ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ പത്ത് വർഷത്തിനിടെ സർക്കാർ സർവകലാശാലകളേക്കാൾ നാലിരട്ടി വേഗത്തിൽ സ്വകാര്യ സർവകലാശാലകൾ വളരുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എഡ്യൂക്കേഷൻ (AISHE) പുറത്തുവിട്ട റിപ്പോർട്ടിലാണിത് പറയുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 550-ലധികം പുതിയ സർവകലാശാലകളാണ് രാജ്യത്ത് ആരംഭിച്ചത്. ഇതിൽ ഭൂരിഭാഗവും സ്വകാര്യ മേഖലയിലാണ്. 14 കാലയളവിൽ ഇന്ത്യയിൽ 219 സ്വകാര്യ സർവകലാശാലകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ 2023-24 ആയപ്പോഴേക്കും ഇത് 546 ആയി ഉയർന്നു. അതേസമയം, ഇതേ കാലയളവിൽ സർക്കാർ സർവ്വകലാശാലകളുടെ എണ്ണം 504-ൽ നിന്ന് 733 ആയി മാത്രമാണ് ഉയർന്നത് (45 ശതമാനം വർധനവ്).
2013-14ൽ രാജസ്ഥാനായിരുന്നു ഈ പട്ടികയിൽ മുന്നിൽ. എന്നാൽ പുതിയ കണക്കുകൾ പ്രകാരം 67 സ്വകാര്യ സർവകലാശാലകളുമായി ഗുജറാത്ത് ഒന്നാം സ്ഥാനത്തെത്തി. 52 സ്ഥാപനങ്ങളുമായി മധ്യപ്രദേശ് രണ്ടാമതും, ഉത്തർപ്രദേശ് (45), മഹാരാഷ്ട്ര (42) എന്നിവ തൊട്ടടുത്ത സ്ഥാനങ്ങളിലുമുണ്ട്. അതേസമയം സർക്കാർ സർവകലാശാലകളുടെ എണ്ണത്തിൽ ഉത്തർപ്രദേശും (58) കർണാടകയുമാണ് (51 ) മുന്നിൽ നിൽക്കുന്നത്.


ഓണാവധി പ്രഖ്യാപിച്ച് സർക്കാർ, ആഗസ്റ്റ് 22 മുതൽ 30 വരെ സ്കൂളുകൾക്ക് അവധി
ഒരുവശത്ത് മണ്ണ് വാരിതിന്ന് പൊട്ടിക്കരയുന്ന ഉദ്യോഗാര്‍ഥികള്‍ മറുവശത്ത് പെണ്മക്കളെ പിഎസ്സിയില് അനധികൃതമായി തിരുകികയറ്റിയ ചെയര്മാന്, ഇത് പഴ്സണല്‍ സര്‍വീസ് കമ്മിഷനോ?!







