ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും കനത്ത പ്രഹരമേകി, പാർട്ടിയിൽ നിന്ന് രാജിവെച്ച മൂന്ന് മുൻ എം.പിമാർ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. സുഷ്മിത ദേവ്, സുഖേന്ദു ശേഖർ റേ, പ്രകാശ് ചിക് ബരായ്ക് എന്നിവരാണ് കൊൽക്കത്തയിലെ സാൾട്ട് ലേക്കിലുള്ള ബിജെപി സംസ്ഥാന ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയിൽ നിന്നും പാർട്ടി പതാക സ്വീകരിച്ച് ബിജെപി പാളയത്തിലെത്തിയത്. തൃണമൂൽ സർക്കാരിനെതിരെ കടുത്ത അഴിമതി ആരോപണങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ഉന്നയിച്ചാണ് മുതിർന്ന
ന്യൂഡൽഹി : ഡൽഹിയിലും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും തെക്കുപടിഞ്ഞാറൻ മൺസൂൺ അതിശക്തമായി തുടരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ജൂലൈ ഒൻപതോടെ മൺസൂൺ ഇന്ത്യയിലുടനീളം വ്യാപിച്ചു കഴിഞ്ഞു.. ജൂലൈ 1 മുതൽ ജൂലൈ 9 വരെയുള്ള കാലയളവിൽ രാജ്യത്ത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 38% മുതൽ 42% വരെ കൂടുതൽ മഴ ലഭിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെത്തുടർന്ന് ജനജീവിതം ദുസ്സഹമായി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ ദേശീയ തലസ്ഥാന
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലെ സംഭാവനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ കൂടുതൽ ക്ഷേത്രങ്ങളിലേക്ക് വ്യാപിക്കുന്നു. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന വിവാദത്തിന് പിന്നാലെ, മധ്യപ്രദേശിലെ പ്രശസ്തമായ മാ ബാഗലാമുഖി ക്ഷേത്രത്തിലും വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി ഉയർന്നു. ഭക്തർ ക്ഷേത്രത്തിലേക്ക് നൽകുന്ന സംഭാവനപ്പണം സ്വകാര്യ വ്യക്തികളുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് വകമാറ്റിയതായാണ് ബാഗലാമുഖി ക്ഷേത്രത്തിനെതിരെ ഉയർന്നിരിക്കുന്ന പ്രധാന ആരോപണം. ഇതോടൊപ്പം ക്ഷേത്രത്തിലെത്തുന്ന പണത്തിന്റെ കണക്കുകളിലും വലിയ രീതിയിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. പരാതി ഉയർന്ന സാഹചര്യത്തിൽ
ഡെറാഡൂൺ: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവനകളിൽ കോടികളുടെ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ ക്ഷേത്രസമിതി ട്രസ്റ്റ് ചെയർമാൻ്റെ പേഴ്സണൽ അസിസ്റ്റൻ്റിനെതിരെ കേസ്. ട്രസ്റ്റ് ചെയർമാൻ ഹേമന്ത് ദ്വിവേദിയുടെ പി.എ ആയ പ്രമോദ് നൗത്യാലിനെതിരെയാണ് ഉത്തരാഖണ്ഡ് പോലീസ് അഴിമതി, മോഷണം, വിശ്വാസവഞ്ചന തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്നും സംഭാവനപ്പെട്ടികളിൽ നിന്നും വൻതോതിൽ പണം തട്ടിയെടുക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ‘ഭൈരവസേന’ എന്ന പ്രാദേശിക സംഘടനയാണ് പ്രമോദ് നൗത്യാലിൻ്റെ പങ്ക്
ന്യൂഡൽഹി: ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് പാർട്ടിയുടെ 440 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. ചട്ടവിരുദ്ധമായ പണമിടപാടും ഫണ്ട് ദുരുപയോഗവും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കെയർവെൽ ഏവിയേഷൻ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് ടി.എം.സി.യുടെ പാർട്ടി ഫണ്ടിൽ നിന്നും 150 കോടി രൂപയോളം നിയമവിരുദ്ധമായി കൈമാറിയതായി കൊൽക്കത്തയിൽ നടത്തിയ ഇ.ഡി റെയ്ഡിൽ കണ്ടെത്തിയിരുന്നു. ഈ കള്ളപ്പണ ഇടപാടിന്റെ അടിസ്ഥാനത്തിലാണ് 440 കോടി 42 ലക്ഷം രൂപയുള്ള മൂന്ന് ബാങ്ക്
