ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസമേഖലയുടെ നിയന്ത്രണം പരിപൂർണമായി കേന്ദ്രത്തിന് ലഭിക്കുന്ന വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ (വി.ബി.എസ്.എ.) ബില്ലിനെതിരേ രാജ്യവ്യാപകമായുള്ള എതിർപ്പ് തുടരുന്നു. ഈ മാസം 20ന് നടക്കുന്ന വർഷകാല സമ്മേളനത്തിലാണ് ബിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിനെതിരെയാണ് പ്രതിപക്ഷസർക്കാരുകളുള്ള സംസ്ഥാനങ്ങൾക്കു പുറമേ എൻ.ഡി.എ. ഭരിക്കുന്ന സംസ്ഥാനങ്ങളും രംഗത്തെത്തിയിരിക്കുകയാണ്.ഉന്നത വിദ്യാഭ്യാസമേഖലയിൽ ഘടനാപരമായ പൊളിച്ചെഴുത്തിന് വഴിയൊരുക്കുന്നതാണ് ബിൽ. യു.ജി.സി., എ.ഐ.സി.ടി.ഇ., എൻ.സി.ടി.ഇ. എന്നിവയ്ക്കു പകരം വി.ബി.എസ്.എ. എന്ന ഏക സംവിധാനം ഈ ബില്ലിലൂടെ നിലവിൽ വരും.
എന്നാൽ ഈ ബിൽ നിലവിൽ വന്നാൽ വിദ്യാഭ്യാസഘടന തന്നെ മാറുമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സ്ഥാപനങ്ങലുടെ സ്വയം ഭരണാധികാരത്തെ തന്നെ ക്ഷയിപ്പിക്കും അതിനാൽ ഇത് പാസാക്കരുതെന്നാണ് പ്രതിപക്ഷ നിലപാട്. സംസ്ഥാനസർക്കാരുകൾക്ക് സർവകലാശാലകൾക്കു മേലുള്ള നിയന്ത്രണം മുഴുവനായും ഇല്ലാതാകും. പുതിയ സംവിധാനം പൂർണമായും കേന്ദ്രത്തിന്റെ കീഴിലായിരിക്കും. കഴിഞ്ഞ ശീതകാലസമ്മേളനത്തിലാണ് ബിൽ അവതരിപ്പിച്ചത്.തുടർന്ന് ഇത് സംയുക്ത പാർലമെന്ററി സമിതിയുടെ പരിശോധനയ്ക്കു വിടുകയായിരുന്നു. ബി.ജെ.പി. അംഗം ഡി. പുരന്ദേശ്വരി അധ്യക്ഷയായ ജെ.പി.സി. വർഷകാലസമ്മേളനത്തിനു മുമ്പായി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. തുടർന്ന് സമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കാനാണു കേന്ദ്രസർക്കാരിൻറെ നീക്കം.
ബിരുദദാനത്തിലടക്കം സംസ്ഥാന സർവകലാശാലകളുടെ അധികാരത്തിലേക്ക് കൈകടത്തുന്നതാണ് ബില്ലിലെ 11-ാം വകുപ്പ്. റഗുലേറ്ററി കൗൺസിലിൽ സംസ്ഥാനത്തിന് പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് മധ്യപ്രദേശ് സർക്കാർ ആവശ്യപ്പെട്ടുനിർദിഷ്ട റഗുലേറ്ററി സംവിധാനത്തിൽ സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യമില്ലാത്തതും ബില്ലുമായി വിയോജിക്കുന്ന സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യ സർവകലാശാലകളുടെ എണ്ണം വർധിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എഡ്യൂക്കേഷൻ റിപ്പോർട്ട്, സർക്കാർ സർവകലാശാല പിന്നിൽ


വീണ്ടും വെട്ടിപ്പിന്റെ നിഴലിൽ പിഎസ്സി! വിവരാവകാശ കമ്മീഷനെയും തള്ളി; ഉദ്യോഗാർഥികളോട് “രേഖ തരില്ല” എന്ന് നിലപാട്!







