ലോകത്തിന്റെ ഏതു കോണില്‍ പോാലും, എന്തിന് എവറസ്റ്റിന്റെ മുകളിലും മലയാളിയുടെ ചായക്കടയുണ്ടെന്ന് നമ്മള് തമാശയായി പറയാറുണ്ട്. കൊടുമുടിയിലിലെല്ലങ്കിലും രാജ്യാന്തര ശ്രദ്ധ നേടിയ പല മിഷനുകളിലും മലയാളി സാനിധ്യം പലപ്പോഴും യാഥാര്‍ഥ്യമായിട്ടുണ്ട്. ഇപ്പോഴിതാ ഒരു ചരിത്രനേട്ടത്തിലേയ്ക്ക് മറ്റൊരു മലയാളി.
നാസക്കൊപ്പം കേരളത്തിനും അഭിമാനം, മലയാളി ബഹിരാകാശത്തേക്ക്! അനില്‍ മേനോന്റെ ദൗത്യത്തിനായി ഉറ്റുനോക്കി രാജ്യം. ബഹിരാകാശ യാത്രകളില്‍ നേരിടുന്ന മെഡിക്കല്‍ വെല്ലുവിളികളെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഏറെ നിര്‍ണായകമാണ് ഈ യാത്ര.
മലയാളിക്ക് ഏതായാലും ആവേശം നല്കുന്ന ദിനമാണിത്.
ഒറ്റപ്പാലം സ്വദേശിയായ ശങ്കരന് മേനോന്റെയും യുക്രൈന്‍കാരി എലിസബത്ത് സമോയിലെങ്കോയുടേയും മകനാണ് അനില്‍ മേനോന്. ഡോക്ടര്‍, മെക്കാനിക്കല്‍ എഞ്ചിനീയര്‍, യുഎസ് സ്പേസ് ഫോഴ്സിലെ പൈലറ്റ് അങ്ങനെ താന്‍ ഏറ്റെടുത്ത ദൗത്യങ്ങളെല്ലാം ഏറ്റവും മികച്ചത് ആക്കിയ അനില്‍ മേനോന് ഈ ദൗത്യവും വിജയകരമാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് നാസയിലെ സഹപ്രവര്‍ത്തകര്‍. ബഹിരാകാശ യാത്രകളില്‍ നേരിടുന്ന മെഡിക്കല്‍ വെല്ലുവിളികളെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഏറെ നിര്‍ണായകമാണ് ഈ യാത്ര.
അനില്‍ മേനോന് കൂടി ഭാഗമാകുന്ന സൊയൂസ് എം എസ് 29 ബഹിരാകാശ പേടകത്തിലെ ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യന്‍ സമയം രാതി 8.17ന് നടക്കും. 8 മാസം നീണ്ട് നില്‍ക്കുന്നതാണ് മൂവര്‍ സംഘത്തിന്റെ യാത്ര. അടുത്ത വര്‍ഷം ഏപ്രിലില്‍ ആണ് മടക്കം. പ്യോട്ടര്‍ ഡുബ്രോവ്, അന്ന കികി എന്നിവരാണ് മറ്റ് യാത്രികര്‍. കസാഖിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്മോഡ്രോമില്‍ നിന്നാണ് യാത്ര തിരിക്കുന്നത്. ബഹിരാകാശ യാത്രക്ക് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ദൗത്യത്തിന് തയ്യാറെന്ന് അനില്‍മേനോന്‍ ഇന്‍സ്റ്റയില്‍ കുറിച്ചു. വലിയ ആവേശത്തിലാണെന്നും നാസയ്ക്കും കുടുബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദിയെന്നുമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
ബഹിരാകാശ യാത്രക്ക് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ദൗത്യത്തിന് തയ്യാറെന്ന കുറിപ്പുമായി ഡോ. അനില്‍ മേനോന്. വലിയ ആവേശത്തിലാണെന്നും നാസയ്ക്കും കുടുബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദിയെന്നും പോസ്റ്റില്‍ പറയുന്നു.
മാത്രവുമല്ല ബഹിരാകാശയാത്രയ്ക്ക് ഒരുങ്ങുന്ന അനില്‍ മേനോനുമായി ഭാരതത്തിന്റെ ഗഗന്യാന് സംഘാംഗം എയര്‍ കമഡോര്‍ പ്രശാന്ത് ബാലകൃഷ്ണന് നായര്‍ സംസാരിച്ചത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതും ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് മലയാളികള്‍. മിനസോട്ട സ്പേസ് മ്യൂസിയത്തില്‍ ആറാം വയസ്സില്‍ ഐമാക്സ് തിയറ്ററില്‍ ദ് ഡ്രീം ഈസ് അലൈവ് എന്ന സിനിമ കണ്ടതും ആളുകള്‍ സ്പേസ് ഷട്ടിലില്‍ ജോലി ചെയ്യുന്നതൊക്കെ കണ്ടപ്പോള്‍ ബഹിരാകാശ പര്യവേക്ഷണം സ്വപ്നമായി. എന്‍ജിനീയറിങ്, ന്യൂറോബയോളജി, എമര്‍ജന്‍സി മെഡിസിന്, എയ്റോസ്പേസ് മെഡിസിന്.
ഇതൊക്കെ പഠിച്ചെങ്കിലും സ്വപ്നം മായാതെ സൂക്ഷിച്ചു. അതിപ്പോള്‍ യാഥാര്‍ഥ്യമാകുന്നുവെന്ന് ആവേശത്തോടെ അനില്‍ പറയുകയാണ്. അനില്‍ മേനോന് ബഹിരാകാശത്തേയ്ക്ക്, ഗഗന്മാന് മിഷനുമായി പ്രശാന്ത് നായർ അങ്ങനെ ബഹിരാകാശ ഗവേഷണ രംഗത്ത് മലയാളി കയ്യൊപ്പുകള്‍ അങ്ങനെ ആവേശം ഇരട്ടിയാവുകയാണ്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


“സ്ത്രീയുടെ വസ്ത്രം ബലമായി അഴിച്ചുമാറ്റുന്നതും, മാറിടത്തിൽ അമർത്തുന്നതും പീഡനശ്രമമല്ല”; ഹൈക്കോടതിയുടെ വിവാദ പരാമർശത്തിൽ കടുത്ത അതൃപ്തിയോടെ സുപ്രീം കോടതി, എല്ലാ കോടതികൾക്കും കർശന മാർഗരേഖ!