ന്യൂഡൽഹി: ഭീകരവിരുദ്ധ പോരാട്ടങ്ങളിലും അതിർത്തിയിലെ തന്ത്രപ്രധാനമായ സൈനിക നീക്കങ്ങളിലും വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യൻ സൈന്യം. കഠിനമായ അതിർത്തി മേഖലകളിൽ മനുഷ്യ സൈനികർക്ക് പകരമായി അത്യാധുനിക ഹ്യൂമനോയിഡ് റോബോട്ടുകളെ (മനുഷ്യന്റെ രൂപത്തിലുള്ള റോബോട്ടുകൾ) വിന്യസിക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മനുഷ്യനിയന്ത്രിത ഡ്രോൺ ആയുധങ്ങൾ വരുത്തിയ വലിയ മാറ്റങ്ങൾ കണക്കിലെടുത്താണ് പ്രതിരോധ രംഗത്ത് നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള റോബോട്ടുകളെ വിന്യസിക്കാൻ ഇന്ത്യ നീക്കം നടത്തുന്നത്. 2050 ഓടെ ഈ സാങ്കേതികവിദ്യയിൽ ആഗോളതലത്തിൽ തന്നെ വലിയൊരു മേധാവിത്വം നേടുകയാണ് ഇന്ത്യൻ
ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ അഞ്ച് ദിവസമായി തുടർന്ന അതീവ സങ്കീർണ്ണമായ ഭീകരവിരുദ്ധ ഓപ്പറേഷനൊടുവിൽ ലഷ്കർ-ഇ-തൊയ്ബ മുഖ്യ കമാൻഡർ സാക്കിർ അഹമ്മദ് ഗനായിയെ (സാക്കിർ ഗനി) സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. തെക്കൻ കശ്മീരിലെ സൈദ്പോര മേഖലയിൽ നിന്നാണ് ഭീകരന്റെ മൃതദേഹം കണ്ടെടുത്തത്. കശ്മീരിലെ സുരക്ഷാ ഏജൻസികൾ അതീവ അപകടകാരിയായ ‘എ++’ വിഭാഗത്തിലാണ് ഇയാളെ തരംതിരിച്ചിരുന്നത്. ഈ ഓപ്പറേഷന് വഴിത്തിരിവായത് ജൂലൈ 3-ന് ഈ മേഖലയിലെ ഒരു തോട്ടത്തിൽ നിന്നും ലഭിച്ച നിർണ്ണായക ദൃശ്യങ്ങളാണ്. അന്ന് രണ്ട്
മുംബൈ: പാലക്കാട് നഗരത്തിൽ നിന്നും 15 കിലോമീർ അകലെ സ്ഥിതി ചെയ്യുന്ന പ്രദേശമായ ധോണിയുമായി ഉപമിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗ് മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിക്ക് പിറന്നാളാശംസകൾ നേർന്നു. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ആശംസാക്കുറിപ്പ് കുറച്ചുസമയത്തിനകം അരലക്ഷത്തോളം പേരുടെ ലൈക്കും നേടുകയായരുന്നു. ‘ധോണി വെള്ളച്ചാട്ടത്തിനടുത്തേക്ക് എളുപ്പത്തിൽ ആർക്കും എത്താനാവില്ല. കേരള വനംവകുപ്പ് ഇതിന് ഒരു നിയമമുണ്ടാക്കിയിട്ടുണ്ട്. വഴി അല്പം ബുദ്ധിമുട്ടേറിയതാണ്. മൂന്നുമണിക്കൂർ നടന്നുപോയാലേ ഇത് കാണാനാവൂ. മുകളിൽ തികച്ചും ശാന്തമാണ്. ഉള്ളിൽ
അഹമ്മദാബാദ് : 2008-ലെ അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിൽ 38 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ഔദ്യോഗികമായി ശരിവെച്ചു. പ്രത്യേക വിചാരണക്കോടതി നേരത്തെ വിധിച്ച വധശിക്ഷാ വിധി ജസ്റ്റിസുമാരായ എ. വൈ. കോഗ്‌ജെ, എസ്. ജെ. ദവെ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. വധശിക്ഷയ്ക്ക് പുറമെ, കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മറ്റ് 11 പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷയും ഹൈക്കോടതി നിലനിർത്തിയിട്ടുണ്ട്. ഈ കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ കേരളത്തിൽ നിന്നുള്ള നാല് മലയാളികളും ഉൾപ്പെടുന്നു. കോട്ടയം ഈരാറ്റുപേട്ട പീടികയ്ക്കൽ അബ്ദുൽ കരീമിന്റെ
ന്യൂഡൽഹി: അയോധ്യ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് രൂപവത്കരിച്ച 2020 മുതൽ ഇതുവരെ ലഭിച്ചത് 3,264 കോടി രൂപ. ഇതിൽനിന്നും 2,370 കോടി രൂപ ക്ഷേത്ര നിർമാണത്തിനും അനുബന്ധപ്രവർത്തനങ്ങൾക്കുമായി വിനിയോഗിച്ചതായി ട്രഷറർ ഗോവിന്ദ് ദേവ് ഗിരി. സംഭാവനയായി ലഭിച്ച, സ്വർണമുൾപ്പെടെയുള്ള 30 കിലോഗ്രാം വസ്തുക്കളും വെള്ളിയിലുൾപ്പെടെയുള്ള 1518 സാധനങ്ങളും വിലപിടിപ്പുള്ള മറ്റു സംഭാവനകളും ട്രസ്റ്റിന്റെ കൈവശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2024 ജനുവരിയിലെ പ്രതിഷ്ഠാചടങ്ങ്, മഹാകുംഭമേളയ്ക്കായുള്ള ഒരുക്കം, 2025-ലെ കൊടിയേറ്റ പരിപാടി എന്നിവയ്ക്കായി ചെലവഴിച്ച 124 കോടി രൂപയുടെ










