ് ഈ ആദ്യ പരീക്ഷണ വിക്ഷേപണത്തിന് പേരിട്ടിരിക്കുന്നത്. തെലങ്കാന സ്വദേശിയായ പവൻ കുമാർ ചന്ദനയുടെ
ഒരുഭാഗത്ത് ഇറാനുനേരെ ബോംബാക്രമണം, മറുഭാഗത്ത് ഇന്ത്യ, ബ്രസീൽ, കാനഡ, യൂറോപ്പ് എന്നിവയ്‌ക്കെതിരെ തീരുവയുദ്ധം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇരുമുന്നണികളിലും ഒരേസമയം സജീവമാണ്. എന്നാൽ യുഎസിന്റെ സമ്മർദതന്ത്രങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ. എത്ര ഭീഷണിപ്പെടുത്തിയാലും റഷ്യയുമായുള്ള ബന്ധം ഉപേക്ഷിക്കില്ലെന്നാണ് സൂചന. തീരുവ തിരിച്ചുകൊണ്ടുവരാൻ പുതിയ വഴി ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങൾക്കുംമേൽ ട്രംപ് ഏകപക്ഷീയമായി ചുമത്തിയ പകരംതീരുവ യുഎസ് സുപ്രീം കോടതി നേരത്തേ റദ്ദാക്കിയിരുന്നു. ഇത്തരം തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരമില്ലെന്ന് വ്യക്തമാക്കിയ കോടതി, പിരിച്ചെടുത്ത
ചിറ്റൂർ: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ പ്രശസ്തമായ തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ 23-കാരനായ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശിയും ഹൊസൂരിലെ സ്വകാര്യ കമ്പനി ജീവനക്കാരനുമായ രമേശ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രമേശിന്റെ ഭാര്യ 19-കാരിയായ ഹാസിനി, ഇവരുടെ കാമുകൻ 20-കാരനായ യുഗന്ധർ, മറ്റ് രണ്ട് കൂട്ടാളികൾ എന്നിവരെ ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മീയ യാത്രയെന്ന വ്യാജേന ഭർത്താവിനെ കെണിയിൽപ്പെടുത്തി കൊലപാതകത്തിന് വഴിയൊരുക്കുകയായിരുന്നു ഭാര്യ. ഹാസിനിയും രമേശും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് രണ്ട്










