ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ അഞ്ച് ദിവസമായി തുടർന്ന അതീവ സങ്കീർണ്ണമായ ഭീകരവിരുദ്ധ ഓപ്പറേഷനൊടുവിൽ ലഷ്കർ-ഇ-തൊയ്ബ മുഖ്യ കമാൻഡർ സാക്കിർ അഹമ്മദ് ഗനായിയെ (സാക്കിർ ഗനി) സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. തെക്കൻ കശ്മീരിലെ സൈദ്പോര മേഖലയിൽ നിന്നാണ് ഭീകരന്റെ മൃതദേഹം കണ്ടെടുത്തത്. കശ്മീരിലെ സുരക്ഷാ ഏജൻസികൾ അതീവ അപകടകാരിയായ ‘എ++’ വിഭാഗത്തിലാണ് ഇയാളെ തരംതിരിച്ചിരുന്നത്.
ഈ ഓപ്പറേഷന് വഴിത്തിരിവായത് ജൂലൈ 3-ന് ഈ മേഖലയിലെ ഒരു തോട്ടത്തിൽ നിന്നും ലഭിച്ച നിർണ്ണായക ദൃശ്യങ്ങളാണ്. അന്ന് രണ്ട് ഭീകരർ ആയുധങ്ങളുമായി തോട്ടത്തിലൂടെ നടക്കുന്ന ദൃശ്യങ്ങൾ പ്രദേശത്തെ സി.സി.ടി.വി ക്യാമറകളിൽ പതിഞ്ഞിരുന്നു. വിവരമറിഞ്ഞ സുരക്ഷാസേന ഉടൻ തന്നെ ആ തോട്ടവും പരിസര പ്രദേശങ്ങളും പൂർണ്ണമായി വളയുകയും ശക്തമായ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.
സി.സി.ടി.വി ദൃശ്യങ്ങളിൽ സാക്കിർ ഗനിക്കൊപ്പം ഉണ്ടായിരുന്ന ലത്തീഫ് ഭട്ട് ഈ മേഖലയിൽ ഒളിച്ചിരിപ്പുണ്ടെന്നാണ് സുരക്ഷാസേനയുടെ നിഗമനം. ഈ ഭീകരനെ കണ്ടെത്താനായി ചന്ദപോര, സൈദ്പോര ഉൾപ്പെടെയുള്ള ഏഴോളം ഗ്രാമങ്ങളിൽ ഇപ്പോഴും സംയുക്ത സേനയുടെ ശക്തമായ തിരച്ചിൽ പുരോഗമിക്കുകയാണ്.
ജമ്മു കശ്മീർ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (SOG), ഇന്ത്യൻ കരസേനയുടെ രാഷ്ട്രീയ റൈഫിൾസ് (RR), കേന്ദ്ര റിസർവ് പോലീസ് ഫോഴ്സ് (CRPF) എന്നിവർ സംയുക്തമായാണ് ഈ ഓപ്പറേഷൻ നടത്തിയത്.


സർവകലാശാല ക്യാമ്പസിൽ ഗവേഷക വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു; അപകടം ഹോസ്റ്റലിൽനിന്ന് പഠനവകുപ്പിലേക്ക് നടന്നുപോകുമ്പോൾ; വി.സിക്കെതിരേ വിദ്യാർഥി പ്രതിഷേധം
കാത്തിരിപ്പിന് വിരാമം, കുതിച്ചുയർന്ന് വിക്രം-1; ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ യുഗത്തിന് തുടക്കം ; സ്കൈറൂട്ടിന്റെ വിക്രം-1 റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു!







